വാര്‍ത്തകള്‍ വിശദമായി

മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും ചെലവ് കുറഞ്ഞ ഓഹരി അനുബന്ധിത നിക്ഷേപ മാര്‍ഗം

ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വേണ്ട പ്രാവീണ്യമോ അതിനുള്ള വൈദഗ്ധ്യം നേടിയെടുക്കുന്നതിനായി ഗൃഹപാഠം ചെയ്യുന്നതിന് വേണ്ട സമയമോ ഇല്ലാത്തവര്‍ക്ക് അനുയോജ്യമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. 20-30 ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോയിലൂടെ നിക്ഷേപത്തില്‍ ബാലന്‍സിംഗ് ഉറപ്പുവരുത്തുന്ന ഇക്വിറ്റി ഫണ്ടുകള്‍ സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം താരതമ്യേന റിസ്‌ക് കുറഞ്ഞ ഓഹരി അനുബന്ധിത നിക്ഷേപ മാര്‍ഗം കൂടിയാണ്. നിക്ഷേപ ചെലവുകളുടെ കാര്യത്തിലും സാധാരണക്കാര്‍ക്ക് അനുയോജ്യം മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെ. നിക്ഷേപം നടത്തുമ്പോഴും പിന്‍വലിക്കുമ്പോഴും ഈടാക്കുന്ന ചാര്‍ജുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും ചെലവ് കുറഞ്ഞ ഉല്‍പ്പന്നമാണ്. ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ എന്‍ട്രി ലോഡ് നല്‍കേണ്ടതില്ല. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് എക്‌സിറ്റ് ലോഡ് ഈടാക്കുന്നുണ്ടെങ്കിലും ധനകാര്യ വിപണിയിലെ ഏറ്റവും ചെലവ് കുറഞ്ഞ നിക്ഷേപ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ഈടാക്കുന്ന തുകയ്ക്കാണ് എക്‌സിറ്റ് ലോഡ് എന്ന് പറയുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ഈടാക്കുന്ന എക്‌സിറ്റ് ലോഡ് ഒരു ശതമാനമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുകയാണെങ്കില്‍ മാത്രമേ എക്‌സിറ്റ് ലോഡ് നല്‍കേണ്ടതുള്ളൂ. ഒരു വര്‍ഷത്തിനു ശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ഒരു ലോഡും ഈടാക്കുന്നതല്ല. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുകയാണെങ്കില്‍ ഒരു ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കുന്നതിനു പിന്നില്‍ ഹ്രസ്വകാല നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. നിക്ഷേപ പദ്ധതികള്‍ക്ക് എല്ലാം ഒരു നിശ്ചിത കാലയളവുണ്ട്. ബാങ്ക് നിക്ഷേപത്തിനും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമിനും കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപത്തിനുമൊക്കെ നിശ്ചിത കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ പിഴ ഈടാക്കുന്നുണ്ട്. ബാങ്ക് നിക്ഷേപം കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ ഒരു ശതമാനമാണ് ചാര്‍ജായി നല്‍കേണ്ടത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളില്‍ ഇത് രണ്ട് ശതമാനം വരെയാണ്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ എക്‌സിറ്റ് ലോഡ് ഒട്ടും കൂടുതലല്ലെന്ന് മാത്രമല്ല, അത് ഈടാക്കുന്നത് നിക്ഷേപത്തിന്റെ ആദ്യവര്‍ഷം മാത്രമാണെന്ന മെച്ചവുമുണ്ട്. ഏറ്റവും ലിക്വിഡ് ആയ നിക്ഷേപമായ ഓഹരി നിക്ഷേപത്തില്‍ എക്‌സിറ്റ് ലോഡ് ഇല്ലെങ്കിലും നിക്ഷേപം നടത്തുമ്പോഴും പിന്‍വലിക്കുമ്പോഴും ബ്രോക്കിംഗ് കമ്പനിക്ക് ബ്രോക്കറേജ് നല്‍കേണ്ടതുണ്ട്. നിക്ഷേപം നടത്തുമ്പോഴും പിന്‍വലിക്കുമ്പോഴും പരമാവധി 0.5 ശതമാനം വീതമാണ് ബ്രോക്കറേജ്. ഇത് നല്‍കാതെ ഓഹരി നിക്ഷേപം നടത്താന്‍ സാധിക്കില്ല. അതേ സമയം മ്യൂച്വല്‍ ഫണ്ടില്‍ 2009 ഓഗസ്റ്റ് ഒന്ന് മുതല്‍ സെബി എന്‍ട്രി ലോഡ് നീക്കം ചെയ്തതോടെ നിക്ഷേപം നടത്തുമ്പോള്‍ ഒരു ചാര്‍ജും നല്‍കേണ്ടതില്ല. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ചാര്‍ജ് നല്‍കേണ്ടി വരുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മാത്രമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ ഒരു ചാര്‍ജും നല്‍കേണ്ടതില്ല. അതേ സമയം ഓഹരി നിക്ഷേപത്തില്‍ നിക്ഷേപം എത്ര കാലത്തേക്കാണെങ്കിലും ബ്രോക്കറേജ് നല്‍കിയേ മതിയാകൂ. കെ.അരവിന്ദ്

Other News

ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് പോളിസി വാങ്ങാം

ഓണ്‍ലൈന്‍ വഴി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാവുന്ന ടേം പോളിസികള്‍ വിപണിയിലെത്തിക്കുന്നതില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇഷീല്‍ഡ് എന്ന പുതിയ ഓണ്‍ലൈന്‍ ടേം പോളിസി പുറത്തിറക്കി. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങളാണ് ടേം പോളിസികള്‍. രണ്ട് തരത്തിലുള്ള പ്ലാനുകളാണ് ഈ

മാന്ദ്യം ഒരു സ്പീഡ് ബ്രേക്ക്

പ്രകൃതിവിഭവങ്ങളുടെ ദൗര്‍ലഭ്യം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. ഇത് പണപ്പെരുപ്പത്തിലേക്കും വിലക്കയറ്റത്തിലേക്കുമാണ് നയിക്കുന്നത്. കല്‍ക്കരി മുതല്‍ എണ്ണ വരെ, ധാതുക്കള്‍ മുതല്‍ ലോഹങ്ങള്‍ വരെ ഏത് പ്രകൃതി വിഭവമെടുത്താലും വില കുതിച്ചുയരുന്നതാണ് നാം കാണുന്നത്. ഊഹക്കച്ചവടക്കാരുടെ കളികളും ചില മേഖലകളിലെ രാഷ്ട്രീയ അസ്ഥിരതയുമെല്ലാം ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കാമെങ്കിലും സപ്ലൈയും ഡിമാന്റും

മാസ്റ്റേഴ്‌സ് ഓഫ് മിഡ്കാപ്പ്‌സ്

ഇന്ത്യന്‍ ഓഹരി വിപണി മറ്റ് ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു "മിഡ്കാപ്പ് ഫണ്ട്" പോലെയാണ് എന്ന് പറയാറുണ്ട്. ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ബുള്ളിഷായിരിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കുന്നതില്‍ ഇന്ത്യന്‍ വിപണി മുന്നിലുണ്ട്. അതുപോലെ ആഗോള വിപണികളില്‍ കരടികള്‍ പിടിമുറുക്കുമ്പോള്‍ ശക്തമായ ഇടിവ് നേരിടുന്ന വിപണികളിലൊന്ന് ഇന്ത്യന്‍ ഓഹരി വിപണിയായിരിക്കും. ഇന്ത്യന്‍ വിപണി ഒരു "മിഡ്കാപ്പ് ഫ

ഓഹരി വിപണിയില്‍ മുന്നേറ്റ സാധ്യത

കഴിഞ്ഞയാഴ്ച ഓഹരി വിപണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നിഫ്റ്റി 226 പോയിന്റ് (3.95 ശതമാനം) മുന്നേറി. കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2628.79 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 2507.56 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. മിക്ക മേഖലകളും കഴിഞ്ഞയാഴ്ച മുന്നേറി. ഓയില്‍ & ഗ്യാസ് സെക്ടറുകള്‍ നാല് ശതമാനം വീതം നേട്ടം രേഖപ്പെടുത്തി.

സാമ്പത്തിക ആരോഗ്യത്തിനു വേണം ഡയറ്റിംഗ്

സാമ്പത്തിക ആസൂത്രണത്തിന് ആരോഗ്യ പരിപാലനവുമായി ഏറെ സമാനതകളുണ്ട്. ഭക്ഷണക്രമം, വ്യായാമം, രോഗചികിത്സ തുടങ്ങിയ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ആരോഗ്യ പരിപാലനം. സാമ്പത്തിക ആസൂത്രണത്തിനും ഇതുപോലെ വിവിധ ഘട്ടങ്ങളുണ്ട്. സാമ്പത്തിക ആരോഗ്യം ഉറപ്പുവരുത്തുന്നതിന

ഓഹരി വിപണിയില്‍ അനിശ്ചിതത്വം

റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും വിപണിയെ നിരാശപ്പെടുത്തിയപ്പോള്‍ വിപണിയില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദമാണുണ്ടായത്. കഴിഞ്ഞയാഴ്ച നിഫ്റ്റിയില്‍ 2.23 ശതമാനം (130 പോയിന്റ്) ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യന്‍ വിപണിയിലേക്ക് നിക്ഷേപമൊഴുക്ക

ശാസ്ത്രീയമായ സാമ്പത്തിക ആസൂത്രണത്തിലേക്ക് എത്ര ദൂരം?

വീടിന്റെ വാതിലിലില്‍ തട്ടി വിളിച്ച് ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കാമോ എന്ന് ചോദിക്കുമായിരുന്ന ഏജന്റുമാര്‍ മുന്‍കാലങ്ങളില്‍ സാധാരണമായിരുന്നു. അന്യനാടുകളില്‍ ജോലി ചെയ്യുന്നവര്‍ അവധിക്കു വീട്ടില്‍ വന്നാല്‍ അവ രെ കാണാനെത്തുന്നവരുടെ നിരയില്‍ ഒന്നോ അതില്‍

ഓഹരി വിപണി തിരുത്തലിന്റെ പാതയില്‍

കഴിഞ്ഞയാഴ്ച സെന്‍സെക്‌സില്‍ 151 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. യുഎസില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ വിപണിയെ സമ്മര്‍ദത്തിലാഴ്ത്തി. ആഗോള വിപണി ഉലഞ്ഞപ്പോള്‍ അത് ഇന്ത്യന്‍ വിപണിയിലും അതിന്റെ പ്രതിഫലനം കണ്ടു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശാസ്ത്രീയമായി നിക്ഷേപം നടത്താം

കണ്ടുകൊണ്ടുള്ള സാമ്പത്തിക ആസൂത്രണവും. ഹ്രസ്വകാലത്തെ ചെലവുകള്‍ക്കായുള്ള നീക്കിയിരിപ്പുകള്‍ മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപം വരെ ഈ സാമ്പത്തിക ആസൂത്രണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങളിലെ സ്‌കൂള്‍ ഫീസ് നിരക്ക് ഏകദേശം എത്ര

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തം

കഴിഞ്ഞയാഴ്ച ചാഞ്ചാട്ടങ്ങളിലൂടെ കടന്നുപോയ വിപണിയില്‍ മിഡ്കാപ്പ് ഓഹരികള്‍ ശക്തമായ ഇടിവാണ് നേരിട്ടത്. വ്യാവസായിക ഉല്‍പ്പാദന സൂചിക തളര്‍ച്ച രേഖപ്പെടുത്തിയത് വിപണിക്ക് ക്ഷീണമായി. അതേ സമയം പണപ്പെരുപ്പവും താഴ്ന്ന നിലയിലേക്ക് വന്നത് റിസര്‍വ് ബാങ്ക് പ്രധാന നി

ഓഹരി വിപണി ഉണര്‍ന്നിട്ടും നിക്ഷേപകര്‍ക്ക് നേട്ടമില്ല

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ച വെച്ചതെങ്കിലും റീട്ടെയില്‍ നിക്ഷേപകര്‍ ഈ മുന്നേറ്റത്തില്‍ പങ്കാളികളായില്ലെന്ന് ഡെലിവറി വോള്യത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012ല്‍ ശരാശരി ഡെലിവറി മൊത്തം വ്യാപാരം ചെയ്യപ്പെട്ട ഓഹരിക

യൂസഫ് അലി സിഎസ്ബിയുടെ ഓഹരികള്‍ വാങ്ങുന്നു

ഗള്‍ഫിലെ പ്രമുഖ മലയാളി വ്യവസായി യൂസഫ് അലി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ നീക്കം നടത്തുന്നു. ഇതിനായി യൂസഫ് അലി റിസര്‍വ് ബാങ്കിന്റെ അനുമതി തേടി. ബാങ്കോക്കിലെ വ്യവസായിയായ സുര ചാന്‍സ്രിചൗളയുടെ കൈയി