• മികച്ച തദ്ദേശ ഭരണാധികാരിക്കുള്ള പുരസ്‌ക്കാരം എം എ രാജഗോപാലിന്

    പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ എം എ രാജഗോപാലിന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച തദ്ദേശ ഭരണാധികാരിക്കുള്ള പുരസ്‌ക്കാരം. തിരുവനന്തപുരം ഹൈലാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌ക്കാരം എം എ രാജഗോപാലിന് സമ്മാനിച്ചു. ദീര്‍ഘവീക്ഷണമുള്ള വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും അതിന് അനുമതി നേടിയെടുക്കുന്നതിനും എം എ രാജഗോപാല്‍ നടത്തിയ പരിശ്രമങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 
     
    ചടങ്ങില്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് പി ടി എ റഹീം എം എല്‍ എ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജലീല്‍ പുനലൂര്‍ സ്വാഗതം പറഞ്ഞു. സി എം പി നേതാവ് അരവിന്ദാക്ഷന്‍, സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.