• വിരാട് കോഹ്‌ലിയുമായി എംആര്‍എഫിന്റെ 100 കോടിയുടെ കരാര്‍

    ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി എംആര്‍എഫ് ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട്. കോഹ്‌ലിയുമായി എട്ട് വര്‍ഷത്തേക്ക് 100 കോടി രൂപയുടെ കരാറിലാണ് ടയര്‍ നിര്‍മാതക്കളായ എംആര്‍എഫ് ഏര്‍പ്പെട്ടിരിക്കുന്നത്. മുന്‍താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയന്‍ ലാറ, സ്റ്റീവ് വോ എന്നിവരെയും എംആര്‍എഫ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു.
     
    ഏതാനും മാസങ്ങള്‍ക്കു മുന്‍പു പ്യുമയുമായി 110 കോടി രൂപയുടെ കരാറിലും കോഹ്‌ലി ഒപ്പുവച്ചിരുന്നു. നിലവില്‍ ശിഖര്‍ ധവാന്‍, എ.ബി.ഡി. വില്ലിയേഴ്‌സ് എന്നിവരുമായി എംആര്‍എഫ് സ്‌പോണ്‍സര്‍ഷിപ്പില്‍ ഏര്‍പ്പെട്ടിടുണ്ട്.