• മെട്രോ കുതിച്ചു പാഞ്ഞു, പ്രധാനമന്ത്രിയുമായി

    കേരളത്തിന്റെ വികസനക്കുതിപ്പിന്റെ നാഴികക്കല്ലായി മാറിക്കഴിഞ്ഞിരിക്കുന്ന കൊച്ചി മെട്രോ ട്രാക്കിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടം മെട്രോ സ്‌റ്റേഷന്റെ പ്രവേശന കവാടത്തില്‍ നാട മുറിച്ചാണ് മെട്രോയാത്രക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മെേേട്രാ ട്രെയിനിനില്‍ യാത്രയും നടത്തി. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് മോദിയും സംഘവും മെട്രോയില്‍ യാത്ര നടത്തിയത്. മുഖ്യമന്ത്രി പിണറായിവിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഏലിയാസ് ജോര്‍ജ്ജ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു. 
     
     
    കലൂര്‍ സ്‌റ്റേഡിയം മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാവും. ഗവര്‍ണര്‍ പി. സദാശിവം, സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എംപി, മേയര്‍ സൗമിനി ജെയിന്‍, ഡിഎം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വേദിയിലുണ്ടാകും.