• നന്മനിറഞ്ഞവന്‍ സന്തോഷ് പണ്ഡിറ്റ്

    പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനി നിവാസികള്‍ക്ക് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ഏറെ പ്രീയപ്പെട്ടവനാണ് അതോടെ സിനിമാ രംഗത്ത് നിന്നും പണ്ഡിറ്റിന് അഭിനന്ദനം എത്തി . കോളനി നിവാസികള്‍ക്ക് സന്തോഷ് പണ്ഡിറ്റ് നല്‍കിയ സഹായം കണ്ടപ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്ന് ചലച്ചിത്രതാരം അജു വര്‍ഗ്ഗീസ്. താന്റെ ഫെയ്സ് ബുക്ക് പേജിലാണ് അജു ഇക്കാര്യം കുറിച്ചത്. മാത്രമല്ല സന്തോഷ് പണ്ഡിറ്റ് കോളനി സന്ദര്‍ശിക്കുന്ന വീഡിയോയും അജു ഷെയര്‍ ചെയ്തു. കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റ് കോളനി നിവാസികള്‍ക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു. 
     
    സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളനിനിവാസികളുടെ ഇടയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തിയത് ആഹാര സാധനങ്ങളുമായായിരുന്നു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ധനസഹായവും നല്‍കിയാണ് പണ്ഡിറ്റ് മടങ്ങിയത്. ഇപ്പോള്‍ കോളനി നിവാസികള്‍ പറയും സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റല്ല നന്മനിറഞ്ഞവന്‍ സന്തോഷ് പണ്ഡിറ്റെന്ന്.