
കരുനാഗപ്പള്ളി : വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് ഇലക്ട്രിക് സെക്ഷന്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.വൈദ്യുതി ചാര്‍ജ് അടിക്കടി വര്‍ധിപ്പിക്കാനും വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കത്തിനെതിരെയായിരുന്നു ധര്‍ണ്ണ. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സമദ് പുള്ളിയില്‍, രവികുമാര്‍, ബി.എം. സാദിഖ്, അബ്ദുല്‍ ജലീല്‍, ഇ. ഷംസുദീന്‍, ഇബ്രാഹിം
കരുനാഗപ്പള്ളി : ഐ.എ.എസ് ലഭിച്ച സീനിയര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. മോഹനന്‍ സഹകരണ വകുപ്പ് (ഓഡിറ്റ്) ഡയറക്ടറായി ചുമതലയേറ്റു. എറണാകുളം മഹാരാജാസ് കോളേജ് ലക്ചററായി സര്‍വീസ് ആരംഭിച്ച മോഹനന്‍ വിവിധ ജില്ലകളില്‍ ആര്‍.ഡി.ഒ, എ.ഡി.എം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 ബാച്ച് ഡെപ്യൂട്ടി കളക്ടറാണ്. കരുനാഗപ്പള്ളി സ്വദേശിയാണ്.
കുലശേഖരപുരം : ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഓച്ചിറ ബ്ലോക്കിലെ കുലശേഖരപുരം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഏപ്രില്‍ 24 ന് കോഴിക്കോട് നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി എസ് അബ്ദുള്‍ സലിമും സെക്രട്ടറി എ. നാസറുദ്ദീനും ചേര്‍ന്ന് ട്രോഫിയും അവാര്‍ഡ് തുകയായ 11 ലക്ഷം രൂപയും ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുലശേഖരപുരം
കരുനാഗപ്പള്ളി : കുട്ടന്‍ വൈദ്യന്‍ നല്‍കിയ സംഭാവനകള്‍ ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ വളര്‍ച്ചയ്ക്ക് അവിസ്മരണീയമാണെന്ന് ഡി.സി.സി. പ്രസിഡന്റ് ജി.പ്രതാപവര്‍മ്മ തമ്പാന്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മാഹാനായ നേതാവായിരുന്നു കു
കരുനാഗപ്പള്ളി : വീട്ടമ്മയെ വീട്ടില്‍ കയറി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ആറ് വര്‍ഷം തടവ് . ഓച്ചിറ ചങ്ങന്‍കുളങ്ങര കാവില്‍ത്തറയില്‍ ഭാസുര(56)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഓച്ചിറ വലിയകുളങ്ങര അശ്വതി ഭവനത്തില്‍ ശശി എന്നുവിളിക്കുന്ന ശശ
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണയജ്ഞം മഴയെത്തുംമുമ്പേ തുടങ്ങി. കളക്ടര്‍ പി.ജി. തോമസ് ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. നഗരസഭാ ചെയര്‍മാന്‍ എം. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്ര
കരുനാഗപ്പള്ളി : ശ്രീബുദ്ധാ സെന്‍ട്രല്‍ സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാകളക്ടര്‍ പി.ജി. തോമസ് അറിയിച്ചു. ഇതുസംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന
കരുനാഗപ്പള്ളി: ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച മാര്‍ക്കറ്റില്‍ മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ല. വ്യാപാരി വ്യവസായികള്‍ പ്രതിഷേധവുമായി രംഗത്ത്. മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഉദ്ഘാടനത്തിനെത്തിയ സി. ദിവാകരന്‍ എം.എല്‍.എക്ക്
കരുനാഗപ്പള്ളി : സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ആരോപണം നടത്തിയ ജസ്റ്റിസ് ബസന്തിനെതിരെ എ.ഐ.വൈ.എഫ്. കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. തുടര്‍ന്ന് ജസ്റ്റിസ് ബസന്തിന്റെ പ്രതീകാത്മക കോലം കത്തിച്ചു. എ.ഐ.വൈ.എഫ്. നേതാക്കളായ അനൂപ് ആദിനാട്, ഷാജി, ഡി.അനീഷ, ആര്‍.ശരവണ്‍, അനില്‍, മഹേഷ് ജയരാജ്, വിഷ്ണു മാലുമേല്‍, നിധിന്‍, വിഷ്ണു, ഷെറിന്‍, അജുകൃഷ്ണന്‍, അനീഷ് എസ്
കരുനാഗപ്പള്ളി : പുതിയകാവ് പബ്ലിക് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നാളെ 4ന് സി.ദിവാകരന്‍ എം.എല്‍.എ.നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചക്കാലയില്‍ കുടുംബം സൗജന്യമായി നല്‍കിയ സ്ഥലത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് ആധുനികരീതിയില്‍ പുതുക്കിനിര്‍
കരുനാഗപ്പള്ളി : ഗോള്‍ഡ് സ്റ്റാര്‍ ഏഷ്യാ ഇന്റര്‍നാഷണല്‍ അവാര്‍ഡിന് കരുനാഗപ്പള്ളി ഗവണ്‍മെന്റ് എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ആര്‍. ശ്രീകുമാര്‍ അര്‍ഹനായി. ഇന്ത്യയിലെയും നേപ്പാളിലെയും വിദ്യാഭ്യാസ വികസനരംഗത്ത് സുപ്രധാനപങ്ക് വഹിക്കുന്നവര്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്. ഏപ്രില്‍ 20ന് കാഠ്മണ്ഡുവില്‍ ഇക്കണോമിക് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവാര്‍ഡ് സമ്മാനിക്കും.
കരുനാഗപ്പള്ളി : സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ ലോക കാന്‍സര്‍ ദിനം ആചരിച്ചു. സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഗൈഡന്‍സ് ആന്‍ഡ് സര്‍വീസസിന്റെ നേതൃത്വത്തിലാണ് ക്യാന്‍സര്‍ ദിനാചരണം നടത്തിയത്. ദിനാചരണത്തെ തുടര്‍ന്ന് ലഘുലേഖ വിതരണം, ഫോട്ടോ പ്രദര്‍ശനം, പ്രതിജ്ഞയെടുക്കല്‍ എന്നിവ നടത്തി. സി.ഐ.ജി.എസ്. പ്രസിഡന്റ് അഡ്വ. എം.ഷാനവാസ് കണ്ടനാടിന്റെ അധ്യക്ഷതയില്‍ രക്ഷാധികാരി അഡ്വ. എം. ഇബ്രാഹിംകുട്ടി ചടങ്ങ് ഉ