• പൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ തുറക്കാന്‍ പ്രമുഖ പാര്‍ട്ടികളുടെ കത്ത്

    തിരുവനന്തപുരം  : പൂട്ടിയ ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) ഔട്ട്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന് കത്ത് നല്‍കി. ഇടുക്കി വെള്ളത്തൂവലിലെ ഔട്ട്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. കോണ്‍ഗ്രസ് സിപിഎം സിപിഐ എന്നീ പാര്‍ട്ടികളാണ് കത്തുകള്‍ നല്‍കിയത്. 
     
    പ്രദേശത്തിന്റെ വികസനത്തിന് അടിസ്ഥാനം ബെവ്‌കോ ഔട്‌ലെറ്റാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാദം. വെള്ളത്തൂവല്‍ സഹകരണ ബാങ്കും വ്യാപാരി വ്യവസായി ഏകോപന സമിതിയും പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ പൂട്ടിയ 39 മദ്യവില്‍പ്പനശാലകളില്‍ ഒന്നാണ് വെള്ളത്തൂവലിലേത്.