Home  >>  Kollam  >>  Punalur
punalur
മണ്ഡലംവാര്‍ത്തകള്‍
കിഴക്കന്‍ മേഖലയില്‍ പനി പടരുന്നു

കിഴക്കന്‍ മേഖലയില്‍ പനി പടരുന്നു

പുനലൂര്‍ : കിഴക്കന്‍ മേഖലയില്‍ പനി വ്യാപകമാകുന്നു. ദിവസേന നൂറ് കണക്കിന് രോഗികളാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നത്. വൈറള്‍ പനിയും വ്യാപകമായിട്ടുണ്ട്. ശരീരവേദനയും, തലവേദനയും, കഫക്കെട്ടുമാണ് രോഗ ലക്ഷണങ്ങള്‍. ഡങ്കിപ്പനിയും എലിപ്പനിയും കിഴക്കന്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി ബാധിച്ച് തലവൂര്‍ ചാമല കോളനിയില്‍ വില്‍സണ്‍ (50) അടുത്തിടെ മരണപ്പെട്ടിരുന്നു.

കൊതുക് നശീകരണം വഴി മാത്രമേ ഡങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത് .തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും ഡങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്ന

പുനലൂര്‍: രണ്ടു കൈയ്യുമില്ലാതെ സൃഷ്ടിച്ച് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച വിധിയെ, കൈകൊണ്ട് ചെയ്യേണ്ടതെല്ലാം കാലുകൊണ്ട് ചെയ്ത് തോല്‍പ്പിച്ച് ചിരിക്കുകയാണ് ഷിജു എ ആര്‍ (35). കുന്നിക്കോട് ബോബി ഹൗസില്‍ പരേതനായ ഹനീഫ കുഞ്ഞിന്റെയും റഷീദാ ബീഗത്തിന്റെയും മൂന

പുനലൂര്‍: യു.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നഗരത്തില്‍ പ്രകടനം നടത്തി. വിലക്കയറ്റം, കുടിവെളളക്ഷാമം, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. എസ്. ബിജു,

തെന്മല: ചെങ്കണ്ണി തിത്തിരി എന്ന അപൂര്‍വ ഇനം ദേശാടനപ്പക്ഷിയെ തെന്മലയില്‍ കണ്ടെത്തി. ഇംഗ്ലീഷില്‍ റെഡ് വാലറ്റ് ലാപ് വിംഗ് എന്നറിയപ്പെടുന്ന ഈ പക്ഷിയെ തുര്‍ക്കി, ഇറാന്‍ അഫ്ഗാന്‍ എന്നിവിടങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്. സാധാരണ പക്ഷികളെ പോലെ മരത്തില്‍ ഇരിക

വീഡിയോ വാര്‍ത്തകള്‍
കത്തുകൊടുക്കാന്‍ പത്തനാപുരത്ത് ആളില്ല
വാര്‍ത്തകളിലൂടെ
ആശുപത്രി പരിസരത്തെ ചവറ് കൂന ബുദ്ധിമുട്ടാകുന്നു

ആശുപത്രി പരിസരത്തെ ചവറ് കൂന ബുദ്ധിമുട്ടാകുന്നു

അഞ്ചല്‍ : അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപം സ്വകാര്യ ആശുപത്രി പരിസരത്തെ ചവറ് കൂന രോഗികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതി. ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തായാണ് ഈ മാലിന്യക്കൂമ്പാരം. ദിനംപ്രതി

ബസ് സ്റ്റാന്റിലെ കുഴികള്‍ അപകടക്കെണിയൊരുക്കുന്നു

ബസ് സ്റ്റാന്റിലെ കുഴികള്‍ അപകടക്കെണിയൊരുക്കുന്നു

അഞ്ചല്‍ : ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റിലെ കുഴികള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. കുഴികള്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു എന്ന കാരണത്താല്‍ ബസ് സ്റ്റാന്റില്‍ കയറുന്നതിന് ബസുകളും തയ്യാറാകാത്ത അവസ്ഥയാണുള്ളത്. ബസ് സ്റ്റാന്റില

ശാപമോക്ഷം കാത്ത് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി

ശാപമോക്ഷം കാത്ത് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി

പുനലൂര്‍ : പുനലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഗവ. ഹോമിയോ ഡിസ്‌പെന്‍സറി രോഗികളുടേയും ജീവനക്കാരുടേയും മനസില്‍ ഭീതിയുണര്‍ത്തുകയാണ്. ഒലിക്കുന്ന കെട്ടിടത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇരുന്നാണ് ഡോക്ടര്‍ രോഗിയെ പരിശോധിക്ക

മറ്റു മണ്ഡലങ്ങളിലൂടെ
വാട്ടര്‍ ടാങ്ക് വൃത്തിയാക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍

വാട്ടര്‍ ടാങ്ക് വൃത്തിയാക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍

ചാത്തന്നൂര്‍ : കുടിവെള്ള വിതരണത്തിനായുള്ള വാട്ടര്‍ ടാങ്ക് വൃത്തിയാക്കണം എന്ന് നാട്ടുകാര്‍ നെടുമ്പന, പൂയപ്പള്ളി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യുന്നതിനായി വാട്ടര്‍ അതോറിറ്റി മലയവയലില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ ടാങ്ക് വര്‍ഷങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് പരാതി. വൃത്തിയാക്കാത്ത ടാങ്കിലൂടെയുള്ള വെള്ളമാണ് പ്രദേശവാസികള്‍ക്ക് കുടിക്കാന്‍ എത്തു

ശാസ്താംകോട്ട തടാകത്തിന് ഭീഷണിയായി വീണടും മണല്‍ ഖനനം

ശാസ്താംകോട്ട തടാകത്തിന് ഭീഷണിയായി വീണടും മണല്‍ ഖനനം

ശാസ്താംകോട്ട : ശാസ്താംകോട്ട തടാകത്തിലേക്കു ജലം വരേണ്ട കിഴക്കന്‍ മേഖലയിലെ മുഖ്യ ജലസ്രോതസായ ചേലൂരില്‍ വീണ്ടും മണല്‍വാരല്‍ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ലോറിയില്‍ മണല്‍ കടത്തിയതായാണ് കണ്ടെത്തിയത്. തടാകവരള്‍ച്ചയ്ക്കു കാരണമായി ചേലൂര്‍ മേഖലയുടെ സംരക്ഷണം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് ചേലൂര്‍ പുഞ്ചയില്‍ നടന്ന മണല്‍ഖനനം തടാകത്തെ ദോഷകരമായി ബാധിച്ചതാണ്. എന്നാല്‍ കുറേക്കാലമായി ചേലൂരില്‍ മണല്‍ഖനനം നിലച്ചിരിക്കുകയാണ്. പുഞ്ചയ്ക്കു സമീപം വാഴയ്ക്കും ചേമ്പിനും നനയ്ക്കാനായി കുഴിച്ച കുളം വലുതാക്കി അതില്‍ നിന്നു വസ്തു ഉടമ അറിയാതെ രാത്രി മണല്‍ വാരി കടത്തിയതായാണു കണ്ടെത്തിയത്. കൃഷിയും നശിപ്പിച്ചിട്ടുണ്ട്. വെള്ളമെടുക്കാന്‍ ചെറുതായി കുഴിച്ച കുഴി വലുതാക്കിയിട്ടുണ്ട്. ഭൂരഹിതര്‍ക്കു പത്തുവര്‍ഷംമുന്‍പ് പതിച്ചു നല്‍കിയ ഭൂമിയാണിത്. സമീപത്തെ മറ്റു ചില പുരയിടങ്ങളില്‍ നിന്നു കരമണല്‍ ഖനനത്തിന് നീക്കമുണ്ടെന്നും സൂചനയുണ്ട്. ഷ

 മരണക്കുഴികളുമായി കനാല്‍ റോഡുകള്‍

മരണക്കുഴികളുമായി കനാല്‍ റോഡുകള്‍

കൊട്ടാരക്കര: യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി ഗ്രാമീണ മേഖലയിലെ കെ.ഐ.പി കനാല്‍ റോഡുകള്‍. കനാല്‍ റോഡുകള്‍ മിക്കതും തകര്‍ന്നതിനാല്‍ കാല്‍നടയും വാഹനഗതാഗതവും ബുദ്ധിമുട്ടായി. മഴക്കാലത്താണ് റോഡിലെ കുഴികള്‍ മരണക്കുഴികളാവുക. വെളളം നിറഞ്ഞ കുഴികള്‍ ഒഴിവാക്കാന്‍ വേഗത്തില്‍ വെട്ടിച്ചുമാറ്റുമ്പോള്‍ വാഹനങ്ങള്‍ കനാലില്‍ പതിച്ച സംഭവങ്ങളുണ്ട്. കൊട്ടാരക്കരയുടെ പ്രാന്തത്തിലെ കനാല്‍ റോഡുകള്‍ മിക്കതും പൊട്ടിപ്പൊളിഞ്ഞു. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് കെ.ഐ.പിയാണ്. എന്നാല്‍ പലയിടത്തും കെ.ഐ.പി റോഡുകള്‍ പലയിടത്തും പഞ്ചായത്ത് റോഡുകളുമായി സന്ധിക്കുന്നുണ്ട്. ഇവിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ ആരുനടത്തണമെന്ന കാര്യ

ജോര്‍ജ്ജ് തോമസിന്റെ സംസ്‌കാരം ഞായറാഴ്ച

ജോര്‍ജ്ജ് തോമസിന്റെ സംസ്‌കാരം ഞായറാഴ്ച

പത്തനാപുരം: വാഹനാപകടത്തില്‍ മരിച്ച ഏനാദിമംഗലം മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസിന്റെ മൃതദേഹം ഞായറാഴ്ച സംസ്‌കരിക്കും. രാവിലെ ഒന്‍പതിന് ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുവരും. 12 മണി വരെ ഇവിടെ പൊതുദര്‍ശനത്തിനു വച്ചശേഷം ഇളമണ്ണൂര്‍ മങ്ങാട്ടുളള വീട്ടിലെത്തിക്കും. പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കു ശേഷം 4 മണിയോടെ മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ സംസ്‌കരിക്കും.

 കത്തുകൊടുക്കാന്‍ പത്തനാപുരത്ത് ആളില്ല

കത്തുകൊടുക്കാന്‍ പത്തനാപുരത്ത് ആളില്ല

പത്തനാപുരം: ആറു പോസ്റ്റുമാന്‍മാര്‍ വേണ്ട പത്തനാപുരം പ്രധാന തപാലാപ്പീസില്‍ രണ്ടു പേര്‍ വിരമിച്ചതോടെ കത്തിടപാടുകള്‍ മുടങ്ങി. വിരമിച്ചവരുടെ ഒഴിവിലേക്ക് പുതിയ നിയമനങ്ങള്‍ നടക്കാത്തതാണ് തപാല്‍ സംവിധാനം തകരാറിലാവാന്‍ കാരണം. അധികജോലി വയ്യെന്ന് ഉളള നാലുപേര്‍ നിലപാടെടുക്കുക കൂടി ചെയ്തതോടെ പലയിടത്തു നിന്നുളള കത്തുകള്‍ പോസ്‌റ്റോഫീസില്‍ കെട്ടിക്കിടക്കുകയാണ്. ആശയവിനിമയം മുടങ്ങിയതോടെ പലരും പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. പത്തനാപുരം പട്ടണം, പാതിരിക്കല്‍ എന്നീ പ്രദേശങ്ങളിലേക്കും തിരിച്ചുമുളള കത്തുകളാണ് പെട്ടികളിലും തപാലാപ്പീലിലുമായി കുടുങ്ങിക്കിടക്കുന്നത്. ഈ ഭാഗങ്ങളില്‍ പ

അഞ്ചല്‍ വോളി 2013 തുടങ്ങി

അഞ്ചല്‍ വോളി 2013 തുടങ്ങി

അഞ്ചല്‍: അഞ്ചലില്‍ അഖിലേന്ത്യാ വോളി ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം. ഠൗണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബാണ് വോളി ഫെസ്റ്റ് സംഘടിപ്പിച്ചത്. വെളളിയാഴ്ച രാത്രി ബി.വി.യു.പി.എസ് ഗ്രൗണ്ടില്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ സക്കീര്‍ ഹുസൈന്‍ മേള ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ സി.ഐ. എസ്. ബൈജു സര്‍വീസ് ചെയ്ത് മത്സരങ്ങള്‍ക്ക് തുടക്കമിട്ടു. ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. അഡ്വ. എസ് സൂരജ്, കെ.എന്‍ വാസവന്‍, അഞ്ചല്‍ ബദറൂദ്ദീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കല്ലടയാറ്റില്‍ കാണപ്പെട്ട വൃദ്ധയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കല്ലടയാറ്റില്‍ കാണപ്പെട്ട വൃദ്ധയുടെ മൃതദേഹം തിരിച്ചറിഞ്ഞു

പത്തനാപുരം : കഴിഞ്ഞ ദിവസം പട്ടാഴി വടക്കേക്കരയില്‍ കല്ലടയാറ്റില്‍ കാണപ്പെട്ട വൃദ്ധയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുറമ്പകര ചരുവിള പുത്തന്‍വീട്ടില്‍ അയ്യപ്പന്റെ ഭാര്യ കൊച്ചിക്കയുടെ മൃതദേഹമാണ് ആറ്റുകടവില്‍ കാണപ്പെട്ടത്. കുടുംബാംഗങ്ങള്‍ ഇവരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു

സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു

പത്തനാപുരം : ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ 60നു മുകളില്‍ പ്രായമുള്ളവരുടെ സുരക്ഷ ലക്ഷ്യം വച്ച് പത്തനാപുരം പുതുവലില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു. പുതുവല്‍ അമ്പോലില്‍ ആര്യ വൈദ്യശാലയില്‍ വച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മിനി അലക്‌സാണ്ടര്‍ അദ്ധ്യക്ഷയായി. മാധ്യമ പ്രവര്‍ത്തകനായ പ്രദീപ് ഗുരുകുലം, സിദ്ധമര്‍മ്മ ചികിത്സാ വിദഗ്ധന്‍ മുരളീധര പണിക്കര്‍, പ്രമേഹ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. ഉമ്മന്‍ മാത്യു അമ്പോലില്‍, സ്ത്രീ രോഗ വിദഗ്ധ ഡോ. ആര്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. പഞ്ചായത്തിലെ 60 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ ആവലാതികള്‍ ഭയാശങ്കകള

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; യുവാവ് പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; യുവാവ് പിടിയില്‍

കൊട്ടാരക്കര : മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഹരി (24)യെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വാളകം സ്വദേശിയായി 22കാരിയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി ഹരിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി നിരന്തരം ഹരിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാറില്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഗര്‍ഭിണി ആയതോടെയാണ് പെണ്‍കുട്ടി പരാതിയുമായി രംഗത്ത് വന്നത്. എന്നാല്‍ ഹരിയെ കൂടാതെ മറ്റ് ചിലരും തന്നെ പീഡിപ്പിച്

സ്വകാര്യ സ്ഥാപനങ്ങളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

സ്വകാര്യ സ്ഥാപനങ്ങളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

കൊട്ടാരക്കര : ഓപ്പറേഷന്‍ ബ്ലേഡിന്റെ ഭാഗമായി കൊട്ടാരക്കരയിലെ അഞ്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. കഴിഞ്ഞദിവസം വൈകിട്ട് 4 മണിയോടെയാണ് കൊട്ടാരക്കര സിഐ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പണം നല്‍കിയതിന്റെ രേഖകളും ഉറപ്പിനായി വാങ്ങിയ ചെക്കുകളും വസ്തുവിന്റെ പ്രമാണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഷിബു നിവാസില്‍ ഷൈജു (38)ന്റെ പക്കല്‍ നിന്നും 15 ചെക്കുകളും മൂന്ന് മുദ്രപത്രങ്ങളും രണ്ട് പ്രമാണങ്ങളും പിടിച്ചെടുത്തു. പുലമണ്‍ സ്വകാര്യ ബസ് സ്റ്റാന്റിനു സമീപമുള്ള സെയ്ദാലിയുടെ കടയില്‍ നിന്നും റിലീസ് സിനിമകളുടെ 312 വ്യാജ സിഡികളും കിഴക്കേ

സ്‌കൂള്‍ വിപണി സജീവം

സ്‌കൂള്‍ വിപണി സജീവം

കൊട്ടാരക്കര : സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ വിപണി സജീവമായി. മണ്‍സൂണ്‍ എത്തും മുമ്പേ കുടകളുടെ വന്‍ ശേഖരവും വിപണിയില്‍ എത്തിയിരിക്കുകആണ്. ആറ് പ്രമുഖ ബ്രന്‍ഡ് കുടകളാണ് പരസ്യ കോലാഹലവും സമ്മാന പെരുമഴയുമായി കുട്ടികളെ ആകര്‍ഷിക്കാന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. നഴ്‌സറി കുട്ടികളെ ആകര്‍ഷിക്കാന്‍ വിവിധ വര്‍ണ്ണത്തിലുള്ള ചെരുപ്പുകളും കുടകളും എത്തിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിവിധ ഇനങ്ങല്‍ പ്രദര്‍ശിപ്പിച്ച് കടകള്‍ മത്സരിക്കുകയാണ്. വിപണിയില്‍ എല്ലാം സജീവമാണെങ്കിലും സ്‌കൂളുകളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ ഇനങ്ങളും എത്തിച്ചു നല്‍കുന്ന രീതിയാണിപ്പോള്‍.

ചടയമംഗലത്ത് ശനിയാഴ്ച ഹര്‍ത്താല്‍

ചടയമംഗലത്ത് ശനിയാഴ്ച ഹര്‍ത്താല്‍

ചടയമംഗലം : കൊട്ടാരക്കര താലൂക്ക് വിഭജിച്ച് ചടയമംഗലം കേന്ദ്രമാക്കി പുതിയ താലൂക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ശനിയാഴ്ച ചടയമംഗലത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മണ്ഡലത്തിലെ ജനങ്ങലും വ്യാപാരി വ്യവസായികളും ഹര്‍ത്താലിന് പിന്തുണ നല്‍കുന്നുണ്ട്. ഡോ. ബാബു പോള്‍, എംജികെ മൂര്‍ത്തി. സെന്തില്‍, അല്‍ഫോണ്‍സ് കണ്ണന്താനം കമ്മീഷനുകളും സംസ്ഥാന ലാന്‍ഡ് റവന്യൂ ബോര്‍ഡും ചടയമംഗല കേന്ദ്രമാക്കി പുതിയ താലൂക്കിന് അനുകൂലമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. താലൂക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് യൂഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാ ദിനമായി ആചരിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു.

സാന്ത്വന പരിചരണം: സ്‌നേഹഗീതം ഉദ്ഘാടനം ചെയ്തു

സാന്ത്വന പരിചരണം: സ്‌നേഹഗീതം ഉദ്ഘാടനം ചെയ്തു

ചവറ : പന്മന ഗ്രാമപഞ്ചായത്ത് ചവറ സാമൂഹ്യ ആരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണത്തിനായി ആരംഭിച്ച സ്‌നേഹഗീതം പരിപാടി ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോലത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ യൂസഫ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. വീല്‍ചെയര്‍, വാട്ടര്‍ ബെഡ്ഡുകള്‍ എന്നിവ ചടങ്ങിന്റെ ഭാഗമായി വിതരണം ചെയ്തു.

	കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആഭരണ നിര്‍മാണത്തില്‍ പരിശീലനം നല്‍കി

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആഭരണ നിര്‍മാണത്തില്‍ പരിശീലനം നല്‍കി

കൊട്ടാരക്കര : തലവൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ യൂണിറ്റൂം സംയുക്തമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആഭരണ നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നൂറോളം സ്ത്രീകള്‍ പങ്കെടുത്തു. മാല, കമ്മല്‍, വള, കൊലുസ് എന്നിവയുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കി.

സമ്പൂര്‍ണ തൊഴില്‍ കാര്‍ഡ് :ശില്പശാല നടത്തി

സമ്പൂര്‍ണ തൊഴില്‍ കാര്‍ഡ് :ശില്പശാല നടത്തി

കൊല്ലം : സമ്പൂര്‍ണതൊഴില്‍ കാര്‍ഡ് വിതരണം സാധ്യമാക്കുന്നതിനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വേണ്ടി പഞ്ചായത്ത് പ്രതിനിധികള്‍ക്കും തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കും വേണ്ടി ശില്‍പശാല നടത്തി. ലാബ്ടുലാന്റ് ഇന്‍ഷ്യേറ്റിവിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ഗീത അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ലാബ് ടു ലാന്റ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഉമ്മന്‍കോശി ക്ലാസ്സുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുണ്ടില്‍ നൗഷാദ്, പ്രതിഭാകുമാരി, റഹിയാനത്ത് ബീവി, സരസ്വതിയമ്മ, ശോഭനാമോഹന്‍, യേശുദാസന്‍, ബി.ഡി.ഒ. ശ്രീബാഷ്, ശിവാനന്ദന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സ്ഥാപനങ്ങള്‍ / സാരഥികള്‍
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഭാരതമാതാ ഐ.റ്റി.ഐ മുന്നേറ്റം തുടരുന്നു.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഭാരതമാതാ ഐ.റ്റി.ഐ മുന്നേറ്റം തുടരുന്നു.

1978 - പുനലൂര്‍ പേപ്പര്‍മില്ലും, പ്ലൈവുഡ് ഫാക്ടറിയും മറ്റും ഇവിടുത്തെ സാമ്പത്തിക-തൊഴില്‍ മേഖലയിലെ ഗതിവിഗതികള്‍ നിയന്ത്രിച്ചുവരുന്ന കാലം. തൊഴില്‍മേഖലയിലെ ഈ മുന്നേറ്റം മുന്നില്‍കണ്ട് പരിശീലനം ലഭിച്ച മികച്ച തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിനായി അന്നത്തെ സെന്റ് മേരീസ് പള്ളിവികാരി റവ. ഫാ. മത്യാസ് കാപ്പില്‍ തന്റെ ആഗ്രഹവും അതിലൂടെ പുനലൂരിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന തൊഴില്‍ സാധ്യതകളും അന്നത്തെ കൊല്ലം ബിഷപ്പ് റൈറ്റ്. റവ. ഡോ. ജോസഫ്.ജി.ഫെര്‍ണാണ്ടസിനെ അറിയിച്ചു. അതിന്റെ ഫലമായി ദീര്‍ഘവീക്ഷണമുള്ള രണ്ട് ശില്പികളുടെ ഭാവനയില്‍ നിന്നും ജന്മം കൊണ്ടതാണ് ഇന്ന് ജില്ലയിലെതന്നെ മികച്ച സാങ്കേതിക പരിശീലന കേന്ദ്രവും പുനലൂര്‍ രൂപതയുടെ അഭിമാനങ്ങളില്‍ ഒന്നുമായ പുനലൂര്‍ ഭാരതമാ

റിയല്‍ എസ്‌റ്റേറ്റ്‌
10 സെന്റ് സ്ഥലം

10 സെന്റ് സ്ഥലം

പുനലൂര്‍ പത്തേക്കര്‍ വാര്‍ഡില്‍ വീട് വയ്ക്കാന്‍ അനുയോജ്യമായ 10 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക് . ഫോണ്‍ : 9562890557.

20 സെന്റ് സ്ഥലം

20 സെന്റ് സ്ഥലം

അഞ്ചല്‍ മണ്ണൂരില്‍ മെയിന്‍ റോഡില്‍ നിന്നും 500 മീറ്റര്‍ അകലെ വീട് വയ്ക്കാന്‍ അനുയോജ്യമായ 20 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക് . ഫോണ്‍ : 8281553447, 9447304496.

3 ഏക്കര്‍ തോട്ടം

3 ഏക്കര്‍ തോട്ടം

ഒറ്റക്കല്‍ സ്റ്റോര്‍ ജംഗ്ഷന് സമീപം റോഡരികില്‍ 3 ഏക്കര്‍ തോട്ടം (ഒന്നാം വര്‍ഷ തൈ റബ്ബര്‍ ) മൊത്തമായും ചില്ലറയായും വില്‍പ്പനയ്ക്ക് . ഫോണ്‍ : 9567268473.

10 സെന്റ് സ്ഥലം

10 സെന്റ് സ്ഥലം

പുനലൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട് വയ്ക്കാന്‍ അനുയോജ്യമായ 10 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക് . ഫോണ്‍ : 9567268473.

ആശംസകള്‍
അമലിനും മോണിക്കയ്ക്കും ആശംസകള്‍

അമലിനും മോണിക്കയ്ക്കും ആശംസകള്‍

മെയ് 12 ന് വിവാഹിതരായ പുനലൂര്‍ ഭരണിക്കാവ് പ്ലാവില പുത്തന്‍ വീട്ടില്‍ അമലിനും ഭാര്യ മോണിക്കയ്ക്കും സുഹൃത്തുക്കളുടെ ആശംസകള്‍

വിനയനും ഗംഗയ്ക്കും ആശംസകള്‍

വിനയനും ഗംഗയ്ക്കും ആശംസകള്‍

മെയ് 12 ന് വിവാഹിതരായ കോട്ടവട്ടം പാലൂര്‍ വീട്ടില്‍ വിനയനും ഭാര്യ ഗംഗയ്ക്കും സുഹൃത്തുക്കളുടെ ആശംസകള്‍

വിജയാശംസകള്‍

വിജയാശംസകള്‍

വിഎച്ച്എസ്‌സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടിയ അബു അലക്‌സ് അരവിന്ദ്‌നാഥിന് ആശംസകള്‍. കൈപ്പള്ളിമുക്ക് വിജയ മന്ദിരത്തില്‍ അഡ്വ. രവീന്ദ്രനാഥിന്റേയും വസന്തകുമാരിയുടേയും മകനായ അബു പോരേടം വിവേകാനന്ദ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.

വിജയാശംസകള്‍

വിജയാശംസകള്‍

പ്ലസ് ടൂ പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയ ആശാ രമേശിന് ആശംസകള്‍. തടിക്കാട് തേവര്‍തോട്ടം രമേശ് മന്ദിരത്തില്‍ രമേശന്റേയും ബീനാകുമാരിയുടേയും മകളായ ആശ അഞ്ചല്‍ ഈസ്റ്റ് ഗവണ്‍മെന്റ് എച്ച്എസ്എസിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനിയായിരുന്നു.

പിറനാള്‍ ആശംസകള്‍

പിറനാള്‍ ആശംസകള്‍

മാര്‍ച്ച് 30 ന് ഇരുപത്തിമൂന്നാം പിറനാള്‍ ആഘോഷിക്കുന്ന സുജിത്ത് സുരേന്ദ്രന് സ്വാതി സുരേന്ദ്രന്റെ ( പോടിമോള്‍ ) ആശംസകള്‍ . ഇളമ്പല്‍ കോട്ടവട്ടം തുണ്ടുവിളവീട്ടില്‍ സുരേന്ദ്രന്റേയും ലതയുടേയും മകനാണ് .

ചരമം
ബാലചന്ദ്രന്‍ പിള്ള

ബാലചന്ദ്രന്‍ പിള്ള

ഇളമ്പല്‍ വള്ളിക്കാവ് മോഹനവിലാസത്തില്‍ (വെള്ളപ്പള്ളിയില്‍) മാധവന്‍ പിള്ളയുടെ മകന്‍ ബാലചന്ദ്രന്‍ പിള്ള (40) അന്തരിച്ചു. അമ്മ: ശാന്തമ്മ. സഹോദരങ്ങള്‍: മോഹനന്‍ പിള്ള, വിജയന്‍ പിള്ള, ഗീതാകുമാരി. ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍.

നൂര്‍ജഹാന്‍ (45)

നൂര്‍ജഹാന്‍ (45)

പുനലൂര്‍ : ചെമ്മന്തൂര്‍ നേടിയത്ത് വീട്ടില്‍ നാസറുദ്ദീന്റെ ഭാര്യ നൂര്‍ജഹാന്‍ (45) നിര്യാതയായി. മക്കള്‍ : നിഷാമോള്‍, നിയാസ് . കബറടക്കം ആലഞ്ചേരി മുസ്ലീം ജമാ അത്ത് പള്ളിയില്‍ നടന്നു.

ശോശാമ്മ (86)

ശോശാമ്മ (86)

പുനലൂര്‍ : മാത്ര ഏറത്തുമണ്ണില്‍ പരേതനായ എ.കെ. ചാക്കോയുടെ ഭാര്യ ശോശാമ്മ (പെണ്ണമ്മ-86) നിര്യാതയായി. മക്കള്‍ : കുഞ്ഞുമോന്‍, അമ്മാള്‍, തമ്പി, കൊച്ചുബേബി, അനിത, മാത്തുക്കുട്ടി, പരേതനായ രാജു. മരുമക്കള്‍ : തങ്കമ്മ, മേരിക്കുട്ടി, ഇട്ടച്ചന്‍, ജൂബി, ആന്‍സി. സംസ്‌കാരം മെയ് 15 ബുധനാഴ്ച നാലിന് തൊളിക്കോട് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.

സത്യഭായിയമ്മ (83)

സത്യഭായിയമ്മ (83)

അഞ്ചല്‍ : കണ്ണങ്കോട് മാധവവിലാസത്തില്‍ പരേതനായ മാധവന്‍ ഉണ്ണിത്താന്റെ ഭാര്യ സത്യഭായിയമ്മ (83) നിര്യാതയായി. മക്കള്‍ : പ്രദീപ് കണ്ണങ്കോട്, സുനില്‍കുമാര്‍, വിനോദ്കുമാര്‍. മരുമക്കള്‍ : മാലതിയമ്മ, സുനിതകുമാരി, ഉമ സി. നായര്‍

ഭാസ്‌ക്കരന്‍ (73)

ഭാസ്‌ക്കരന്‍ (73)

പുനലൂര്‍ : കുതിരച്ചിറ ഈട്ടിവിള താഴേതില്‍ ഭാസ്‌ക്കരന്‍ (73) നിര്യാതനായി. സംസ്‌കാരം മെയ് 11ശനിയാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ നടന്നു.

ഇന്ദിരാ ഭായി (67)

ഇന്ദിരാ ഭായി (67)

പുനലൂര്‍ : ഐക്കരക്കോണം പാറവിള കിഴക്കേതില്‍ പി ജി ചെല്ലപ്പന്റെ ഭാര്യ ഇന്ദിരാ ഭായി (67) നിര്യാതയായി. മക്കള്‍ : സുനില്‍കുമാര്‍, സുജന്‍കുമാര്‍, അനിത. മരുമക്കള്‍ : ശ്രീദേവി, മാലിനി, പരേതനായ വിജയന്‍. സംസ്‌ക്കാരം മെയ് 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

അന്നമ്മ

അന്നമ്മ

മാവിള: വൈദ്യന്‍ പറമ്പില്‍ പരേതനായ ജോര്‍ജുകുട്ടിയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിനു പത്തനാപുരം മാരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ചാങ്കൂര്‍ വാളമ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അച്ചാമ്മ, വി.ജി. കോശി, തങ്കമണി, കുഞ്ഞുമോള്‍. മരുമക്കള്‍: ഗ്രേസി, തോമസ്‌കുട്ടി, പരേതരായ പി.എം. വര്‍ക്കി, മാത്യു പണിക്കര്‍.

എം. യോഹന്നാന്‍

എം. യോഹന്നാന്‍

ഇടമണ്‍:പുളിമൂട്ടില്‍ ഷാജി ഭവനില്‍ (വയലില്‍) എം. യോഹന്നാന്‍ (86) നിര്യാതനായി. സംസ്‌കാരം നാളെ 11.30നു ചെറുതന്നൂര്‍ പുതുക്കാട്ട് ബഥേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: അമ്മിണി. മക്കള്‍ റെജി, ഷാജി (ഇരുവരും ബഹ്‌റൈന്‍), നിര്‍മല (ഡല്‍ഹി), അംബിക (ഷാര്‍ജ). മരുമക്കള്‍: ഉഷ, ശോഭ, ബേബി, സോമന്‍.

ചാക്കോ ഉണ്ണൂണ്ണി

ചാക്കോ ഉണ്ണൂണ്ണി

ചണ്ണപ്പേട്ട:താഴെമീന്‍കുളം കുന്നുംപുറത്ത് വീട്ടില്‍ ചാക്കോ ഉണ്ണൂണ്ണി (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: അച്ചാമ്മ, കുഞ്ഞപ്പന്‍, തോമസ്, പൊന്നമ്മ, ജോസ്, കുഞ്ഞൂഞ്ഞമ്മ. മരുമക്കള്‍: സൂസമ്മ, ആലീസ്, ബാബു, പരേതനായ തങ്കച്ചന്‍.

കെ.എം ശാമുവേല്‍ (92)

കെ.എം ശാമുവേല്‍ (92)

ഇളമ്പല്‍ : കല്ലംപറമ്പില്‍ പെരുന്നല്‍ പുത്തന്‍വീട്ടില്‍ കെ.എം ശാമുവേല്‍ (92) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കള്‍ : കുഞ്ഞുമോള്‍, കുഞ്ഞൂഞ്ഞമ്മ, റോസമ്മ, അമ്മിണി, സജി, വത്സമ്മ, മോളി, എബി. മരുമക്കള്‍ : തങ്കച്ചന്‍, ജോണിക്കുട്ടി, ജോണ്‍, രാജന്‍, ലാലി, ജീമോന്‍, ലില്ലിക്കുട്ടി, മാതുക്കുട്ടി, സജീന. സംസ്‌ക്കാരം മെയ് 8 ബുധനാഴ്ച പ്ലാച്ചേരി ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടക്കും.

പൊന്നമ്മ (84) നിര്യാതയായി

പൊന്നമ്മ (84) നിര്യാതയായി

അഞ്ചല്‍ തളുവച്ചിറ മാത്തുക്കുന്നത്ത് എം.ഇ. ഏബ്രഹാമിന്റെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. സംസ്‌കാരം 1.5.2013 രണ്ടിനു സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍. മക്കള്‍: സൂസമ്മ, രാജന്‍ ഏബ്രഹാം , ലാലു സേവ്യര്‍, അലക്‌സ് ഏബ്രഹാം, ലൗലി ഏബ്രഹാം, റജിഏബ്രഹാം. മരുമക്കള്‍: ഫാ. നൈനാന്‍ ജേക്കബ്, റാണി, സേവ്യര്‍, ജോളി, ഫിലിപ്പ് കെ. ജോണ്‍, ജയ.

നടരാജപിള്ള (82) നിര്യാതനായി.

നടരാജപിള്ള (82) നിര്യാതനായി.

പുനലൂര്‍ എലിക്കോട് പ്ലാത്തറ പുഷ്പമംഗലത്ത് വീട്ടില്‍ റ്റി നടരാജപിള്ള (82) നിര്യാതനായി. സംസ്‌കാരം 284.2013 ന് 10 മണിക്ക് വീട്ടുവളപ്പില്‍ ഭാര്യ : രുക്മിണിയമ്മ മക്കള്‍ : രഘുനാഥന്‍നായര്‍ (BSNL), എന്‍ രജികുമാര്‍, എന്‍ പുഷ്പലത, മരുമക്കള്‍ : ആര്‍ സുനിജാ കുമാരി, പി ശ്രീദേവി, ജി മനോഹരന്‍ നായര്‍

കുഞ്ഞുകുഞ്ഞ് (76) നിര്യാതനായി.

കുഞ്ഞുകുഞ്ഞ് (76) നിര്യാതനായി.

അഞ്ചല്‍ തഴമേല്‍ ചരുവിള പൊയ്കയില്‍ കുഞ്ഞുകുഞ്ഞ് (76) നിര്യാതനായി. ഭാര്യ: പെണ്ണമ്മ.

തങ്കമ്മ (63) നിര്യാതയായി.

തങ്കമ്മ (63) നിര്യാതയായി.

കുളത്തൂപ്പുഴ ഇഎസ്എം കോളനി പെരുമന പുത്തന്‍ വീട്ടില്‍ പി.സി. ജേക്കബിന്റെ ഭാര്യ തങ്കമ്മ (63) നിര്യാതയായി. സംസ്‌കാരം 26.4.2013 ന് ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍. ഏഴംകുളം തെങ്ങുവിളയില്‍ കുടുംബാംഗമാണ്. മക്കള്‍: സാബു, സൂസന്‍, സഞ്ചോ. മരുമക്കള്‍: സജി മാത്യു, മിനി, ജയിംസ്.

എന്റെചിത്രം

PUNALUR NEWS