
പ്രായമാകുന്നതിനെപ്പറ്റി ഓര്‍ക്കാന്‍ പോലും പലര്‍ക്കും പേടിയാണ്. മുടി നരച്ച്, ചര്‍മം ചുളുങ്ങി, കേള്‍വിയും കാഴ്ചയും കുറഞ്ഞ്... ചിലര്‍ക്കു നാല്‍പതു വയസു കഴിയുമ്പോഴേ വാര്‍ധക്യലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. അറുപതു കഴിഞ്ഞാലും ചെറുപ്പം കാത്തു സൂക്ഷിക്കുന്നവരുമുണ്ട്. ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രായം കുറയ്ക്കാമെന്നു കരുതി ഇഷ്ടവിഭവങ്ങളെല്ലാം കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പ്രായം ഒരു പരിധി കടന്നാല്‍ ഒരു ക്രീമിനും നിങ്ങളെ ചെറുപ്പത്തിലേക്കു തിരിച്ചുകൊണ്ടുപോവുകയില്ല. ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളാണു പ്രായമാകുന്നതിന്റെ ലക്ഷണങ്ങളുടെ വേഗം കൂട്ടുന്നത്. ഹൃദ്രോഗം, വന്ധ്യത, ജന്മവൈകല്യ ങ്ങള്‍, അള്‍സര്‍, കരള്‍രോഗങ്ങള്‍, രോപ്രതിരോധശേഷിക്കുറവ്, സന്ധിവാതം, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്കും ഈ ഫ്രീ റാഡിക്കലുകള്‍ കാരണമാകാം. ഫ്രീറാഡിക്കലുകള്‍ മുഖേനയുള്ള തകരാറുകള്‍ നിയന്ത്രിക്കാന്‍ ആന്റീ ഓക്‌സിഡന്റുകള്‍ക്ക് കഴിയും. നമ്മുടെ ശരീരത്തില്‍ത്തന്നെ രോഗപ്രതിരോധകാരികളായ ആന്റീഓക്‌സിഡന്റുകള്‍ ഉണ്ട്. എന്നാല്‍ പ്രായമാകുന്തോറും അവയുടെ അളവു വളരെയധികം കുറയും. കൃത്യമായ ആഹാരരീതിയിലൂടെ ശരീരത്തില്‍ ആന്റീ ഓക്‌സിഡന്റുകളുടെ അളവു കൂട്ടിയാല്‍ ചെറുപ്പം നിലനിര്‍ത്താനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും സാധിക്കും. ദിവസവും ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചാല്‍ മതി ഇതിന്. പ്രായത്തിനു പിടികൊടുക്കാതെ ചുറുചുറുക്കും സൌന്ദര്യവും നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്തു വേണ്ടത് സുരക്ഷിത ആഹാരമാണ്. നമ്മുടെ മുഖ്യാഹാരം ഉച്ചയൂണും അത്താഴവുമാണല്ലോ. മുഖ്യഭക്ഷണം സമീകൃതാഹാരമാക്കാന്‍ ശ്രദ്ധിക്കണം. ധാന്യങ്ങള്‍, മാംസ്യം, പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ്, ഒരു പഴം എന്ന കോമ്പിനേഷന്‍ പാലിക്കുന്നത് വളരെ നന്നായിരിക്കും. പൊതിച്ചോറു കൊണ്ടുപോകുന്നവര്‍ക്കും ഒരു പഴംകൂടി കരുതാം. വാര്‍ദ്ധക്യത്തിന്റെ പിടിയിലമരാതെ ശരീരത്തിന് ആവശ്യമായ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഈ കോമ്പിനേഷനു കഴിയും. രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പഴങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇറക്കുമതി ചെയ്ത വിലകൂടിയ പഴങ്ങള്‍ കഴിക്കണമെന്നില്ല. ചക്കയും മാങ്ങയും പറങ്കിമാങ്ങയും പേരക്കയുമൊക്കെയടങ്ങുന്ന നാടന്‍പഴങ്ങളിലേക്ക് തിരിച്ചുപോയാല്‍ പ്രകൃതിയില്‍നിന്നു കിട്ടുന്ന അമൂല്യമായ സുരക്ഷിതഭക്ഷണം നമുക്കു സ്വന്തം. പഴങ്ങള്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കുന്ന സ്‌നാക്‌സാണ്. ഏത്തപ്പഴവും പേരക്കയും സീതപ്പഴവുമൊക്കെ ആപ്പിളിനോളംതന്നെ ഗുണമുള്ളതാണ്. പഴങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നു വച്ച് പഴങ്ങള്‍ കഴിക്കാതിരിക്കരുത്. വിലയിലാണ് ഗുണം എന്ന ധാരണ തിരുത്തി സുലഭമായി കിട്ടുന്ന പഴങ്ങള്‍ കഴിക്കുകയാണു വേണ്ടത്. ഓരോ സീസണല്‍ പഴങ്ങള്‍ക്ക് പൊതുവെ വില കുറയും. മാമ്പഴക്കാലത്ത് ആപ്പിള്‍ വാങ്ങുന്നതിനു പകരം മാമ്പഴം വാങ്ങാം. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്‌സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റിഓക്‌സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം ചൈനക്കാര്‍ക്കുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി വെയിലത്തുണക്കിയെടുത്താണ്. തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകള്‍, നാരുകള്‍ എന്നിവ മാത്രമല്ല, ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റ് വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പച്ചക്കറികള്‍. ഇലക്കറികളില്‍ ധാരാളം കാല്‍സ്യവുമുണ്ട്. പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ഓരോ നിറത്തിലും ഓരോ ഗുണങ്ങളാണുള്ളത്. പച്ച, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള കായ്കറികള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിച്ചിരിക്കണം.ധാരാളം പോഷകഗുണങ്ങളടങ്ങിയ നട്‌സില്‍ ഒന്നാംസ്ഥാനം അണ്ടിപ്പരിപ്പിനും ബദാമിനുമൊക്കെയാണ്. താരതമ്യേന വിലകൂടിയ നട്‌സ് ഇനങ്ങളായതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഇവ ആവശ്യത്തിനു കഴിക്കാന്‍ കഴിയാറില്ല. എന്നാല്‍ വിറ്റാമിനുകളും ധാതുക്കള്‍, മാംസ്യം, അന്നജം എന്നിവയും നട്‌സിലുള്ളതുകൊണ്ടുതന്നെ ഇവ തീര്‍ച്ചയായും നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കശുവണ്ടിയോളംതന്നെ ഗുണമുള്ള കടല വിലക്കുറവുള്ള നട്‌സാണ്. മാര്‍ക്കറ്റില്‍ ഇത് സുലഭവുമാണ്. ഇടനേരങ്ങളില്‍ കഴിക്കാന്‍ എണ്ണപ്പലഹാരങ്ങള്‍ക്കു പകരം നട്‌സാക്കി നോക്കൂ ചെറുപ്പം നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കും. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയറുവര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലമാക്കണം. മല്‍സ്യം, മാംസം എന്നിവയുടെ ഗുണങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചെറുപയര്‍, വന്‍പയര്‍, ബീന്‍സ്, സോയാബീന്‍ തുടങ്ങിയവ വിവിധ തരത്തിലുള്ള ജീവകങ്ങളും കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതാണ്. പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സോയയിലുണ്ട്. പരിപ്പിട്ട സാമ്പാറോ കടലക്കറിയോ കഴിക്കുന്ന ദിവസം പയറു കഴിക്കേണ്ടതില്ല. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് പ്രായാധിക്യം പ്രകടമാവുന്നത് ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണം. കിഡ്‌നിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വെള്ളം നന്നായി കുടിക്കാം. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, ചാറുകള്‍ എന്നിവ കൂടാതെ എട്ടു ഗ്‌ളാസ് വെള്ളം ദിവസേന അകത്താക്കണം. തണുത്ത വെള്ളത്തില്‍ പച്ചനെല്ലിക്ക ചതച്ചിട്ടതും ഉപ്പും ചേര്‍ത്താല്‍ കുടിക്കാന്‍ നല്ലൊരു പാനീയമായി. സംഭാരമോ ഉപ്പിട്ട നാരങ്ങാവെള്ളമോ മാറിമാറി പരീക്ഷിക്കാം. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈറ്റമിന്‍സി ആവശ്യമാണ്. നാരങ്ങ, നെല്ലിക്ക എന്നിവയില്‍ ഇത് ധാരാളമുണ്ട്. മോരുംവെള്ളവും കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. വിറ്റാമിന്‍ ബി കിട്ടാന്‍ ബദാമോ തവിടോടുകൂടിയ ധാന്യങ്ങളോ കഴിക്കാം. പച്ചിലക്കറികളും മുട്ടയുടെ വെള്ളയിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ വൈറ്റമിന്‍ എ,ഡി,ഇ എന്നിവയ്ക്കു പുറമേ ധാരാളം ബി കോംപ്‌ളക്‌സ് ജീവികങ്ങളുമുണ്ട്. നമ്മുടെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ പ്രായത്തിനെ വെല്ലുവിളിക്കാനുള്ള ഊര്‍ജ്ജം നേടാം. അസുഖങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ചെറുപ്പം നേടാന്‍ കൂടിയുള്ള ഒരു മാര്‍ഗമാണ് യോഗ. എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം മനസില്‍ നിന്നാണെന്നു പറയും. മനസിനെ ശാന്തമാക്കി ആ ശാന്തത ശരീരത്തിലേക്കു പകര്‍ത്തുകയാണ് യോഗയിലൂടെ ചെയ്യുന്നത്. ശ്വസനക്രിയകളും മറ്റു ആന്തിരക അവയവങ്ങളില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നു. ചര്‍മത്തിന് കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്നു. ഇത് ചര്‍മസൗന്ദര്യത്തെ കാത്തു സൂക്ഷിക്കും. ചര്‍മത്തിന് ചെറുപ്പം തോന്നാനും ഇത് സഹായിക്കും. സൗന്ദര്യത്തിനും ചെറുപ്പത്തിനും ആരോഗ്യവും പ്രധാനമാണ്.
ധന്യക്ക് 20 വയസ്സ് പൂര്‍ത്തിയായിട്ടില്ല. ഡിപ്ലോമ കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. ഒരു ബന്ധു വീട്ടില്‍ നടന്ന ആഘോഷവേളയില്‍ ധന്യയെ കണ്ട് അവളെ വിവാഹം ചെയ്യാന്‍ തയ്യാറായി ചെറുക്കന് ഒറ്റ നോട്ടത്തില്‍ തന്നെ പെണ്ണിനെ ഇഷ്ടപ്പെട്ടു. പയ്യന്‍ ഗള്‍ഫില്‍ സോഫ്റ്റ് വെയര്‍ എഞ്ചനീയറായി ജോലി നോക്കുന്നു. ഇഷ്ടം പോലെ ശമ്പളം. മകള്‍ക്ക് സന്തുഷ്ട ജീവിതം എന്ന കേട്ട ഉടന്‍ വീട്ടുകാര്‍ വിവാഹം നടത്തികൊടുത്തു. ധന്യയും ഏ
രോഗാണു എന്ന കടന്നുകയറ്റക്കാരന്‍ തലമുറകളായി നിങ്ങളുടെ വീട്ടില്‍ ജീവിക്കുന്നുണ്ടാകാം. പാരമ്പര്യമായി കൈമാറുന്നു എന്നു നിങ്ങള്‍ കരുതുന്ന ചില പ്രത്യേക രോഗങ്ങള്‍ക്ക് ഈ കുടുംബാംഗങ്ങള്‍ കാരണമാകുന്നുമുണ്ടാകാം. അതറിയാതെ പലപ്പോഴും "ജനിറ്റിക്" എന്നു കരുതി ആശ്വസിക്കുകയും ചെയ്യുന്നുണ്ടാവാം. അതിസൂക്ഷ്മമായ ഒരു വൈറസിന് പണ്ടെങ്ങോ അറിയാതെ നല്‍കിയ അഭയമാണ് ജനിറ്റിക് രോഗമെന്ന് ഓര്‍ക്കുക. 60 മിനിട്ടിനുള്ളില്‍ നൂറായും ആറ് മണിക്
സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ജീവിക്കാനാഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും താല്പര്യം. കേള്‍വിയും ശബ്ദവും ഇതില്‍ കാഴ്ചയെ പോലെ തന്നെ പ്രധാനമാണ്. ചെവിയുടെ കാര്യമെടുക്കാം. കേള്‍വി പരമപ്രധാനമാണല്ലോ. ചെവി സംഗീതം ആസ്വദിക്കാനും മറ്റുളളവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാനും മാത്രമല്ല ഉപയോഗപ്പെടുന്നത്. ഇത് ഒരു രക്ഷാകവചം കൂടിയാണ്. വാഹനാപകടങ്ങളില്‍ നിന്നും മറ്റു അപകടങ്ങില്‍ നിന്നും നാം രക്ഷപ്പെടുന്നത് ശബ്ദങ്ങള്‍ കേട്ടാണല്ലോ
നാം കിടക്ക വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ എപ്പോഴും വലതുവശത്തേക്കു തിരിഞ്ഞ് എഴുന്നേല്‍ക്കുന്നതാണ് നല്ലത്. ഇതിന് ശാസ്ത്രീയ കാരണമുണ്ട്. നമ്മുടെ ശരീരം രണ്ടു കാന്തവലയങ്ങളാല്‍ ചുറ്റി വളയപ്പെട്ടിരിക്കുന്നു. ഇതില്‍ ആദ്യത്തെ കാന്തവലയം കാലില്‍ നിന്ന് തലയ്ക്കും തലയില്‍ നിന്ന് കാലിലേക്കും വലം വരുന്നതാണ്. രണ്ടാമത്തെ കാന്തവലയം ഇടതു ഭാഗത്തു നിന്ന് മുന്‍ഭാഗം വഴി വലതു ഭാഗത്തേക്കും വലുതു ഭാഗത്തു നിന്ന് പിന്‍ഭാഗം വഴി ഇടതു ഭാ
വേനലില്‍ സുലഭമായ ലഭിക്കുന്ന തണ്ണിമത്തന്‍ ദാഹവും വിശപ്പും കുറയ്ക്കാനും ശരീരത്തില്‍ ഈര്‍പ്പം നല്‍കാനും സഹായിക്കും. എന്നാല്‍ തണ്ണിമത്തന് വേറെയും ഔഷധഗുണങ്ങളുണ്ട്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ പഴവര്‍ഗ്ഗം പഴമായും ജ്യൂസായും മില്‍ക്ക്‌ഷേക്കായും വ്യത്യസ്ത രൂപങ്ങളില്‍ ഭക്ഷിക്കാം. മുതിര്‍ന്നവരും ഇവയുടെ ആരാധകരാണ്. കിലോയ്ക്ക് 10 രൂപയ്ക്ക് ലഭിക്കുന്ന ഇവ സാധാരണക്കാരനും താങ്ങാനാവുന്നു. വേനലിന്റെ ചൂടു കുറയ്ക്കുന്നതോടൊപ്പം
"പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. ക്ഷീണമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. വെറുതെ ഒരു ചെക്കപ്പ് ആവശ്യമുണ്ടോ?" കൊച്ചിയില്‍ നടന്ന ഒരു മെഡിക്കല്‍ സെമിനാറില്‍ യാദൃശ്ചികമായി പങ്കെടുക്കാനിടയായ ബാഹുലേയന്‍ അടുത്തിരുന്ന ഡോക്ടറോടു ചോദിച്ചു. "തീര്‍ച്ചയായും വേണം.
ഭര്‍ത്താവ് കഴിഞ്ഞ ഒരു വര്‍ഷമായി മദ്യപാനത്തിന് അടിമയായിരിക്കുന്നു. ഇരുപത്തിനാല് മണിക്കൂറും ലഹരിയിലാവുന്ന അദ്ദേഹത്തെ എന്തു ചെയ്യണമെന്ന് അറിയുന്നില്ല. ആരെന്ത് ഉപദേശങ്ങള്‍ നല്‍കിയാലും മുഖ വിലയ്‌ക്കെടുക്കുന്നതേയില്ല. അദ്ദേഹത്തിനറിയാതെ കുടി മറക്കാനായി ഭക്ഷ
രാത്രിയായാല്‍ ഉറക്കമേയില്ലെന്ന് ഭാര്യ പറയുന്നു. ഭാര്യക്കല്ല ഉറക്കം തനിക്കാണ് ഇല്ലാത്തതെന്ന് ഭര്‍ത്താവ് പറയുന്നു. ആരു പറയുന്നതാണ് വിശ്വസിക്കുക? രണ്ടാളുടെയും ഉറക്കം കെടുത്തുന്ന വീരന്‍ മറ്റാരുമല്ല. കൂര്‍ക്കം വലി തന്നെ. കിടന്നാല്‍ തുടങ്ങും അവളുടെ മുടിഞ്ഞ
വെറുമൊരു ദുശ്ശീലം മാത്രമാണ് മദ്യപാനം എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. ആയുര്‍വേദം പറയുന്നത് മദ്യപാനം ചികിത്സയാവശ്യമുള്ളൊരു രോഗമാണെന്നാണ്. നേട്ടങ്ങളൊന്നുമില്ലെന്ന് മാത്രമല്ല കുഴപ്പങ്ങളാണ് മദ്യപാനത്തിലൂടെ കൂടുതലുണ്ടാകുന്നതും. മദ്യപാനത്തില്‍ നിന്ന് മോചനം നേടാന്‍ പലവിധ ചികിത്സകളാണ് ആയുര്‍വേദത്തിലുള്ളത്. അതില്‍ ചിലതാണിവിടെ പറയുന്നത്. മദ്യപാനം നിര്‍ത്തണമെന്ന് ആഗ്രഹിച്ചിട്ട് കഴിയാത്തവര്‍ക്കും കുടുംബത്തിലുള്ളവരു
പണ്ടുമുതല്‍ വിജയകരമായി പ്രയോഗിച്ചുവരുന്ന ജ്യൂസ് തെറാപ്പി അധികം പ്രചാരത്തില്ലില്ലാത്ത സമാന്തര ചികിത്സാ സമ്പ്രദായമാണ്. പഴസത്തുക്കളും പച്ചക്കറികളുമുപയോഗിച്ച് പല അസുഖങ്ങളുമകറ്റാം എന്നതാണിതിന്റെ പ്രത്യേകത.ശരീരത്തിലെ വിഷവസ്തുക്കളെ നീക്കി അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്താന്‍ ജ്യൂസ് തെറാപ്പിക്ക് കഴിയുമെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ കൂടുതല്‍
കോളകള്‍പോലുള്ള പാനീയങ്ങള്‍ കുടിക്കുന്ന 40 ശതമാനം പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ്അര്‍ബുദത്തിന് സാധ്യതയുണ്ടെന്ന് പഠനം. സ്വീഡിഷ് ഗവേഷകരാണ് പഠനം നടത്തിയകത്. ദിവസവും 300 മില്ലീലിറ്റര്‍ മൃദുപാനീയങ്ങള്‍ (സോഫ്റ്റ് ഡ്രിങ്ക് ) കുടിക്കുന്നവര്‍ക്ക് മൂത്രാശയ ഗ്രന്ഥി അര്‍ബുദത്തിന് 40 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുപ്പത്തിനാലിനും 73നും ഇടയില്‍ പ്രായമുള്ള 8000 പേരില്‍ 15 വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഇക്കാ
ഗര്‍ഭകാലം സ്ത്രീയുടെ ഭാഗ്യകാലമായാണ് കണക്കാക്കപ്പെടുന്നത്. ഇക്കാലത്താണ് പൊതുവേ ഭര്‍ത്താവിന്റെ സ്‌നേഹവും പരിചരണവും ഏറ്റവും നന്നായി ലഭിക്കുക. കഴിക്കാന്‍ എന്താവശ്യപ്പെട്ടാലും ഭര്‍ത്താവോ ബന്ധുക്കളോ എത്തിച്ചുകൊടുക്കും. പക്ഷേ ഓര്‍ക്കുക, ഗര്‍ഭിണികള്‍ അങ്ങനെ എന്തും വലിച്ചുവാരിത്തിന്നരുത്. ലഡു, ജിലേബി, അലുവ തുടങ്ങി മധുരപലഹാരങ്ങള്‍ നിരന്തരം കഴിക്കുന്ന ഗര്‍ഭിണികള്‍ ശ്രദ്ധിക്കുക, മധുരപലഹാരങ്ങളുടെ അമിത ഉയോഗം പ്രമേഹമെ