• ഞാന്‍ സന്യസിക്കാന്‍ പോകുന്നില്ല : അമലപോള്‍

    താന്‍ വീണ്ടും വിവാഹിതയാകുമെന്ന് ഒരു തമിഴ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അമല വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. "ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമത്." എന്ന് അമല അഭിമുഖത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 
     
    2014 ജൂണ്‍ 12ന് സംവിധായകന്‍ എ.എല്‍ വിജയ്യെ അമല പോള്‍ വിവാഹം കഴിച്ചു ഇതും പ്രണയ വവാഹമായിരുന്നു. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയതോടെ അമല വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞു. എ.എല്‍ വിജയ് രണ്ടാം വിവാഹത്തിന് തയാറെടുക്കുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. മലയാളിയായ യുവനടിയാണ് വധുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാര്‍ത്ത വന്നത് ഏറെ വേദനിപ്പിച്ചുവെന്നായിരുന്നു വിജയിയുടെമറുപടി. 
     
    അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "വിഐപി 2". വിഷ്ണു വിശാലിനൊപ്പം മിന്‍മി എന്ന ചിത്രത്തിലും അരവിന്ദ് സ്വാമിക്കൊപ്പം ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന ചിത്രത്തിലും അമല അഭിനയിക്കുന്നുണ്ട്.