• കാര്‍ഷിക മേഖല ഡ്രോണ്‍ സംവിധാനത്തിലൂടെ സൂക്ഷ്മ അവലോകനവുമായി സംസ്ഥാന കൃഷി വകുപ്പ്.

    സി.ഡി.സുനീഷ്.
     
    കാര്‍ഷീക മേഖലയിലെ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് ഡ്രോണ്‍ സംവിധാനവുമായി സംസ്ഥാന കൃഷി വകുപ്പ്. കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തംമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ കൃഷിവകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു.  നെല്‍കൃഷിക്കുണ്ടാകുന്ന നാശം, കീടാക്രമണം, മണ്ണിന്റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതിക വിദ്യയിലുടെ വളരെ വേഗം പഠിക്കാന്‍ കഴിയും.  ഹെലിക്യാം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം. ഐ.ഐ.ടി ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി ഉള്‍പ്പെടെ ഇന്ത്യയിലെ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.  അതിന്റെ പരീക്ഷണം മെത്രാന്‍ കായലിലും കുട്ടനാടന്‍ പ്രദേശങ്ങളിലും നടത്തിക്കഴിഞ്ഞതായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പഠഞ്ഞു. കാര്‍ഷീക മേഖലയിലെ സൂക്ഷ്മ അതിവേഗ നിരീക്ഷണ അവലോകനങ്ങള്‍ക്ക് ഈ സംവിധാനത്തോടെ സാധ്യമാകുമെന്നു്  കൃഷി മന്ത്രി വ്യക്തമാക്കി
    തൃശൂര്‍, പൊന്നാനി, വട്ടവട, കാന്തളൂര്‍, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ഉടന്‍ നടപ്പാക്കും.പരീക്ഷണ ട്രയല്‍ സെക്രട്ടിയേറ്റ് പരിസരത്ത്  നടന്നു. കുഷിമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ട്രയലില്‍ കാര്‍ഷീ കോ ല്പ്പാദന കമ്മീഷ്ണര്‍ സുബ്രതോ ബിശ്വാസ്, കെ.എസ്.ആര്‍.ഇ.സി. ഡയറക്ടര്‍ രഘുനാഥമേനോന്‍, സംസ്ഥാന വില നിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ, രാജശേഖരനടക്കം സാങ്കേതിക സ്ഥാപന മേധാവികളും പങ്കെടുത്തു.