തിരുവനന്തപുരം : കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്തു നടത്തിയ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുത്തു. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച നിര്‍ണായകമാണ്
അതേസമയം കേരളത്തിലേക്കു താന്‍ വന്നത് മന്ത്രിസഭാ പുനഃസംഘടനയ്ക്കല്ലെന്നും കേരളത്തിലെത്തിയത് കേരളയാത്രയില്‍ പങ്കെടുക്കാനാണെന്നും എ.കെ. ആന്റണി മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന തന്റെ അജന്ഡയിലുള്ളതല്ല. രമേശ് ചെന്നിത്തലയുടെ മന്ത്
കവരത്തി : ലക്ഷദ്വീപില്‍ മത്സ്യബന്ധനബോട്ട് മുങ്ങി സ്ത്രീയും കുട്ടികളുമടക്കം അഞ്ചുപേര്‍ മരിച്ചു. കടമത്ത് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. അമിനി ദ്വീപ് സ്വദേശികളായ നങ്ങാട്ടിയത്ത് മുഹമ്മദ് കോയ (52), ഭാര്യ കുന്നിപ്പുരയില് സൈനബി (50), ചെറിയപാണ്ടിയാലയില് മൂസ (45), കടമത്ത് ദ്വീപ് സ്വദേശികളും സഹോദരിമാരുമായ ബല്‍ക്കീസ് മന്‍സിലില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികളുടെയും ചികിത്സാച്ചെലവു സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച ആരോഗ്യകിരണം പദ്ധതിയുടെ സംസ്ഥാന
മുണ്ടക്കയം : കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു ഡോക്ടര്‍മാര്‍ മരിക്കാനിടയാക്കിയ കോലാഹലമേട് അപകടത്തിന് കാരണമായത് ഡ്രൈവറുടെ വഴിപരിചയ കുറവും അശാസത്രീയമായ റോഡു നിര്‍മ്മാണവും. ചൊവ്വാഴ്ച രാത്രി എട്ടിനാണ് അപകടം സംഭവിച്ചതെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം പുറം ലോകമറിയുന്നത്. വാഗമണ്ണിലേക്ക് ഉല്ലാസ യാത്ര വന്ന ഡോക്ടറര്‍മാരടങ്ങുന്ന സംഘം വാഗമണ്ണില്‍ നിന്നും വേഗത്തില്‍ കോട്ടയത്തെത്തുവാന്‍ വഴിതേടുന്നതിനിടെയാണ് തങ്ങള്‍പാറ ഏന്തയാര്‍ മുണ്ടക്കയം വഴി വേഗത്തില്‍ കോട്ടയത്തെത്താമെന്ന തെറ്റായ വിവരം ലഭിക്കുന്നത്. ഈ വഴി ദൂരം വളരെ കുറവാണെങ്കിലും സഞ്ചാരയോഗ്യമല്ല ജീപ്പുകള്‍ മാത്രമാണ് ഈ വഴി ഉപയോഗിക്കുന്നത്. തങ്ങള്‍പാറ കഴിഞ്ഞ് കുറച്ചു ദൂരം കഴിഞ്ഞപ്പോഴാണ് മൂടല്‍മഞ്ഞ് മൂലം കാര്‍ മുന്നോട്ട് പോകാനാവാത്ത സ്ഥിതി വന്നത് ഇതോടെ യാത്ര തുടരാനാവാതെ തിരിച്ചു പോകുന്നതിനായി വാഹനം തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞതായി കരുതുന്നത്. കാര്‍ പതിച്ച 1200 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് ജനവാസമുള്ളത്. താഴ് വാരത്തിലുള്ള പലരും വാഹനം കൊക്കയില്‍ പതിക്കുന്ന
കൊല്ലം : കടുത്ത വേനലിലും കൈമോശം വരാത്ത പച്ചപ്പുമായി ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ കാര്‍ഷിക സമൃദ്ധി നിറയുന്ന ഒരു കൃഷിത്തോട്ടം കൗതുകമുണര്‍ത്തുന്നു. വെളിയം ജംഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ഉള്ളിലായി മുന്നേക്കര്‍ വിസ്തൃതിയിലാണ് പച്ചക്കറിയും മത്സ്യവും വിളയുന്ന ഈ കൃഷിത്തോട്ടം. നീ പ്രവാസ ജീവിതത്തിനു ശേഷം കൃഷി ജീവിതചര്യമാക്കിയ ഓടനാവട്ടം ശ്രീശൈലത്തില്‍ വിനോദാണ് തോട്ടത്തിന്റെ ഉടമസ്ഥനും കൃഷിക്കാരനും. കര്‍ഷക കുടുംബത്തില്‍ നിന്നും വിദേശത്തേക്ക് ജോലി അന്വേഷിച്ച് പോകുമ്പോഴും കൃഷിയോടുള്ള തന്റെ താത്പര്യം വിനോദ് മനസില്‍ സൂക്ഷിച്ചു. പത്തുവര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ വിനോദ് വെളിയം കൃഷിഭവനുമായി ബന്ധപ്പെട്ട് കൃഷി രീതികളെക്കുറിച്ചും വിവിധ കാര്‍ഷിക പദ്ധതികളെപ്പറ്റിയും അന്വേഷിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ 4000 ഗ്രാന്റ് ലൈന്‍ വാഴത്തൈകള്‍ നട്ടുകൊണ്ട് അദ്ദേഹം തന്റെ കൃഷിഭൂമിയില്‍ കൃഷി ആരംഭിച്ചു. വാഴ, മരച്ചീനി, വെണ്ട, പയര്‍, പടവലം, ചേന തുടങ്ങി നിരവധിയിനങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. കൃഷി വകുപ്പിന്റെ കീഴിലുള്ള പച്ചക്കറിപഴ വിപണന കേന്ദ്രം വഴി വിളകള്‍ കൃത്യമായി വിറ്റഴിക്കുന്നതിന് വിനോദിന് സാധിക്കുന്നു.
ആലപ്പുഴ : അരൂരില്‍ നിര്‍മ്മാണത്തിനിടെ പളളിയുടെ മേല്‍ത്തട്ട് ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം രണ്ടായി. കരാറുകാരനെതിരെ നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ സ്വദേശിയും പ്രകാശ് കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമയുമായ പ്രകാശനെതിരെയാണ് പോലീസ് നരഹത്യക്ക് കേസെടുക്കുക. പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ രണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചുകഴിഞ്ഞു. അപകടത്തില്‍ 16 പേര്‍ കൂടി പരിക്കേറ്റ് ചികിത്സയിലുണ്ട്. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് പുതിയപളളിയുടെ നിര്‍മ്മാണത്തിനിടെ മേല്‍ത്തട്ട് ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആള്ക്കാര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശത്തില്‍ രാത്രി വൈകിയും രക്ഷപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. ഇന്നു പുലര്‍ച്ചെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.
അടൂര്‍ : പറക്കോട് ബ്ലോക്കിലെ എവര്‍ഗ്രീന്‍ ആര്‍മിയുടെയും മണ്ണുത്തി കാര്‍ഷികസര്‍വകലാശാലാ ഗവേഷണകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ അറുകാലിക്കല്‍ ഏലായില്‍ യന്ത്രവത്കൃത ഞാറുനടീല്‍ പരിശീലനം നടന്നു.
പറക്കോട് ബ്ലോക്കിലെ ഏഴ് പഞ്ചായത്തില്‍നിന്ന് തിരഞ്ഞെടുത്തവരെയാണ് പരിശീലനം നല്കി എവര്‍ഗ്രീന്‍ ആര്‍മിയുടെ ഭാഗമാക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി തുടങ്ങിയത്. നെല്‍വയലുകളില്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതും കൂലിച്ചെലവ് കുറയ്ക്കാനും നടീല്‍യന്ത്രം വളരെ സഹായകമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതിനുള്ള പരിശീലനമാണ് ഇപ്പോള്‍ നല്‍കുന്നത്. അഞ്ചുപേര്‍ ഉണ്ടെങ്കില്‍ എട്ട് മണിക്കൂര്‍കൊണ്ട് മൂന്നേക്കര്‍ നിലത്തില്‍ ഞാറുനടാന്‍ സാധിക്കും. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ മൂന്നുപേരും ഞാറ് തയ്യാറാക്കിയത് എടുത്തുനല്കാന് രണ്ടുപേരുമാണ് വേണ്ടത്.
പാടം നിരപ്പാക്കി പ്ലാസ്റ്റിക്ഷീറ്റ് വിരിച്ച് അതിനുമുകളില്‍ ചെളി നിറച്ചാണ് നെല്‍വിത്ത് പാകുന്നത്. 12 മുതല്‍ 18 ദിവസത്തിനകം കിളിര്‍ത്ത വിത്തുകളാണ് നടീല്യന്ത്രംവഴി പാടത്ത് നടുന്നത്. ഒരു നിശ്ചിത അകലത്തില്‍ ഞാര്‍ നടുന്നതുമൂലം ഇടയ്ക്കുള്ള കളകളും മെഷീന് ഉപയോഗിച്ച് പറിച്ചെടുക്കാന്‍ ക
കൊല്ലം : കുന്നത്തൂര്‍ നിവാസികള്‍ക്ക് അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച ധീരതയുടെ പര്യായങ്ങളായ കുട്ടികള്‍ക്ക് നാടിന്റെ ആദരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ പി.ജി തോമസ് കുട്ടികളെ ആദരിച്ചു. തുരുത്തിക്കര കന്നിമേല്ചാലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയ മൂന്നു കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അഖില്‍, അനന്തു, ശ്രീക്കുട്ടന്, വിഷ്ണു എന്നിവരാണ് ആദരവിനുപാത്രമാ
കോട്ടയം: പ്രസക്ലബ് ഫോട്ടോ ജേണലിസം 13ാമത് ബാച്ചിന്റെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. അനന്തുദാസ് ഒന്നാംറാങ്ക് നേടി. രണ്ടാം റാങ്ക് എം.പി ഷിപ്പിനും , മൂന്നാം റാങ്ക് മനു കെ ബാബുവും കരസ്ഥമാക്കി. അനന്തുദാസ്് ചേര്‍ത്തല കിഴക്കേകുടിലിങ്കല് ഹരിദാസ് പണിക്കരുടെ മകനാണ് ഷിപ്പിന് എം.പി ചെറുകര മൂന്നാറപറയില് പുരുഷന്റെ മകനാണ്. തീക്കോയി കല്ലുതുണ്ടത്തില്‍ കെ.കെ ബാബുവിന്റെ മകനാണ് മനു കെ ബാബു
കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന "ഗുഡ് സമരിറ്റന്‍ അവാര്‍ഡ് 2013" ന് ജൂണ്‍ 5 വരെ എന്‍ട്രികള്‍ സ്വീകരിക്കും. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ക്കും മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വ്യക്തിയെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസും അഗാപ്പെ മൂവ്മെന്റും സംയുക്തമായി അവാര്‍ഡ് ഏര്
അഞ്ചല്‍ : ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കരവാളൂര്‍ എഎംഎംഎച്ച്എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആതിരയെയാണ് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. കരവാളൂര്‍ കനാല്‍ പുറമ്പോക്ക് താമസക്കാരായ രാജേഷിന്റെയും ഷൈലജയുടേയും മകളാണ് ആതിര. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ട് രണ്ടാനമ്മയുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിപോയതാണ് പെണ്‍കുട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങവേ പെണ്‍കുട്ടി മഞ്ഞ നിരത്തിലുള്ള മിഡിയും ടോപ്പുമാണ് ധരിച്ചിരുന്നത്. വെളുത്ത വട്ടമുഖത്തോട്
പത്തനാപുരം : കഴിഞ്ഞ ദിവസം പട്ടാഴി വടക്കേക്കരയില്‍ കല്ലടയാറ്റില്‍ കാണപ്പെട്ട വൃദ്ധയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുറമ്പകര ചരുവിള പുത്തന്‍വീട്ടില്‍ അയ്യപ്പന്റെ ഭാര്യ കൊച്ചിക്കയുടെ മൃതദേഹമാണ് ആറ്റുകടവില്‍ കാണപ്പെട്ടത്. കുടുംബാംഗങ്ങള്‍ ഇവരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പത്തനാപുരം : ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ 60നു മുകളില്‍ പ്രായമുള്ളവരുടെ സുരക്ഷ ലക്ഷ്യം വച്ച് പത്തനാപുരം പുതുവലില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു. പുതുവല്‍ അമ്പോലില്‍ ആര്യ വൈദ്യശാലയില്‍ വച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മിനി അലക്സാണ്ടര്‍ അദ്ധ്യക്ഷയായി. മാധ്യമ പ്രവര്‍ത്തകനായ പ്രദീപ് ഗുരുകുലം, സിദ്ധമര്‍മ്മ ചികിത്സാ വിദഗ്ധന്‍ മുരളീധര പണിക്കര്‍, പ്രമേഹ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. ഉമ്മന്‍ മാത്യു അമ്പോലില്‍, സ്ത്രീ രോഗ വിദഗ്ധ ഡോ. ആര്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. പഞ്ചായത്തിലെ 60 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ ആവലാതികള്‍ ഭയാശങ്കകള
തെന്മല : ഉറുകുന്നില്‍ വ്യാജച്ചാരായം വാറ്റിക്കൊണ്ടിരിക്കെ വൃദ്ധന് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുമ്പാണി പുത്തന്‍വീട്ടില്‍ ജേക്കബ്ബ് ജോര്‍ജ്ജ് (65) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഏഴ് ലിറ്ററിലേറെ ചാരായവും 420 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഉറുകുന്ന് നേതാജി കുന്നുമ്പുറത്ത് റെയില്‍വേ കലുങ്കിന് സമീപം വെള്ളച്ചാലിനടുത്തെ പാറക്കെട്ടില്‍ വച്ച് ചാരായം വാറ്റുമ്പോഴാണ് ഇയാള്‍ പിടിയിലായത്. പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ. താജുദ്ദീന് കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന് പിള്ളയുടെ നേതൃത്വത്തി
ജില്ല എന്ന തമിഴ് ചിത്രത്തില്‍ വിജയ്‌യുടെ അച്ഛനായി മോഹന്‍ലാല്‍ വേഷമിടുന്നു. ആര്‍.ടി.നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമത്തലവന്റെ വേഷത്തിലാണ് ലാല്‍. മോഹന്‍ലാലിന്റെ ഭാര്യയായി ചിത്രത്തില്‍ അഭിനയിക്കുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ ലാലിനൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിച്ച പൂര്‍ണിമാ ജയറാമാണ്. നീണ്ട ഇടവേളക്കു ശേഷമാണ് പൂര്‍ണിമ സിനിമയില്‍ തിരിച്ചെത്തുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങളില്‍ പൂര്‍ണിമയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ വിജയ്‌യുടെ നായികയാകുന്നത് കാജല്‍ അഗര്‍വാളാണ്.
ദീപികാ പദുകോണിന്റെ ശരീരത്തിലെ ആര്‍കെ (രണ്‍ബീര്‍ കപൂര്‍) ടാറ്റൂവിനെ ചൊല്ലിയുടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നടിയെ രക്ഷിക്കാന്‍ മുന്‍കാമുകന്‍ തന്നെ രംഗത്തെത്തി. യെഹ് ജവാനി ഹി ദീവാനി എന്ന ചിത്രത്തില്‍ ദീപികാ പദുകോണും രണ്‍ബീര്‍ കപൂറുമാണ് നായികാനായകന്മാരാകുന്നത്. ഈ ചിത്രത്തിന്റെ പരസ്യപ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലൊന്നാണ് ദീപികയെ കുഴക്കിയത്. 2008ല്‍ റിലീസായ ബച്ച്‌നാ ഈ ഹസീനോ എന്ന ചിത്രത്തിന്
അവാര്‍ഡ് കിട്ടുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന റോളുകള്‍ അവാര്‍ഡ് കമ്മിറ്റിക്ക് ഒന്നുമല്ലാതായി തോന്നാം. രണ്‍ബീര്‍ കപൂറിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ബര്‍ഫിയിലെ നിശബ്ദ ബാലന്റെ റോളില്‍ വേഷമിട്ട രണ്‍ബീര്‍ കപൂറി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് ബോളിവുഡ് രംഗത്തെ പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് സല്‍മാന്‍ഖാനാണ്. അവാര്‍ഡ് കിട്ടാത്തതിലെ നിരാശ രണ്‍ബീര്‍ വ്യക്തമായി പ്രക
സിനിമയിലെ പുകവലിക്കുന്ന രംഗം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിന് നടി മൈഥിലിക്ക് നല്ല നടപ്പിന് കോടതിയുടെ നിര്‍ദേശം. സിനിമയില്‍ പുകവലിക്കുന്ന രംഗത്തില്‍ അഭിനയിക്കുന്നത് കുറ്റകരമല്ലെന്നിരിക്കെ ആ രംഗം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ അണിയറ പ്രവര്‍ത്തകരുടെ ചെയ്തിക്ക് നടിയെങ്ങനെ കുറ്റക്കാരിയാകുമെന്ന ചോദ്യം ബാക്കി. സമാനമായ ഒരു കേസ് മോഹന്‍ലാലിനെതിരെയും നിലനില്‍ക്കുന്നുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ എന്ന ചിത്
കൊല്ലം : ഓട്ടോ ഡ്രൈവര്‍ വെളിച്ചിക്കാല തേവരഴികത്ത് സലിമിന്റെ അപകടമരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ അസീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ഏപ്രില്‍ ഒന്നിന് പള്ളിമണ്‍ വെളിച്ചിക്കാല ചിറമുക്കിന് സമീപമാണ് സലിമിനെ ഓട്ടോറിക്ഷ ഇടിച്ചത്. ചികിത്സയിലിരിക്കെ ഏപ്രില്‍ 7ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു മരണം. സലിമിനെ മനഃപൂര്
വില്ലിംഗ്ടണ്‍ : ബാറിന് പുറത്തുവെച്ചുണ്ടായ അടിപിടിയില്‍ തലയ്ക്ക് പരിക്കേറ്റ ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസി റൈഡറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഏപ്രില്‍ നാലിന് കോടതിയില്‍ ഹാജരാക്കും. മെരിവാലെ യിലുള്ള ഒരു ബാറിന് പുറത്തുവെച്ച് വ്യാഴാഴ്ച അതിരാവിലെ രണ്ടു തവണയാണ് 28 കാരനായ റൈഡര്‍ ആക്രിമിക്കപ്പെട്ടത്. ആദ്യ അടിപിടിയില്‍ രണ്ടുപേര്‍ ചേര്‍ന്ന്
വിവാഹം കഴിഞ്ഞ് ഗര്‍ഭം ധരിക്കേണ്ടുന്ന പ്രായം ഇരുപത് മുതല്‍ 35 നുള്ളിലായിരിക്കണം. അത് കഴിഞ്ഞ് ഗര്‍ഭിണിയാകുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് പല പ്രശ്‌നങ്ങളാണ്. എന്തുകൊണ്ടും 20 നും 30 നുമിടയ്ക്കാണ് ഗര്‍ഭം ധരിക്കാന്‍ ഏറ്റവും നല്ലത്. ജോലി, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് വിവാഹവും ഗര്‍ഭധാരണവും നീണ്ടുപോവുന്നുണ്ട്. 35 വയസ്സു കഴിഞ്ഞ് ഗര്‍ഭിണിയാകുന്ന പെണ്ണിന് ജനിക്കുന്ന കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗം ബാധിക്കാനിടയുണ്ട്. 40 വയസ്സു കഴിഞ്ഞ 250 സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ രോഗമുള്ള കുഞ്ഞ് ജനിക്കുന്നതായാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. ഭ്രൂണം ഉണ്ടാവുമ്പോള്‍ സെല്ലുകള്‍ സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി താറുമാറാകുന്നതാണ് ഡൗണ്‍ സിന്‍ഡ്രോമിന് മുഖ്യ കാരണം. ഗര്‍ഭിണിയായി 11 മുതല്‍ 13 ആഴ്ചകളില്‍ ട്രിബിള്‍ സ്‌ക്രീനിങ്ങ് എന്ന രക്ത പരിശോധന, സ്‌കാനിങ്ങ് എന്നിവ വഴി ഈ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാവുന്നതാണ്. കുഞ്ഞിനെ പൊതിഞ്ഞിട്ടുള്ള വെള്ളമെടുത്ത് അതിന്റെ സെല്ലുകളെ കള്‍ച്ചര്‍ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കാനുള്ള ഈ പരിശോധന മുന്‍പെല്ലാം അഞ്ചാം മാസത്തിലാണ് നടത്താന്‍ സൗകര്
ഹാള്‍ ഡിസൈന്‍ ചെയ്യുന്നതിനു മുമ്പായി അതില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്നകാര്യം ചിന്തിക്കുന്നത് നന്നായിരിക്കും. ചുമരോട് ചേര്‍ന്നുള്ള ഷോകെയ്‌സുകള്‍, പുസ്തക അലമാറകള്‍ എന്നിവ നിര്‍മ്മിക്കുന്ന കാര്യം ഫാനുകള്‍ എവിടെയെല്ലാം ഫിറ്റു ചെയ്തിരിക്കണം, ടി വി എവിടെ വയ്ക്കണം, പ്രത്യകം പൂജാമുറി ഉണ്ടാക്കുന്നില്ലെങ്കില്‍ പൂജാ സാമഗ്രികള്‍ വയ്ക്കാനുള്ള സ്ഥലം എന്നിവ ഹാളില്‍തന്നെ അറേഞ്ചു ചെയ്യാവുന്നതാണ്. അടുക്കള ചെറുതാണെങ്കില്‍ ഡയനിങ്ങ് ടേബിള്‍ ഹാളില്‍ അറേഞ്ചു ചെയ്യുന്നവര്‍ അടുക്കളയ്ക്കു സമീപം തന്നെ ഇതിനുള്ള സ്ഥലം കണ്ടിരിക്കണം. ഹാളിന്റെ ഒരുവശത്ത് വൃത്തിയായി കര്‍ട്ടണ്‍ വിരിച്ച് ഭക്ഷണമുറിയാക്കുന്നത് നന്നായിരിക്കും. അനാവശ്യ സാധനങ്ങള്‍ നിരത്തുന്നതിനുള്ള ലോഫ്റ്റുകള്‍ ഹാളില്‍ ഇല്ലാതിരിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഹാളില്‍ ഉപയോഗിക്കേണ്ട ഫര്‍ണ്ണീച്ചറുകളും പ്രത്യേകം തിരഞ്ഞെടുക്കാം. പഴമ വിളിച്ചോതുന്നതരത്തിലുള്ള പുതിയ ഫര്‍ണ്ണീച്ചറുകളാണ് ഇപ്പോഴത്തെ ഫാഷന്‍. പഴയകാല ഫര്‍ണ്ണീച്ചറും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പുതുമയാര്‍ന്നതും കാണുന്നവരില്‍ കൗതുകമുണര്‍ത്തുന്നതുമായ അലങ്കാരവസ്തുക്കളും ഹാളില്‍ ഒരുക്കാം. ഇവയെ
ധന്യക്ക് 20 വയസ്സ് പൂര്‍ത്തിയായിട്ടില്ല. ഡിപ്ലോമ കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. ഒരു ബന്ധു വീട്ടില്‍ നടന്ന ആഘോഷവേളയില്‍ ധന്യയെ കണ്ട് അവളെ വിവാഹം ചെയ്യാന്‍ തയ്യാറായി ചെറുക്കന് ഒറ്റ നോട്ടത്തില്‍ തന്നെ പെണ്ണിനെ ഇഷ്ടപ്പെട്ടു. പയ്യന്‍ ഗള്‍ഫില്‍ സോഫ്റ്റ് വെയര്‍ എഞ്ചനീയറായി ജോലി നോക്കുന്നു. ഇഷ്ടം പോലെ ശമ്പളം. മകള്‍ക്ക് സന്തുഷ്ട ജീവിതം എന്ന കേട്ട ഉടന്‍ വീട്ടുകാര്‍ വിവാഹം നടത്തികൊടുത്തു. ധന്യയും ഏറെ സന്തോഷിച്ചു. ഒരു മാസം പോലും കഴിഞ്ഞില്ല പെട്ടെന്ന് പയ്യന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വിളി. സംസാരിച്ചത് ധന്യയുടെ അമ്മായിഅമ്മയായിരുന്നു. കോപം തിളച്ചുമറിയുന്ന സംസാരം. തന്റെ മകന് രോഗിയായ പെണ്ണിനെ കെട്ടിക്കൊടുത്തു വഞ്ചിച്ചു എന്നാണവരുടെ പരാതി. ഇതു കേട്ടതും ധന്യയുടെ അച്ഛന്‍ കനകവേലുവും അമ്മ സുമയും ഞെട്ടുകയായിരുന്നു. കാര്യങ്ങളൊന്നും വ്യക്തമായില്ലെങ്കിലും അവര്‍ പാഞ്ഞുചെന്നു. ചെറിയ ജലദോഷവും, ശ്വാസം മുട്ടലും വന്നതോടെ ധന്യ കിടപ്പിലായിരിക്കുന്നു. ആ സുന്ദരിയുടെ ഉളളില്‍ ആരോരും അറിയാതെ കിടന്ന അസുഖം വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. അവള്‍ക്ക് റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് ഉണ്ടെന്ന് ഡോക്
എന്നാലും ഇതിത്തിരി കഷ്ടമായിപ്പോയി. നല്ലോരു പെങ്കൊച്ച്... അതിനീ ദുര്‍ഗതി വന്നല്ലോന്ന് ഓര്‍ക്കുമ്പഴാ... നമ്മടെ ജോളിമോന്റെ പെണ്ണിന്റെ നാത്തൂങ്കൊച്ചിന്റെ കണക്കിരിക്കുന്നു. പത്രത്തേല്‍ ഒറ്റനോട്ടത്തില് എനിക്കങ്ങനാ തോന്നിയത്. കണ്ണും പണ്ടത്തേപ്പോലെ അത്ര പിടിക്കുന്നില്ല. ആ കൊച്ചും വെളിനാട്ടില് കെട്ടിയോന്റെ കൂടല്ലിയോ... അതാരിക്കും അങ്ങനെ തോന്നീത്. ഇനി പറഞ്ഞിട്ടു കാര്യമില്ല. എന്നാലും നെഞ്ചിലൊരു എരിച്ചില്‍... എടി ഏലീ
ഓണ്‍ലൈന്‍ വഴി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാവുന്ന ടേം പോളിസികള്‍ വിപണിയിലെത്തിക്കുന്നതില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇഷീല്‍ഡ് എന്ന പുതിയ ഓണ്‍ലൈന്‍ ടേം പോളിസി പുറത്തിറക്കി. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങളാണ് ടേം പോളിസികള്‍. രണ്ട് തരത്തിലുള്ള പ്ലാനുകളാണ് ഈ