• പിന്‍നിരയില്‍ നിന്നും മുന്‍നിരയിലേക്ക് നടന്ന് കയറിയവര്‍.

  സി. ഡി. സുനീഷ്
   
  പിന്‍ബഞ്ചുകാര്‍ എന്നും മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍, പിന്‍ ബഞ്ചുക്കാരനായ അനില്‍ ഇമേജ് ഒന്നുറച്ചു. പിന്‍നിരക്കാരെ ,വിജ്ഞാനത്തിന്റെ ആകാശത്തേക്ക് ഉയര്‍ത്തുക. ഈ ഉദ്ദേശത്തോടെയാണ്.BBC {back benchers confrence } AFRC,{anfrank research institute } 2014ല്‍ തുടക്കമിട്ടത്. പിന്‍നിരയിലെ കുട്ടികള്‍ സര്‍ഗ്ഗാത്മകതയുടെ പ്രകാശം കണ്ടു. കളിയും ചിരിയും പാട്ടും എഴുത്തും, ആട്ടവും, വരയും. എല്ലാം ഒത്ത് ചേര്‍ന്ന്  അവര്‍ ആത്മ ബലമുള്ളവരായി. വയനാട്ടിലെ കല്‍പ്പറ്റയില്‍ തുടക്കം കുറിച്ച ഈ പ്രസ്ഥാനം  ,ഒരു ഗ്രാമീണ സര്‍വ്വകലാശാല എന്ന ലക്ഷ്യത്തിലേക്ക് ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്.
  നിങ്ങള്‍ക്കും പങ്കാളികളാകാം.
   
   
  എ പ്ലസും, റാങ്കും നേടി, യാതൊരു സാമുഹൃ ,പരിസ്ഥിതി ബോധമില്ലാതെ ഒരു തലമുറ വെറും കരിയറിസ്റ്റുകള്‍ ആകുന്ന ഇക്കാലത്ത് നമ്മുടെ സുസ്ഥിരമായ നില നില്പിന് ഒരു മാറ്റം അനിവാര്യമാണ് എന്ന് അനില്‍ ഇമേജും ജീവിത സഖി ലൈല സെന്നും പറഞ്ഞു.