• മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മതൃകയാകാന്‍ തിരുവനന്തപുരം

  മാലിന്യം കുമിഞ്ഞ് കൂടുകയും രോഗങ്ങള്‍ പെരുകുകയും ചെയ്യുമ്പോള്‍,ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുകയാണ് തിരുവനന്തപുരത്തെ മാലിന്യ നിര്‍മ്മാജന പ്രവര്‍ത്തനങ്ങള്‍. ധനകാര്യ മന്ത്രി. ഡോ. തോമാസ് ഐസക്കിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ എല്ലാ ബഹുജനങ്ങളും പങ്കെടുത്തുന്ന ക്യാംപയിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍
   
  1 ,എയറോബിക്ക് ബിന്നുകള്‍ പരിപാലിക്കേണ്ടതിലേക്ക് മാത്രം ഒരു കേന്ദ്രത്തില്‍ മൂന്നു ഷിഫ്റ്റ് ആയി പണിയെടുക്കാന്‍ മൂന്നു പേരെ വീതം താല്‍ക്കാലികമായി നിയമിക്കുക. അഞ്ഞൂറ് പേരെ വരെ ഇത്തരത്തില്‍ ആവശ്യമെങ്കില്‍ നിയമിക്കാം
   
  2 ,കിച്ചന്‍ ബിന്നുകള്‍ അടിയന്തിരമായി വീടുകളില്‍ വിതരണം ചെയ്യും.
   
  3 ,കിച്ചന്‍ ബിന്നുകളുടെ പരിപാലനത്തിനു പ്ലാസ്ടിക്ക് വീടുകളില്‍ നിന്ന് ശേഖരിക്കുന്നതിനുമായി ഒരു വാര്‍ഡില്‍ രണ്ടു വീതം സ്ത്രീകളെ സേവന ദാതാക്കളായി തെരഞ്ഞെടുക്കുക. വീടുകളില്‍ നിന്നുള്ള ഫീസ് ആയിരിക്കും ഇവരുടെ വരുമാനം .ഇനോക്കുലത്തിന് കോര്‍പ്പറേഷന് സബ് സിഡി നല്‍കാന്‍ അനുവാദവും നല്‍കും .
   
  4 ,വീടുകളില്‍ നിന്ന് ശേഖരിക്കുന്ന കമ്പോസ്റ്റ് കൂടുതല്‍ സമ്പുഷ്ടമാക്കുന്നതിനുള്ള ഒരു നിര്‍മ്മാണ ശാല ആരംഭിക്കുന്നതിനുള്ള സൗകര്യം
  ഒരുക്കാന്‍ ശ്രമിക്കും. അല്ലാത്ത പക്ഷം കുടുംബശ്രീ മിഷന്‍ വഴി പ്രാന്തപ്രദേശങ്ങളിലെ പഞ്ചായത്തുകളില്‍ ഇത്തരം ചെറിയ യുണീറ്റുകള്‍
  ആരംഭിക്കും.
   
  5 ,ഒരു മാസം  കഴിഞ്ഞ് ഈ തീരുമാനങ്ങള്‍ എത്രമാത്രം നടപ്പായി എന്ന് പരിശോധിക്കാന്‍ ഉന്നതതല യോഗം ചേരും