• വയനാടന്‍ വിനോദ സഞ്ചാര മേഖല ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

    പ്രത്യേക ലേഖകന്‍.
     
     വയനാടിന്റ ടൂറിസം ലോകനിലവാരത്തില്‍ ഉയരാന്‍ എല്ലാ തരത്തിലുമുള്ള പിന്തുണയും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.കേന്ദ്ര ടൂറിസം  വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെയും വയനാട് ടൂറിസം നേതൃത്വത്തില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  മന്ത്രി. മുന്‍വര്‍ഷം ലോക ടൂറിസം അഞ്ച് ശതമാനത്തോളം വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ അത് 15.67 ശതമാനമാണ് വര്‍ദ്ധിച്ചത് യോഗയും, ആയുര്‍വ്വേദവും ടൂറിസത്തില്‍ ഉള്‍പ്പെടുത്തി ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങള്‍ ഇംഗ്ലീഷ് അടക്കമുള്ള ഒന്‍പത് ഭാഷകളില്‍ തയ്യാറാക്കിയിട്ടുണ്ട്.നഞ്ചന്‍കോട് റെയില്‍ വിഷയത്തില്‍ കേരളത്തില്‍ രാഷ്ട്രിയ പിടിവലി ഒഴുവാക്കാന്‍  ഇടതുപക്ഷ എംഎല്‍എ ആയ  സി.കെ ശശീന്ദ്രനോട് മന്ത്രി ആവശ്യപ്പെട്ടു.നിര്‍ദ്ദിഷ്ട ലക്കിടി, അടിവാരം റോപ്പ് വേക്കും മന്ത്രി പച്ചക്കൊടി കാണിച്ചു. ചിലവിന്റെ ഇരുപത്തി അഞ്ച് ശതമാനം കേന്ദ്രം വഹിക്കാമെന്ന ഉറപ്പും നല്‍കി.  വയനാട്ടില്‍ ചെറുകിട വീമാനതാവളത്തിനായി വ്യോമയാന മന്ത്രിയുമായി സംസാരിക്കാമെന്നും, കാര്‍ഷക പ്രശ്‌നങ്ങളില്‍ ഇടപെടാമെന്നും പറഞ്ഞു.   എംപി എം.ഐ.ഷാനവാസ്, സി.കെ.ശശീന്ദ്രന്‍ എംഎല്‍എ ,വയനാട് ടൂറിസം ഓര്‍ഗ്ഗനെസേഷന്‍ പ്രസിഡന്റ് വാഞ്ചീശ്വരല്‍, ജോണി പാറ്റാനി,  സിബി രാജ്, പ്രദീപ്    തുടങ്ങിയവര്‍ സംസാരിച്ചു.