
അഭൗമമായ ശബ്ദസൗകുമാര്യം മറ്റാര്‍ക്കുമില്ലെന്ന തിരിച്ചറിവില്‍ ലതാ മങ്കേഷ്‌കര്‍ ഒരിക്കല്‍ പറഞ്ഞു : ഈശ്വരന്‍ മെഹ്ദി ഹസന്റെ ശബ്ദത്തില്‍ പാടുന്നു. പാട്ടിലെ കണിശത പ്രതിഫലത്തില്‍ കാണിക്കാതിരുന്ന മെഹ്ദി ഗസല്‍ ഗാനശാഖയുടെ അവസാന വാക്കായിരുന്നു. ഭാരതീയ സംഗീതം ജനങ്ങളെ പഠിപ്പിച്ച മഹാ സംഗീതജ്ഞനായിരുന്നു അന്തരിച്ച മെഹ്ദി ഹസന്‍. ഗസല്‍, ഗമര്‍, നസം, മുജ്‌റ തുടങ്ങി മെഹദി ഹസന്റെ ശബ്ദമധുരിമ തൊട്ടറിയാത്ത സംഗീത മേഖലകളില്ല. 54,000ത്തോളം പാട്ടുകളാണ് അദ്ദേഹത്തിന്റെ കണ്ഠത്തില്‍ നിന്നൊഴുകിയത്. കുന്ദന്‍ലാല്‍ സൈഗാളിന് ശേഷം ലോകംകേട്ട മികച്ച പുരുഷ ശബ്ദം മെഹ്ദിയുടെതാണെന്നാണ് ലതാമങ്കേഷ്‌കര്‍ വിശേഷിപ്പിച്ചത്. സുബഹ് മെഹദി, ശാം ഭി മെഹ്ദി (രാവും പകലും മെഹ്ദിയാണ്) എന്നാണ് 1977ല്‍ ബിര്‍ല ഹൗസില്‍ നടന്ന സംഗീത സദസ്സില്‍ ലത പറഞ്ഞത്. അനശ്വര രാഗങ്ങള്‍ മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഇറക്കവിടാന്‍ വ്യാപ്തമായ മാന്ത്രിക കഴിവ് മെഹ്ദിയില്‍ ഞാന്‍ ദര്‍ശിച്ചിട്ടുണ്ട്. പ്രാരബ്ധകാലത്ത് ജീവിതപ്രശ്‌നങ്ങളുമായി മല്ലിട്ടുനിന്നിരുന്ന തനിക്ക് ഹൃദയശാന്തി നല്‍കാനായത് ആ മന്ത്രികത ചാലിച്ച ഗസലുകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗസല്‍ ആലാപനം തുടങ്ങിയ നാള്‍ മുതല്‍ ആദ്യ ഗസലുകള്‍ മെഹ്ദിയുടെതായിരുന്നു പാടിയത്. "രസ്ത രഫ്‌തോ ഒ മേരി" എന്ന ഗസല്‍ ആദ്യം ആലപിച്ചത് ഇന്നും ഓര്‍ക്കുന്നു. ഏത് വേദിയിലും രണ്ട് ഗാനങ്ങള്‍ മെഹ്ദിയുടെ ഞാന്‍ ആലപിക്കാറുണ്ട്. ആവേശം കയറിയാല്‍ ചിപ്പോള്‍ മെഹ്ദിയുടെ ഗസലുകളുടെ പൂരമായിരിക്കും പുറത്തേക്ക് വരുക. ശിവമത്ത്, കൃഷ്ണമത്ത്, ഭരത് മത്ത്, ഹനുമന്‍ മത്ത് എന്നീ ഇന്ത്യന്‍ സംഗീത താളലയങ്ങളില്‍ അവഗാഹമുള്ള മെഹ്ദി എന്ന മഹാസംഗീതജ്ഞനെ അടുത്തറിയാന്‍ കഴിഞ്ഞതില്‍ പിന്നെയാണ് ഭൂപേഷ്രി രാഗം, രാത്രി രണ്ട് മണി മുതല്‍ അഞ്ച് മണി വരെ ആലപിക്കേണ്ട "ഐരാഗ്" തുടങ്ങി ഇന്ത്യന്‍ ക്‌ളാസിക്കല്‍ അടക്കമുള്ള സംഗീത താഴ്വരയില്‍ ആഴത്തിലിറങ്ങാന്‍ കഴിഞ്ഞത്. 1927ല്‍ രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ലുണ എന്ന സ്ഥലത്ത് സംഗീത തറവാട്ടിലാണ് മെഹ്ദി ജനിച്ചു വീണത്. ചുവരുകളില്‍വരെ സംഗീത ധ്വനികള്‍ അന്തര്‍ലീനമായ കുടുംബ്ധിലെ 15ാം തമലുറയിലാണ് പിറവി. പിതൃസഹോദരന്‍ ജമാല്‍ ഖാന്റെ ശിക്ഷണത്തില്‍ സംഗീതലോകത്തേക്ക് പിച്ചവെച്ച മെഹ്ദി സംഗീത ലോകത്തിന്റെ അധിപനായിമാറി. ഹര്‍മോണിയവും തബലയും വെച്ചുകൊണ്ടുള്ള മെഹ്ദിയുടെ ആലാപനം മനുഷ്യഹൃദയത്തിലേക്ക് ഊര്‍ന്നിറങ്ങിയപ്പോള്‍ ജീവിതം ഉള്‍പ്പെട്ട കവിതയാക്കിമാറ്റിയ സംഗീതം ശ്രോതാക്കള്‍ക്ക് നിര്‍വൃതിയായിത്തീര്‍ന്നു. കാനഡയില്‍ സ്ഥിരതാമസമാക്കിയ മെഹ്ദി പാകിസ്താനിലേക്ക് മടങ്ങിയത് രോഗശയ്യയിലാണ്. കേരളത്തില്‍ കോട്ടക്കലില്‍ ചികിത്സക്കെത്തി ഭേദപ്പെട്ട് മടങ്ങിയ അദ്ദേഹം പിന്നീട് കറാച്ചി ആശുപത്രിയിലായി. ആശുപത്രി ചെലവുകള്‍ക്ക് പണം കണ്ടെത്താനാവാതെ കഴിയുകയായിരുന്നു മെഹ്ദി. കറാച്ചിയില്‍ പരിപാടിക്കെത്തിയ ജഗജിത് സിങ് തനിക്ക് ലഭിച്ച അഞ്ച് ലക്ഷം രൂപയും ആശുപത്രി ചെലവിനായി നല്‍കി. ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട്, ലതാമങ്കേഷ്‌കര്‍ എന്നിവര്‍ മാന്ത്രിക സംഗീതജ്ഞന്റെ സഹായത്തിന് തയാറായെങ്കിലും പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ് മെഹ്ദിയുടെ ചികിത്സാ ചെലവുകള്‍ പാകിസ്താന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യപാക് ബന്ധം ദൃഢമാക്കാന്‍ മെഹ്ദി നടത്തിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഇരു രാജ്യങ്ങളുടെയും മൈത്രി ഇത്രയേറെ ആഗ്രഹിച്ച മറ്റൊരു കലാകാരന്‍ ഉണ്ടാകുമോയെന്ന് സംശയമാണ്. "അബ്‌കോ ഹം ബിച്ചഡ് ഗയേതോ കാബോമേ മിലേ" എന്ന മെഹ്ദിയുടെ ഗസല്‍ വേര്‍പാടിന്റെ വേദന വിളിച്ചോതുന്നു. ആ കണ്ഠനാളത്തിലൂടെ ഊര്‍ന്നിറങ്ങിയ 54,000ത്തോളം വരുന്ന ഗാനങ്ങളിലൂടെ ലോകം ഉള്ളിടത്തോളം കാലം മെഹ്ദി ജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.രാജസദസുകളിലെ ആര്‍ഭാടം മാത്രമായിരുന്ന ഗസലിനെ മെഹ്ദി ജനകീയമാക്കി. വിഷാദവും പ്രണയവും വിരഹവും ഇഴചേര്‍ന്ന ഗസലുകള്‍ സാധാരണക്കാരന്റെ ഹൃദയരാഗമായി.പെയ്തുതീരാത്ത ഗസലിന്റെ പെരുമഴക്കാലം ആസ്വാദകന് സമ്മാനിച്ച് ജൂണിന്റെ മറ്റൊരു കുളിര്‍ മഴയില്‍ മെഹ്ദി ഹസന്‍ വിടചൊല്ലി...
ജീവിതത്തെ 24 ഫ്രെയിമുകളില്‍ പകര്‍ത്തി, എണ്ണമറ്റ വ്യാഖ്യാനങ്ങളിലേക്ക് പടര്‍ത്തുന്ന സിനിമ, ഇന്നത്തെ ഏറ്റവും ജനകീയമായ മാധ്യമമാണ്. ചലച്ചിത്രോത്സവങ്ങള്‍ ബുദ്ധിജീവികളുടേതെന്ന് ആക്ഷേപിക്കപ്പെടുമ്പൊഴും അവയ്ക്ക് ചുക്കാന്‍പിടിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നത് സിനിമയുടെ ജനപ്രിയതയാണ്. അഷ്ടദാരിദ്ര്യത്തിലും അധികാരികള്‍ ചലച്ചിത്രമേളകള്‍ നടത്തുന്നതും അതുകൊണ്ടാണ്. ആദ്യാവസാനം കല്ലുകടി നിറഞ്ഞതായിരുന്നു കഴിഞ്ഞ വര്‍
സാധാരണക്കാരന് പേരറിയാത്ത, ഭൂഗോളത്തിന്റെ ഏതോ കോണിലെ രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ പി.ജി പറയുന്നതു കേട്ട് ജ്ഞാനികള്‍ പോലും വായ പൊളിച്ചിരുന്നിട്ടുണ്ട്. അദ്ഭുതം ഇരട്ടിക്കുന്നത് അവിടെയല്ല. അതേ സൂക്ഷ്മതയോടെ പുല്ലുവഴി ഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ലക്ഷണശാസ്ത്രത്തെക്കുറിച്ചും പി.ജി പറയുന്നിടത്താണ്. അതുകൊണ്ട് ശ്രീനിവാസന്റെ "പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുതെ"ന്ന പ്രയോഗം പി ജിയോടു വേണ്ട... പി.ജി പോളണ്
ഭാഷയുടെ എഴുത്തമ്മ എന്ന് മലയാളി ആരെയെങ്കിലും വിളിക്കുമെങ്കില്‍ തീര്‍ച്ചയായും അത് ഡോ. എം. ലീലാവതിയെയാവും. അത്രമേല്‍ ജാഗ്രതയോടെ അക്ഷരത്തെ ഉണര്‍ന്നിരുന്ന് സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആ അമ്മയ്ക്കാണ് ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരമെന്നത് ഭാഷയെ സ്‌നേഹിക്കുന്ന മലയാളിക്ക് സന്തോഷമേകുന്നു. പഠിച്ചും പഠിപ്പിച്ചും നിരൂപിച്ചും നിരൂപിപ്പിച്ചും, പക്ഷപാതങ്ങളേതുമില്ലാതെ മലയാളത്തിന്റെ അക്ഷരത്തറവാട്ടില്‍ കുലീനമാതാവായി അ
വയലാലിലെ മങ്കൊസ്റ്റിന്‍ മരച്ചോട്ടിലേക്ക് പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെയെല്ലാം ആവാഹിച്ച വൈക്കം മുഹമ്മദ് ബഷീര്‍ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട വായനാലോകമാണ് അവിടെ നിന്ന് കെട്ടിപ്പടുത്തത്. "ബാല്യകാലസഖി"യും "ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു"വുമെല്ലാം ഏതെല്ലാം തരത്തില്‍ വായിക്കപ്പെട്ടുകഴിഞ്ഞു. പലതും സിനിമയും നാടകവുമായി. അക്കൂട്ടത്തില്‍ ഏറ്റവും പുതുതാണ് വിശ്വവിഖ്യാതമായ മൂക്കിന്റെ രംഗാവതരണം. കൊച്ചിയിലെ ലോകധര്‍മ്മി നാടക
അരങ്ങില്‍ പൊയ്മുഖങ്ങള്‍ സത്യമേ പറയൂ. അതാണ് ടെറി കണ്‍വേഴ്‌സിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ, നാടക സംവിധാനത്തിനുള്ള ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പുമായി ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ ഡോ. ടെറി തിരഞ്ഞെടുത്ത വിഷയം, "രംഗാഭിനയത്തില്‍ മുഖംമൂടികളുടെ പ്രയോഗസാദ്ധ്യതകള്‍ എന്നതാണ്. വ്യത്യസ്ത ഭാവങ്ങളിലും വലിപ്പത്തിലുമുള്ള 30 മാസ്‌കുകളടങ്ങിയ ഒരു വലിയ പെട്ടിയുമായാണ് ടെറി കൊച്ചിയില്‍ വിമാനമിറങ്ങിയത്. ചിരിക്കുകയും കരയുകയും പരസ്പ
മലയാള സിനിമയുടെ മുറ്റത്ത് സരസമായി മുറുക്കിത്തുപ്പി ശങ്കരാടി എന്ന ചന്ദ്രശേഖരമേനോന്‍ കടന്നു പോയിട്ട് പതിനൊന്നു വര്‍ഷം. കാര്യസ്ഥന്റെ വേഷമായിരുന്നു അദ്ദേഹം നാടകത്തിലും ജീവിതത്തിലും സിനിമയിലും ആടിയത്. എണ്ണംപറഞ്ഞ നടന്മാര്‍ ധാരാളമുളള മലയാള സിനിമയില്‍ ശങ്കരാടിക്കു പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഉണ്ടായില്ലെന്നത് ജീവിച്ചിരുന്ന കാലത്തെ അദ്ദേഹത്തിന്റെ അനിവാര്യത തെളിയിക്കുന്നു. നായകനും നായികയ്ക്കും ചുറ്റും കറങ്ങുന്ന
റോസി മാഡം എന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഖയറുനീസ ടീച്ചര്‍ രചിച്ച "ഗോള്‍ ബട്ടര്‍ഫിംഗേഴ്‌സ് " (Goal Butterfingers) എന്ന ബാലസാഹിത്യ കൃതി പ്രകാശനം ചെയ്യപ്പെട്ടു. എം.പി ശശി തരൂരാണ് പ്രകാശനം നിര്‍വഹിച്ചത്. ബട്ടര്‍ഫിംഗേര്‍സ് എന്നറിയപ്പെടുന്ന അമര്‍ കിഷന്‍ എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖയറുന്നിസ രചിച്ച രണ്ടാമത്തെ കൃതിയാണ് ഇത്. ആദ്യത്തേത് "ഹൗ ഈസ് ദാറ്റ് ബട്ടര്‍ഫിംഗേര്‍സ് " ആയി
പാടി ഭ്രമിപ്പിച്ച, കരയിച്ച, ഗദ്ഗദമണിയിച്ച രണ്ടു കുയിലുകള്‍... ലതാ മങ്കേഷ്‌കറും സഹോദരി ആശ ഭോസ്‌ലെയും. ഇരുവരും സെപ്തംബറിന്റെ മക്കളാണ്. 1929 സെപ്തംബര്‍ 28 ന് ലത ജനിച്ചു. നാലു വര്‍ഷം കൂടി കഴിഞ്ഞ് ആശയും. ഇവരില്ലാതെ ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന്റെ വളര്‍ച്ചയും ചരിത്രവുമില്ല. 36 പ്രാദേശിക ഭാഷകളിലാണ് ലത പാടിയത്. കൂട്ടത്തില്‍ നമ്മുടെ മലയാളവും. ഓര്‍മ്മയില്ലേ, കദളി... കണ്‍കദളി...
ഒരിക്കല്‍, ഒരോണക്കാലത്ത് കുട്ടികളെല്ലാരും ആനന്ദിച്ചാഘോഷിക്കുമ്പോഴാണ് കുമ്മാട്ടി വന്നത്. മലഞ്ചരിവുകള്‍ക്കപ്പുറത്തെങ്ങു നിന്നോ നാടോടിപ്പാട്ടുകള്‍ ഉയര്‍ന്നുകേട്ടു. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന കുമ്മാട്ടി. കുട്ടികളെല്ലാം കുമ്മാട്ടിയുടെ കൂടെക്കൂടി. കുമ്മാട്ടി ജാലവിദ്യകള്‍ കാട്ടി. കുട്ടികള്‍ക്കു രസിച്ചു. കുമ്മാട്ടി അവരെയെല്ലാം ഓരോ മൃഗങ്ങളാക്കി മാറ്റി. കൂട്ടത്തില്‍ ചിണ്ടന്‍ എന്ന കുട്ടിയുണ്ടായിരുന്നു. ചിണ്ടന്‍ നായയായി മാ
ഇഷ്ടം തോന്നിയ പുസ്തകത്തിന്റെ ആദ്യ രണ്ടു വായനയുടെ ഇടവേള എത്രയായിരുന്നു? നന്നായി വായിക്കുന്നവര്‍ സ്വയം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടി- മുന്നില്‍ വന്ന പുസ്തകങ്ങളില്‍ ഒന്നിലേറെ തവണ വായിക്കാന്‍ തോന്നിയവയെത്ര? പി.കെ ബാലകൃഷ്ണന്റെ "ഇനി ഞാന്‍ ഉറങ്ങട്ടെ" എന്ന നോവലിനെക്കുറിച്ചാണ് പറയുന്നത്. ലേഖകന് അത് ഒരിക്കല്‍ക്കൂടി വായിക്കണമെന്ന തോന്നലുണ്ടായത് ആദ്യ വായന പൂര്‍ത്തിയായി ഒരു മിനിട്ടിലാണ്. രണ്ടാം വായനയെ
നിറഞ്ഞ ചിരി, വിനയം, സംസാരത്തില്‍ തുളുമ്പുന്ന കുലീനത, പാടിത്തുടങ്ങിയാല്‍ സ്വയം മറക്കുന്ന ആത്മാര്‍പ്പണം... മലയാളിക്ക് അഭിമാനിക്കാന്‍ ചിത്രയുണ്ട്. പാടുമ്പോള്‍ ആ മുഖത്തേക്കു നോക്കൂ... അവിടെ പാട്ടിന്റെ പൂര്‍ണതയ്ക്കു വേണ്ടിയുളള ചില ചലനങ്ങള്‍... ഇരുവശത്തേക്കും വലിഞ്ഞകലുന്ന ചുണ്ടുകള്‍... എങ്കിലും കുലീനമായ ആ മുഖത്തേക്കു മലയാളി നോക്കിയിരിക്കും. അമ്മമാര്‍ മകളോടെന്ന പോലെ, പുരുഷന്മാര്‍ സഹോദരിയോടെന്ന പോലെ. വളരെ
മലയാള സാഹിത്യത്തില്‍ നിലാവുദിച്ചിട്ട് എഴുപത്തൊന്‍പതു വര്‍ഷം. ജൂലൈ 15 ന് എം.ടി വാസുദേവന്‍ നായര്‍ക്ക് 79 തികഞ്ഞു. രണ്ടാമൂഴവും നാലുകെട്ടും കാലവും മഞ്ഞും അസുരവിത്തും വാരണാസിയും പിന്നെ വല്ലപ്പോഴും ചിരിക്കുന്ന എം.ടിയുടെ മുഖവും ഓര്‍മ്മയില്‍ തെളിയുന്നില്ലേ? എല്ലാം എം.ടിയുടെ സ്മരണകളാണ്. സാധാരണക്കാരനെ കുടുംബ ബന്ധങ്ങളില്‍ ബന്ധിക്കുന്ന സ്മരണകള്‍. ജീവിക്കുന്ന വര്‍ത്തമാനകാലത്തിന്റെ കയ്പും മധുരവും ഒറ്റ നിമിഷത്തിന്റെ വ്യത്യാ