• വിജയ് ഫാന്‍സിന്റെ വെല്‍ഫെയര്‍ പ്രോഗ്രാം 17 മുതല്‍ 22 വരെ

    പുനലൂര്‍ പത്തനാപുരം നന്‍പന്‍സ് വിജയ് ഫാന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 17 മുതല്‍ 22 വരെ പത്തനാപുരം പുനലൂര്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച വെല്‍ഫെയര്‍ പ്രോഗ്രാം നടത്തുന്നു. 17ന് പുനലൂര്‍ ആശാഭവനില്‍ അന്നദാനവും വിവിധ കലാ പരിപാടികളും നടക്കും. 
     
    18ന് മികച്ച പഠനനിലവാരം പുലര്‍ത്തിയതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ഒരു കുട്ടിയെ സ്‌പോണ്‍സര്‍ ചെയ്ത് പഠിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിയ്ക്കും. 22ന് രക്തദാനവും മധുരവിതരണവും നടക്കുമെന്ന് സംഘാടകരായ ഹരി, വിഷ്ണു, ലിജു, ജിന്‍ഷാദ് എന്നിവര്‍ അറിയിച്ചു.