• നസ്രിയ വന്നതോടെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണമായെന്ന ഫഹദ്

    അലസനും മടിയാനയുമായ എന്നെ ഉത്സാഹപൂര്‍വ്വം നേര്‍ വഴിക്ക് നടത്താന്‍ അവള്‍ക്ക് കഴിഞ്ഞു. പറയുന്നത് മറ്റാരുമല്ല മലയാളികളുടെ പ്രീയപ്പെട്ടയുവതാരം ഫഹദ് ഫാസില്‍. തന്റെ പ്രീയ പത്‌നി നസ്രിയയെ കുറിച്ച പറയുമ്പോള്‍ ഫഹദിന് നൂറ് നാവ്. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും ഗംഭീരമെന്ന് രണ്ടാള്‍ക്കും തോന്നുന്ന ഒരു പ്രോജക്ട് വന്നാല്‍ നസ്രിയ വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുമെന്നും ഫഹദ് പറയുന്നു. 
     
    നസ്രിയ തന്റെ ജീവിതത്തിലേയ്ക്ക് വന്നതോടെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണമായെന്നും ഫഹദ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന് കരിയര്‍ തടസമാണെങ്കില്‍ കരിയര്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.