വാര്‍ത്തകള്‍ വിശദമായി

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് വിജയം കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ വിജയം:ബിന്ദു കൃഷ്ണ

പത്തനംതിട്ട: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് വിജയം കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ വിജയമാണെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താണ് നെയ്യാറ്റിന്‍കരയില്‍ കണ്ടതെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ.
 
ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ലാലി ജോണ്‍ , സുധാ കുറുപ്പ്, സരസ്വതി കൃഷ്ണന്‍ , ലിസി മത്തായി, രജനി പ്രദീപ്, അന്നപൂര്‍ണദേവി, ഡി.സി.സി. വൈസ്പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ.സുരേഷ്‌കുമാര്‍ , കെ. ജാസിംകുട്ടി. ജയകുമാര്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, വിനിത അനില്‍ , ശോശാമ്മ തോമസ്, ശോഭന സദാനന്ദന്‍ , ലിസി അലക്‌സാണ്ടര്‍ , സല്‍മ ബാബു, മഞ്ജു വിശ്വനാഥ്, തുളസീഭായിയമ്മ, എലിസബത്ത് അബു, അന്നമ്മ എബ്രഹാം, വസന്ത ശ്രീകുമാര്‍ , ശാന്ത പി.നായര്‍ , വത്സമ്മ ശാമുവല്‍ , ഫാത്തിമ, പദ്മകുമാരി, മേഴ്‌സി ശാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
 

Other News

യന്ത്രവത്കൃത ഞാറുനടീല്‍ പരിശീലനം നടന്നു.

അടൂര്‍ : പറക്കോട് ബ്ലോക്കിലെ എവര്‍ഗ്രീന്‍ ആര്‍മിയുടെയും മണ്ണുത്തി കാര്‍ഷികസര്‍വകലാശാലാ ഗവേഷണകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ അറുകാലിക്കല്‍ ഏലായില്‍ യന്ത്രവത്കൃത ഞാറുനടീല്‍ പരിശീലനം നടന്നു. പറക്കോട് ബ്ലോക്കിലെ ഏഴ് പഞ്ചായത്തില്‍നിന്ന് തിരഞ്ഞെടുത്തവരെയാണ് പരിശീലനം നല്‍കി എവര്‍ഗ്രീന്‍ ആര്‍മിയുടെ ഭാഗമാക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി തുടങ്ങിയത്. നെല്‍വയലുകളില്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതും കൂലിച്ചെല

നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ എം സി റോഡില്‍ ക്യാമറ എത്തി

പന്തളം : എം.സി. റോഡിലെ അമിതവേഗവും ഹെല്‍മറ്റ് വയ്ക്കാതെയുള്ള യാത്രയും ഓവര്‍ലോഡും നിയമങ്ങള്‍ തെറ്റിച്ചുള്ള യാത്രയുമെല്ലാം ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകളെത്തി. പന്തളം പോലീസിന്റെ പരിധിയില്‍ വരുന്ന അടൂരിനും കാരയ്ക്കാടിനുമിടയില്‍ രണ്ട് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്ന സ്ഥലമാണിത്. കെല്‍ട്രോണാണ് ക്യാമറ സ്ഥാപിച്ചത്

പ്രഥമ കലാരത്‌ന പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് സമ്മാനിച്ചു

അടൂര്‍ : മലയാള ചലച്ചിത്ര വേദിക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അടൂര്‍ ഇ.വി.കലാമണ്ഡലത്തിന്റെ പ്രഥമ കലാരത്‌ന പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് നല്‍കി ആദരിച്ചു. അടൂര്‍ ഇ.വി.കലാമണ്ഡലത്തിന്റെ സര്‍ഗോത്സവം അടൂര്‍ ഡിവൈ.എസ്.പി. എസ്.അനില്‍ദാസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.കെ.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രൊഫ.ജി.മാധവന്‍ നായര്‍, കെ.ജി.വാസുദേവന്‍, ഫ്രാന്‍സിസ് തോമസ്, എസ്.ഷാജഹാന്‍, കെ.മഹേ

ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

റാന്നി: വലിയകാവിനടുത്ത് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു. വലിയകാവ് വട്ടാര്‍കയം ചരിവുപുരയിടത്തില്‍ രമേശന്‍ (44) ആണ് വെട്ടേറ്റ് മരിച്ചത്. ഭാര്യ തുളസിയെ (39) റാന്നി പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് രമേശന് വെട്ടേറ്റത്. രമേശനും ഭാര

ആരോഗ്യപ്രശ്‌നങ്ങള്‍ : ചെമ്പന്‍മുടിമലയില്‍ പഠനം തുടങ്ങി

റാന്നി : ചെമ്പന്‍മുടിമലയിലെ പാറമടകളും ക്രഷറും ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ആരോഗ്യവകുപ്പ് പഠനം ആരംഭിച്ചു. ദേശീയ ആരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എം) ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. പി. എന്‍. വിദ്യാധരനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ജില്ലാ കലക്

പൈപ്പ്‌ലൈന്‍ പൊട്ടി അടൂരില്‍ ജലവിതരണം തടസ്സപ്പെട്ടു

പത്തനംതിട്ട: വാട്ടര്‍ അതോറിറ്റിയുടെ മെയില്‍ പൈപ്പ്‌ലൈന്‍ പൊട്ടി അടൂരില്‍ ജലവിതരണം തടസ്സപ്പെട്ടു. അടൂര്‍ -പത്തനംതിട്ട റോഡില്‍ കണ്ണംകോട് പള്ളിക്ക് സമീപം റോഡരികിലാണ് പൈപ്പ് പൊട്ടിയത്. അടൂരില്‍നിന്ന് ആനന്ദപ്പള്ളി ഭാഗത്തേക്ക് പോകുന്ന പ്രധാന പൈപ്പ്‌ലൈനാണ് ഇത്. വരള്‍ച്ച കാരണം വെള്ളത്തിന്റെ തോത് കൂട്ടി വിട്ടപ്പോഴുണ്ടായ മര്‍ദ്ദം കാരണമാണ് പൈപ്പ് പൊട്ടിയത്. ഇരുപത് വര്‍ഷം മുന്‍പ് സ്ഥാപിച്ച പൈപ്പുകളാണ് ഇവിടെ ഉള്ളതിലേറെയും. കാലപ്പഴക്കംകൊണ്ട് പൈപ്പുകള്‍ പൊട്ടി ജലനഷ്ടം ഉണ്ടാകുന്നത് അടൂരില്‍ സ്ഥിരം സംഭവമാണ്. അടുത്ത സമയത്ത് പറക്കോടിനും അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനും ഇടയില്‍ നിരവധി തവണ പൈപ്പ് പാട്ടിയിരുന്നു.

ഹിന്ദുക്കള്‍ ഒരുമിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കുമ്മനം രാജശേഖരന്‍

പത്തനംതിട്ട:ഹിന്ദുക്കള്‍ ഒരുമിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ . ഐക്യവേദി ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.ആര്‍ .കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ഹരിദാസ്, ഡി. ബാബു, എന്‍.ജി.രവീന്ദ്രന്‍ , അമ്പോറ്റി കോഴഞ്ചേരി, ബി. സുരേഷ്, എന്നിവര്‍ പ്രസംഗിച്ചു.

ഇവരിനി "സുരക്ഷ"യും "നിര്‍ഭയ"യും

പത്തനംതിട്ട: ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് കൊടുമണ്‍ പഞ്ചായത്ത് ഓഫീസിലും അവിടെനിന്ന് ഗാന്ധിഭവനിലും അഭയംതേടിയ കൊടുമണ്‍ ചേരുവ വയയ്ക്കല്‍ വീട്ടില്‍ അനു(26)വിന്റെ ഇരട്ടക്കുട്ടികളുടെ പേരിടീല്‍ ഗാന്ധിഭവനില്‍ നടന്നു. ഗാര്‍ഹിക പീഡനത്തിനിരയായ യുവതിയുടെ കുട്ടികള്‍ക്ക് സ്ത്രീസുരക്ഷാ പദ്ധതിയുടെ പേരായ "നിര്‍ഭയ" എന്നും സ്ത്രീസുരക്ഷാ സംഗമത്തെ അനുസ്മരിച്ച് രണ്ടാമത്തെ കുട്ടിക്ക് "സുരക്ഷ" എന്നും ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പേരുചൊല്ലി വിളിച്ചു. ഗാന്ധിഭവനില്‍നടന്ന സ്ത്രീസുരക്ഷാ സംഗമത്തിലാണ് ഗാര്‍ഹിക പീഡനത്തിനിരയായ അനുവിന്റെ ഇരട്ടക്കുട്ടികളുടെ പേരിടീല്‍ചടങ്ങ് നടത്തിയത്. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗദമ്മ, പുനലൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഗ്രേസി ജോണ്‍ എന്നിവരാണ് കുട്ടികള്‍ക്ക് അരഞ്ഞാണം കെട്ടിയത്.ചടങ്ങില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ , സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഭര്‍ത്താവില്‍നിന്നേറ്റ ക്രൂരപീഡനങ്ങള്‍ കാരണമാണ് ദിവസങ്ങള്‍മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളും മൂത്ത മകള്‍ അനീഷയുമായി അനു കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത്ഓഫീസില്‍ എത്തിയത്. പഞ്ചായത്ത് അധികൃതര്‍ പോലീസ് മുഖേനയാണ് ഇവരെ ഗാന്ധിഭവനില്‍ എത്തിച്ചത്.

അലങ്കാരമത്സ്യകൃഷി പരിശീലനം ഉദ്ഘാടനം ചെയ്തു

കോഴഞ്ചേരി:കോയിപ്രം ബ്ലോക്കില്‍ നടന്ന അലങ്കാരമത്സ്യകൃഷി പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. പി.സി. തോമസ് അധ്യക്ഷത വഹിച്ചു.

ബോംബു ഭീഷണി :പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പത്തനംതിട്ട:എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളിപ്പ് ദിവസം വിവിധ ഇടങ്ങളിലായി ബോംബുസ്‌ഫോടനം നടക്കുമെന്ന് ഫോണ്‍ സന്ദേശം വന്ന ഫോണ്‍ നമ്പരിന്റെ ഉടമ തന്നെയാണ് ബോംബു ഭീഷണി അറിയിച്ച് ഫോണ്‍ ചെയ്തതെന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് സിംകാര്‍ഡ് ഉടമയായ എരുമേലി സ്വദേശി വാഴക്കാല പാണാംപള്ളിയില്‍ മനു എന്ന് വിളിക്കപ്പെടുന്ന മനോഹരനെ (32) കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ഇയാള്‍ എരുമേലി സ്വദേശിയായ ഒരാളുടെ ഫോണിലേയ്ക്ക് വിളിച്ചാണ് ബോംബു ഭീഷണി അറിയിച്ചത്. ഇയാള്‍ രണ്ടാമതും ഫോണ്‍ ചെയ്ത് ഭീഷണി അറിയിച്ച കഴിഞ്ഞ ദിവസം മനുവിന്റെ അടുത്ത ബന്ധുവായ ഒരു സ്ത്രീ മനുവിന്റെ ഫോണ്‍ നമ്പരിലേയ്ക്ക് വിളിച്ച് ഏറെ നേരം സംസാരിച്ചതായി സൈബര്‍ സെല്‍ കണ്ടെത്തി. ബോംബു ഭീഷണി അറിയിച്ച് മനു തന്നെയാണ് എരുമേലി സ്വദേശിയുടെ ഫോണിലേയ്ക്ക് വിളിച്ചതെന്ന സംശയം ബലപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മനുവിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്ന് മറ്റാരെങ്കിലും ഫോണ്‍ ചെയ്തതായിരിക്കുമെന്ന സംശയം ഇതോടെ പോലീസ് തള്ളിക്കളഞ്ഞു. മനുവിന് വന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് കരുതുന്നു. ബോംബ് ഭീഷണി ഉണ്ടായ ദിവസത്തിന് ശേഷം മനുവിന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തേനി, എന്നിവിടങ്ങളില്‍ വച്ച് സ്വിച്ച് ഓണ്‍ ആയതായി സൈബര്‍ സെല്‍ കണ്ടെത്തി. വളരെ വിരളമായ സമയങ്ങളില്‍ മാത്രമാണ് സ്വിച്ച് ഓണ്‍ ആക്കിയിട്ടുള്ളത്. ഈ സമയങ്ങളില്‍ നമ്പരിലേയ്ക്ക് വിളിക്കുമ്പോള്‍ കട്ടാക്കുകയാണ്. ഇതേത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട മനുവിനെ പറ്റി പോലീസ് നാട്ടില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ഇയാള്‍ ഇടക്കിടെ എരുമേലിയില്‍ എത്തി തങ്ങുമായിരുന്നു. വയനാട്ടിലും കാസര്‍ഗോഡും താമസിച്ചിട്ടുള്ളതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എരുമേലിക്ക് സമീപം കനകപ്പലത്ത് ഒരു യുവതിക്കൊപ്പം ഏറെനാള്‍ കഴിഞ്ഞ ഇയാള്‍ യുവതിയുടെ പിതൃസഹോദരന്റെ ഭാര്യയുമായാണ് നാടുവിട്ടത്. ഇയാള്‍ ക്കൊപ്പം ഒളിച്ചോടിയ സ്ത്രീ ഇപ്പോള്‍ എവിടെയെന്ന് വിവരങ്ങളൊന്നുമില്ല. ഭാര്യയേയും മകളേയും ഉപദ്രവിച്ച് വീട്ടിലെ ടെലിവിഷനും ഉപകരണങ്ങളും തല്ലിതകര്‍ത്തതിന് ശേഷമാണ് ഇയാള്‍ നാടുവിട്ടത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‌ശേഷം ഇയാളെ നാട്ടുകാര്‍ എരുമേലിയില്‍ കണ്ടത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. ടൗണിലെ ഒരു കടയില്‍ വസ്ത്രങ്ങളും, ബാഗും വച്ചിട്ട് പോയ ഇയാള്‍ ഏതാനും ആഴ്ചകള്‍ എരുമേലിയില്‍ തങ്ങി. പിന്നീട് വിവരങ്ങളൊന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായും, ടാറിംഗ് പ്ലാന്റിലെ ജീവനക്കാരനായും എരുമേലിയില്‍ ജോലി നോക്കിയിരുന്ന മനുവിന് അടുത്ത സുഹൃത്തുക്കളാരുമില്ലെന്ന് പോലീസ് പറഞ്ഞു. മനുവിനെ കണ്ടെത്തിയാല്‍ മാത്രമേ ബോംബ് ഭീഷണിയിലെ ദുരൂഹത നീക്കാന്‍ കഴിയുകയുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ്.

റെയില്‍വേ ബജറ്റില്‍ പത്തനംതിട്ട ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ

പത്തനംതിട്ട: റെയില്‍വേ ബജറ്റില്‍ പത്തനംതിട്ട ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് തിരുവല്ല റെയില്‍വെ സ്‌റ്റേഷനുമുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജെ. സാജന്‍ അധ്യക്ഷത വഹിച്ചു. ലിറ്റി തോമസ്, ബാബു പറയത്തുകാട്ടില്‍ , ബാബു കല്ലുങ്കല്‍ , റോയി മാടപ്പള്ളി, ഷാജി കാരയ്ക്കല്‍ , പൊന്നി തോമസ്, എം.സി. രാമചന്ദ്രന്‍നായര്‍ , ബാബു തറയില്‍ , സി.എം. ഏബ്രഹാം, ജോര്‍ജ്ജ് മത്തായി, ഡെല്‍സി സാം, വി.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിന്റെ വികസനത്തിന് ജീവനക്കാരുടെ സഹകരണമാണ് ആവശ്യമെന്ന് മന്ത്രി

പത്തനംതിട്ട:കേരളത്തിന്റെ വികസനത്തിന് ജീവനക്കാരുടെ ആത്മാര്‍ഥമായ സഹകരണമാണ് ആവശ്യമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. എന്‍.ജി.ഒ. അസ്സോസിയേഷന്‍ ജില്ലാകമ്മിറ്റി ഓഫീസ് സമുച്ചയഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ , ജനറല്‍ സെക്രട്ടറി കെ.ബി.മുരളി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജ്, ആന്റോ ആന്റണി എം.പി, പഴകുളം മധു, അഡ്വ.എ.സുരേഷ്‌കുമാര്‍, സജി ചാക്കോ, ബാബു ജോര്‍ജ്, ഫിലിപ്പോസ് തോമസ്, കെ.ഇ.അബ്ദുള്‍ റഹ്മാന്‍ , വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.