• കുളത്തൂപ്പുഴ സി.എച്ച്.സി യില്‍ ഡോക്ടറെ നിയമിക്കാന്‍ തീരുമാനം

    കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അടിയന്തിരമായി ഡോക്ടറെ നിയമിക്കാന്‍ തീരുമാനം. പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറെ നിയമിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
     
    ദിനംപ്രതി 350ന് മുകളില്‍ ഒ പി വിഭാഗത്തില്‍ രോഗികളെത്തുന്ന ഇവിടെ ഡോക്ടറുടെ അഭാവം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ജീവനക്കാരില്ലാത്ത ഇവിടെ മതിയായ ജീവനക്കാരെ ഉടന്‍ നിയമിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു.