• ഇടുക്കിയില്‍ മഴ ശക്തമായി തുടരുന്നു ;ഇലപ്പള്ളി എടാടിനു സമീപം ഉരുള്‍പൊട്ടി.

     ഇടുക്കിയില്‍ മഴ ശക്തമായി തുടരുന്നു. മൂലമറ്റം വാഗമണ്‍ റൂട്ടില്‍ ഇലപ്പള്ളി എടാടിനു സമീപം ഉരുള്‍പൊട്ടി. ആളപായമില്ല. വന്‍ കൃഷി നാശം. വണ്ടിപ്പെരിയാറില്‍ റോഡ് വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ പാതിവഴിയില്‍ കുടുങ്ങി. ജില്ലയുടെ താഴ്ന്ന പ്രദേങ്ങളില്‍ വെള്ളം കയറി. പലയിടത്തും മണ്ണിടിച്ചില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.5 അടിയായി ഉയര്‍ന്നു. മലപ്പുറത്തും ശക്തമായ മഴയാണ്. 
     
    മഴയില്‍ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരംറോഡില്‍ പത്താംവളവില്‍ വളവില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. റോഡ് തടസത്തെ തുടര്‍ന്നു നിര്‍ത്തിയ വാഹനങ്ങള്‍ക്കു പിന്നിലും മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണുനീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചു. ഇവിടെ കഴിഞ്ഞമാസവും മണ്ണിടിഞ്ഞിരുന്നു. നെല്ലിയാമ്പതി അയിലൂരില്‍ മണ്ണൊലിച്ച് കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.