• ഗ്രാമീണ റോഡുകള്‍ ചെളിക്കുണ്ടുകളായി

    കാലവര്‍ഷം ആരംഭിച്ചതോടെ ഗ്രാമീണ റോഡുകളുടെ അവസ്ഥ ദയനീയമായി. പുനലൂരിലും പരിസരത്തുമുള്ള പല ഗ്രാമീണ റോഡുകളും കാല്‍നട യാത്രപോലും ദുഷ്‌കരമായ രീതിയില്‍ തകര്‍ന്നു. കൃത്യമായ ഓടകള്‍ ഇല്ലാത്തതും ഓടകളില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതുമാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണം. തകര്‍ന്നു ചെളിക്കുണ്ടായ റോഡില്‍ ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമാവുകയാണ്. 
     
     
    ഇളമ്പല്‍, കൊട്ടവട്ടം, കാര്യറ, വിളക്കുടി പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളാണ് യാത്ര ദുഷ്‌കരമായ രീതിയില്‍ തകര്‍ന്നത്. എന്നാല്‍ കാലവര്‍ഷം എത്തുന്നതിന് മുന്‍പ് തന്നെ റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്താനോ ഓടകള്‍ വൃത്തിയാക്കാനോ പൊതുമരാമത്ത് വിഭാഗം തയ്യാറാകാത്തതില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്.