പുനലൂര്‍ ഗവ : ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയകെട്ടിടം തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1. 33 കോടി രൂപാ ഉപയോഗിച്ചാണ് എട്ട് മുറികളുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അഡ്വ. കെ രാജു അധ്യക്ഷനാകും. വിവിധ വിദ്യാലയങ്ങളുടെ ആധുനീകരണത്തിനുള്ള പദ്ധതി രേഖ നഗരസഭാ ചെയര്മാന് എം എ രാജഗോപാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും. ഗവ : ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വികസന പദ്ധതി റിപ്പോര്‍ട്ട് പി ടി എ പ്രസിഡന്റ് ആര് പ്രസാദ് മന്ത്രിക്ക് സമര്‍പ്പിക്കും.