• ചാംപ്യന്‍സ് ട്രോഫിയില്‍ തകന്നടിഞ്ഞ് ഇന്ത്യ

  ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരയ ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്ത് പാക്കിസ്ഥാന്‍ കിരീടം സ്വന്തമാക്കി. പാക്കിസ്ഥാനെതിരെ 339 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 158 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിത്. 72 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ആറ് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റ് നഷ്ടമായി. ഏഴാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹാര്‍ദിക് പാണ്ഡ്യ ജഡേജ സഖ്യമാണ് ഇന്ത്യക്ക് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത്. 76 റണ്‍സെടുത്ത പാണ്ഡ്യ റണ്‍ഔട്ടായതോടെ ആപ്രതീക്ഷയും അവസാനിച്ചു.
   
  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് 338 റണ്‍സാണ് എടുത്തത്. എതിര്‍ടീം പാകിസ്ഥാനായതിനാല്‍ തന്നെ ഉയര്‍ന്ന സ്‌കോറാണെങ്കിലും കൂടി ലക്ഷ്യം കാണാന്‍ കോഹ്ലിയുടെ കുട്ടികള്‍ക്ക് കഴിയുമെന്നാണ് ഏവരും കരുതിയത്.
   
   
  ഇന്ത്യ 100 റണ്‍സ് തികയ്ക്കുമോ എന്ന് സംശയിച്ച ഘട്ടത്തില്‍ 43 പന്തില്‍ നാലു ബൗണ്ടറിയും ആറു സിക്സും സഹിതം 76 റണ്‍സെടുത്ത ഹാര്‍ദിക് പ്രതീക്ഷകയുടെ നാളം നിലനിര്‍ത്തി. എന്നാല്‍ ജഡേജയുടെ അശ്രദ്ധ മൂലം പുറത്താനായിരുന്നു പാണ്ഡെയുടെ വിധി.
   
  ഏകദിന കരിയറില്‍ കന്നി സെഞ്ചുറി കുറിച്ച ഫകര്‍ സമാനും അര്‍ധസെഞ്ചുറി നേടിയ അസഹര്‍ അലിയും ഹഫീസും 46 റണ്‍സടിച്ച ബാബര്‍ അസമും ചേര്‍ന്നാണ് പാകിസ്താനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സെഞ്ചുറി കൂട്ടുകെട്ടുമായി കളി തുടങ്ങിയ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത് 128 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയ ശേഷമാണ്. പിന്നീട് രണ്ടാം വിക്കറ്റില്‍ സമാനും ബാബറും ചേര്‍ന്ന് 72 റണ്‍സടിച്ചെടുത്തു. 106 പന്തില്‍ 12 ഫോറും മൂന്നു സിക്‌സുമടക്കം 114 റണ്‍സ് നേടിയ സമാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു.