• ചക്ക സംസ്ഥാന ഫലം വീഡിയോ മത്സരം സൂപ്പര്‍ ഹിറ്റായി..

  സി.ഡി.സുനീഷ്
   
  സംസ്ഥാന ഫലമായ ശേഷം ,ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച വീഡിയോ മത്സരത്തിന്  അഭൂതപൂര്‍വ്വമായ പ്രതികരണം.
  വീഡിയോകളുടെ ആധിക്യവും പ്രേക്ഷകരുടെ ആവശ്യവും മൂലം മത്സര തീയ്യതി നീട്ടേണ്ടി വന്നു. ആയിരത്തിലധികം എന്‍ട്രികള്‍ ആണ് ലഭിച്ചതെന്നു് എഫ്.ഐ .ബി വൃത്തങ്ങള്‍ പറഞ്ഞു. ലൈക്കുകളുടെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ ടി.വി. ചാനല്‍ വിഭാഗത്തിലെ ചക്ക സ്റ്റോറി വിഭാഗം ,ടി.വി. ഇതര വിഭാഗം എന്നിവയില്‍ മത്സരം നടന്നു. എഫ്.ബി, വാട്ട്‌സപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഗൂഗിള്‍ ഡ്രൈവ് ജി.മെയില്‍ വഴി യാ ണ് ആയിരത്തോളം എന്‍ട്രികള്‍ ലഭിച്ചത്. ഈ  വീഡിയോകള്‍ എഫ്.ബി.വഴി 10 ലക്ഷം പേരിലേക്ക് ഓരോ പോസ്റ്റും എത്തി.എഫ്.ബി പേജ് റീച്ചായത് 6 ലക്ഷത്തിലേക്കാണ്. എഫ്.ഐ.ബി. വാട്ട്‌സപ്പ് വഴി 500 വീഡിയോകള്‍ മത്സരത്തിനെത്തി.
  ഇന്‍സ്റ്റര്‍ ഗ്രാം ,ട്വിറ്റര്‍ ,ഗൂഗിള്‍ ഡ്രൈവ്, ജി.മെയില്‍ 400 ഓളം എന്‍ട്രിയുമെത്തി.
  80 ടി.വി ഇതര എച്ച്.ഡി വീഡിയോകളും മത്സരത്തിനെത്തി.
   
  പ്രൊഫഷണല്‍ ടി.വി. വിഭാഗത്തില്‍ ,തിരഞ്ഞെടുത്ത 20 വീഡിയോ, ഫേസ് ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തില്‍ പതിനായിരം  ലൈക്ക് നേടിയ മീഡിയ വില്ലേജിനെ തിരഞ്ഞെടുത്തു. മികച്ച എച്ച്.ഡി, വീഡിയോകള്‍ എഫ്.ഐ.ബി. യുട്യൂബ് ചാനല്‍ വഴിയും, എഫ്.ബി. പേജ് വഴിയും പ്രേക്ഷകരിലെത്തി.വീഡിയോ മത്സരത്തിലെ അവാര്‍ഡ് ജേതാക്കളെ ഉടനെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന കാര്‍ഷീക കര്‍ഷക ക്ഷേമ വകുപ്പ്.ചക്കയെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് മത്സരത്തിന് ലഭിച്ച വലിയ എന്‍ട്രികള്‍ എന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. എഫ്.ഐ.ബി. സാമുഹൃ മാധ്യമ രംഗത്തേക്ക് വരുന്നതിന്റെ 
  തുടക്കമാണിതെന്ന് മന്ത്രി പറഞ്ഞു. മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 15,000 രൂപയും, രണ്ടാം സമ്മാനം 10000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയും ലഭിക്കും. കൂടുതല്‍ ലൈക്ക് നേടിയ എന്‍ടികള്‍ക്ക് 5,000 രൂപയും ലഭിക്കും.