• പട്ടണത്തില്‍ വഴിതെറ്റിയലഞ്ഞ വൃദ്ധനെ വീട്ടില്‍ എത്തിച്ചു

    പുനലൂര്‍ പട്ടണത്തില്‍ വഴിതെറ്റിയലഞ്ഞ വൃദ്ധന്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടീലിനെ തുടര്‍ന്ന് വീട്ടിലെത്തി. കടയ്ക്കല്‍ സ്വദേശി തങ്കപ്പന്‍ നായര്‍ എന്ന എഴുപത്തിയെട്ടുകാരനെ കഴിഞ്ഞ ദിവസം രാത്രി ആരോരുമില്ലാതെ പുനലൂര്‍ പോസ്റ്റ് ഓഫീസ് ജങ്ങ്ഷനില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ ആകെ അവശനിലയിലായ ഇയാള്‍ പരസ്പ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത്. 
     
     
    ചില യുവാക്കള്‍ ചേര്‍ന്ന് ഇദ്ദേഹത്തിന് ഭക്ഷണം വാങ്ങി നല്‍കുകയും തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കടയ്ക്കലുള്ള വീട് മനസിലാക്കി ഇദ്ദേഹത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.