• ശബരീനാഥ് ദിവ്യ എസ് അയ്യരെ കുമാരകോവിലില്‍ മിന്നുകെട്ടും

    കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപമുള്ള കുമാരകോവിലില്‍ ഈ മാസം 30 ന് അരുവിക്കര എം എല്‍ എ ശബരീനാഥ്  തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ താലി ചാര്‍ത്തും. ഹിന്ദു പുരാണങ്ങളില്‍ സുബ്രഹ്മണ്യന്റെ വിവാഹം നടന്ന ക്ഷേത്രമായാണ് കുമാരകോവിലിനെ കരുതുന്നത്. വള്ളിയുമായി പ്രണയത്തിലായ സുബ്രഹ്മണ്യന്റെ വിവാഹം നടന്നത് സഹ്യന് താഴെയുള്ള ഈ ക്ഷേത്രത്തില്‍ വച്ചായിരുന്നുവത്രേ. 
     
    എല്ലാ വര്‍ഷവും ഇവിടെ തൃക്കല്യാണം എന്ന ചടങ്ങും നടക്കാറുണ്ട്. കമിതാക്കളുടെ ആഗ്രഹ സാഫല്യമായ ക്ഷേത്രമായാണ് കുമാരകോവിലിനെ കരുതുന്നത്. 30 ന് രാവിലെ 9.30 നും 10. 15 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ദിവ്യ എസ് അയ്യര്‍ ശബരീനാഥിന്റെ പത്‌നിയാകും. ആദിവാസി ഊരുകളില്‍ ഇരുവരും നേരിട്ടെത്തിയാണ് വിവാഹം ക്ഷണിച്ചത്. വിവാഹ ശേഷം തിരുവനന്തപുരത്തും അരുവിക്കരയിലും വിവാഹ സല്‍ക്കാരം നടക്കും.