• ഹലോ ദുബായ്ക്കാരന്‍

  ദുബായിക്ക് പോകാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്ന പ്രകാശന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് "ഹലോ ദുബായ്ക്കാരന്‍" . നാട്ടിന്‍പുറത്തെ കര്‍ഷകന്റെ മകനായ പ്രകാശന് ഇത്തരമൊരു ആഗ്രഹം എങ്ങനെയുണ്ടായി എന്ന് ആര്‍ക്കും അറിയില്ല. പ്രകാശന്റെ യാത്രകള്‍ക്ക് നേരിടേണ്ടി വരുന്ന തടസങ്ങളും അയാളുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.
   
  തീവ്രശ്രമത്തിനൊടുവില്‍ ഒരിക്കല്‍ ദുബായ് യാത്ര ശരിയാവുകയും വിമാനത്താവളത്തില്‍ എത്തുകയും ചെയ്തിട്ടും യാത്ര മുടങ്ങിയതിന് ശേഷമുള്ള പ്രകാശന്റെ ജീവിതമാണ് ചിത്രത്തിന്റെ കഥ. നവാഗതരായ ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശനായി ആദില്‍ ഇബ്രാഹിം അഭിനയിക്കുന്നു. 
   
  മാളവിക മേനോനാണ് ചിത്രത്തില്‍ നായിക. സലിംകുമാര്‍, സിദ്ധിഖ്, ധര്‍മജന്‍, സുനില്‍ സുഖദ, മാമുക്കോയ, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, നോബി തുടങ്ങി മികച്ച താരനിരയും ചിത്രത്തിലുണ്ട്.
   
  മഞ്ചാടി ക്രിയേഷന്‍സ്, ഹലീമാ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ അഷറഫ് പിലാക്കല്‍, ഹസന്‍ മിയ ആലുവ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുരളി രാമനാണ് നിര്‍വഹിക്കുന്നത്.