• ദീപ്തി ഐപിഎസ്സിന് ബിഗ്‌സ്‌ക്രീനിലേക്ക് പ്രമോഷന്‍

    മലയാളി വീട്ടമ്മമാരുടെ പ്രിയങ്കരിയായ ദീപ്തി ഐപിഎസ് എന്ന ഗായത്രി അരുണ്‍ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ്. സര്‍വ്വോപരി പാലാക്കാരന്‍ എന്ന അനുപ്‌മേനോന്‍ ചിത്രത്തിലൂടെയാകും ഗായത്രിയുടെ സിനിമാ പ്രവേശം. പരസ്പരം എന്ന പരമ്പരയിലെ ദീപ്തി ഐപിഎസ് എന്നകഥാപാത്രമാണ് ഗായത്രിയെ വീട്ടമ്മമാരുടെ പ്രിയങ്കരിയാക്കിയത്. സീരിയലിലേതുപോലെ ഒരു പോലീസ് വേഷം തന്നെയാണ് ആദ്യ സിനിമയിലും ഗായത്രി ചെയ്യുന്നത്. ചന്ദ്ര ശിവകുമാര്‍ എന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാകും ഗായത്രി എത്തുക. 
     
    സിനിമയില്‍ നിന്നും മുന്‍പും നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും സീരിയല്‍ ഷെഡ്യൂള്‍ ഡേറ്റുമായി യോജിച്ചുപോകാത്തതുകൊണ്ടാണ് പല അവസരങ്ങളും ഉപേക്ഷിച്ചതെന്ന് ഗായത്രി പറയുന്നു. പല ചിത്രത്തിലും പ്രധാനറോളുകളാണ് സംവിധായകര്‍ ഓഫര്‍ ചെയ്തിരുന്നത്. പക്ഷേ സീരിയല്‍ ഡേറ്റുമായി ക്ലാഷുവുമെന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ ചുരുക്കം ചില ദിവസങ്ങള്‍ മാത്രം മതി. അതുകൊണ്ടാണ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ഗായത്രി പറയുന്നു.