• മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌ക്കാരം പുനലൂര്‍ താലൂക്ക് ആശുപത്രിയ്ക്ക്.

    സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഈ വര്‍ഷത്തേയും എക്‌സലന്‍സ് പുരസ്‌ക്കാരം പുനലൂര്‍ താലൂക്ക് ആശുപത്രിയ്ക്ക്. തുടര്‍ച്ചയായി നാലാം തവണയാണ് മികവില്‍ മികച്ചത് എന്ന നിലയിലുള്ള എക്‌സലന്‍സ് പുരസ്‌ക്കാരം പുനലൂര്‍ താലൂക്ക് ആശുപത്രിയെ തേടിയെത്തുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ സംസ്‌ക്കരണത്തിലും താലൂക്ക് ആശുപത്രി നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്. 
     
     
    മികച്ച നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് തന്നെ മാതൃകയാണ് പുനലൂര്‍ താലൂക്ക് ആശുപത്രി. ആശുപത്രി ജീവനക്കാരുടെയും എച്ച് എം സി അംഗങ്ങളുടേയും ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമാണ് ആശുപത്രിക്ക് ലഭിച്ച ഈ അംഗീകാരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷാ അഭിപ്രായപ്പെട്ടു.