
തിരുവനന്തപുരം: 2012-13 അധ്യയന വര്‍ഷത്തേക്കുള്ള പ്‌ളസ് വണ്‍ ഏകജാലക പ്രവേശത്തിന്റെ പ്രോസ്‌പെക്ടസ് മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. മേയ് മൂന്ന് മുതല്‍ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സ്‌കൂളുകളില്‍ നിന്ന് ലഭ്യമായിത്തുടങ്ങും. ജില്ലയിലെ ഏത് സ്‌കൂളില്‍നിന്നും അപേക്ഷ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മേയ് 31ന് മുമ്പ് സ്‌കൂളില്‍ സമര്‍പ്പിക്കണം. അതേ ജില്ലയിലെ ഏത് സ്‌കൂളിലും പൂരിപ്പിച്ച അപേക്ഷ നല്‍കാം. സ്‌റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ ഇന്റര്‍നെറ്റ് കോപ്പി വെച്ചാല്‍മതി. ഒരു ജില്ലയിലെ എത്ര സ്‌കൂളുകളില്‍ അപേക്ഷിക്കുന്നതിനും ഒരൊറ്റ അപേക്ഷാ ഫോറം മതി. മുന്‍വര്‍ഷം മൂന്ന് അലോട്ട്‌മെന്റുകള്‍ കഴിഞ്ഞശേഷമുള്ള ഓരോ സ്‌കൂളിലെയും അവസാന റാങ്ക് വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. സ്‌കൂള്‍ അടിസ്ഥാനത്തിലോ കോഴ്‌സ് അടിസ്ഥാനത്തിലോ കാറ്റഗറി അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 14 നായിരിക്കുമെന്നും മുഖ്യ അലോട്ട്‌മെന്റുകള്‍ ജൂണ്‍ 27ന് അവസാനിപ്പിച്ച് ജൂണ്‍ 28ന് ക്‌ളാസുകള്‍ ആരംഭിക്കുമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌ളോജി (NIFT)യുടെ നാലുവര്‍ഷ യുജി പ്രോഗ്രാമുകളിലേക്കും രണ്ടുവര്‍ഷ പിജി പ്രോഗ്രാമുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി 14 വരെ അപേക്ഷ സ്വീകരിക്കും. കൊച്ചി, കണ്ണൂര്‍, കോയമ്പത്തൂര്‍, ബാംഗഌര്‍, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ബാച്ചിലര്‍ ഓഫ് ഡിസൈന് (B.Des) പ്ലസ്ടുവോ ത്രിവത്സര സാങ്കേതിക ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബാച്ചിലര്‍ ഓഫ് ഫാഷ
ഈ ശിശുദിനത്തിന് കുട്ടികളുടെ പ്രധാനമന്ത്രിയായി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ അപര്‍ണ്ണ പ്രഭാകര്‍ എന്ന പെണ്‍കുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം വിവിധ തുറകളിലുള്ള മുതിര്‍ന്ന നേതാക്കളെയും പ്രഗത്ഭരെയും നോക്കി സധൈര്യം അപര്‍ണ പറഞ്ഞു- "പഠനം ഒരു വാസനയാണ്, അത് ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കരുത് ". "എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല" എന്നതിന്റെ മറ്റൊരു ഭാഷ്യമായി അത് വ്യാ
അപ്പോളോ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രീത റെഡ്ഢി തൊഴിലുകൊണ്ട് ഫിസിഷ്യനല്ല. ആരോഗ്യപരിരക്ഷാ രംഗത്തെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാല പ്രീത റെഡ്ഡിക്ക് കണ്‍ഫേര്‍ഡ് ഡിഗ്രി ആയി നല്‍കിയതാണ് ഡോക്ടര്‍ ഓഫ് സയന്‍സ് പദവി. ബിഎസ്‌സിയില്‍ ബിരുദമുള്ള പ്രീതാ റെഡ്ഢി മാസ്റ്റര്‍ ബിരുദമെടുത്തത് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലാണ്. അപ്പോളോ ഹോസ്പിറ്റല്‍ സ്ഥാപിച്ച പ്രതാപ് സി. റെഡ്ഢി തൊ
കേരളത്തിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ എയ്ഡഡ് / സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ / സ്വകാര്യ സ്വാശ്രയ കോളേജുകളിലെ 2012-13 വര്‍ഷത്തെ എംസിഎ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് 20 ന് നടത്തും. എംസിഎ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 17 വൈകിട്ട് നാലു വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ചെയ്യാം. 2012-13 എംസിഎ പ്
ഗവ. നഴ്‌സസ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (സിബിഎസ്ഇ, ഐസിഎസ്ഇ), ടിഎച്ച്എസ്എല്‍സി, വിഎച്ച്എസ്ഇ എന്നീ പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ്എസ്എല്‍സിക്ക് ജില്ലാതലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡും കരസ്ഥമാക്കിയ, ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ളതാണ് ഈ അവാര്‍ഡ്
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ പ്രഖ്യാപനങ്ങളെ തുടര്‍ന്ന് കമ്പനികള്‍ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മികച്ച ജീവനക്കാരെ തേടുന്നു. ഇന്ത്യയിലെ ഐഐഎമ്മു (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്) കളിലേക്കും ഐഐഎഫ്ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്)യിലേക്കും കമ്പനികളില്‍ നിന്നുള്ള പ്രീ-പ്ലേസ്‌മെന്റ് ഓഫറുകളും പ്രീ-പ്ലേസ്‌മെന്റ് ഇന്റര്‍വ്യൂകളും പ്രവഹിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ
തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസില്‍ വിവിധ വിഷയങ്ങളില്‍ ഒരുവര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കിയോജി ആന്‍ഡ് മ്യൂസിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, കണ്‍സര്‍വേഷന്‍ എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്കില്‍ കുറയാത്ത, അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. പ
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര ത്രിവത്സര എല്‍എല്‍ബി കോഴ്‌സുകളുടെ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്ററുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. നിലവിലുള്ള സിലബസ് പ്രകാരം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക്് പുനപ്രവേശനം തേടാവുന്നതാണ്. തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനു വേണ്ടിയും അപേക്ഷിക്കാം. ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. അപേക്
വയനാട് പൂക്കോടുളള കേരള വെറ്റെറിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി എം.എസ്, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് കോഴ്‌സുകള്‍ 1. ബയോ സ്റ്റാറ്റിസ്റ്റിക്‌സ് 2. ക്വാളിറ്റി സിസ്റ്റം ആന്റ് ഡയറി പ്രോസസ്സിംഗ് 3. വന്യജീവി ശാസ്ത്രം 4. അപ്ലൈഡ് ബയോ കെമിസ്ട്രി 5. അപ്ലൈഡ് മൈക്രോ ബയോളജി ഡിപ്ലോമ കോഴ്‌സുകള്‍ 1. പൗള്‍ട്രി പ്രൊഡക്ഷന്‍ 2. ലബോറട്ടറി ടെക്‌നിക്‌സ് ഒക്ടോബര്‍
ഗവണ്‍മെന്റ് കോളേജുകളിലേക്ക് 2012 - 13 വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നടത്തിവരുന്ന ക്രിറ്റിക്കല്‍ കെയര്‍, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍, ഓങ്കോളജി, ന്യൂറോ സയന്‍സ്, കാര്‍ഡിയോതൊറാസിക്, നിയോനറ്റാള്‍ നഴ്‌സിംഗുകള്‍, മിഡ് വൈഫറി പ്രാക്ടീഷണര്‍ എന്നീ കോഴ്‌സുകളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 24 വരെ കേരളത്തിലെ
സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എംസിഎ കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 13 ന് രാവിലെ 10 മുതല്‍ 12 വരെ പ്രവേശന പരീക്ഷ നടത്തും. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, ജനറല്‍ ഇംഗ്ലീഷ്, ബിരുദതലത്തിലുള്ള അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ വിഷ
ഐഐടികളില്‍ എംഎസ്‌സി കോഴ്‌സുകള്‍ക്കും, ബിഎസ്സിക്കുശേഷമുള്ള ഉപരിപഠനത്തിനുമുള്ള പ്രവേശന പരീക്ഷയായ, ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജാം 2013) ഫെബ്രുവരി 10ന് നടക്കും. ഐഐടി ഡല്‍ഹിയാണ് ഇക്കുറി പരീക്ഷ നടത്തുന്നത്. അപേക്ഷാഫോറവും ബ്രോഷറും സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ കനറാ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ വിതരണം ചെയ്യും. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളാണ്