• വിളക്കുടിയില്‍ കാറും വാനും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു പരുക്കേറ്റു.

     
     വിളക്കുടിയില്‍ കാറും വാനും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു പരുക്കേറ്റു. വാന്‍യാത്രികര്‍ക്കാണു പരുക്ക്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കയില്‍ നിന്നു പുനലൂരിനു ഐസ്‌ക്രീമുമായി പോയ വാനും കൊട്ടാരക്കര ഭാഗത്തേക്കു പോയ കാറുമാണു അപകടത്തില്‍പ്പെട്ടത്. വൈകിട്ടു നാലിനായിരുന്നു സംഭവം. ആഴ്ചകള്‍ക്കിടെ ഒട്ടേറെ അപകടങ്ങളാണു ദേശീയപാതയില്‍ കുന്നിക്കോടിനും പുനലൂരിനും ഇടയിലായി നടക്കുന്നത്. ട്രാഫിക് പൊലീസ് വേണ്ട ജാഗ്രത കാണിക്കാത്തതാണു അപകടകാരണമെന്നാണ് ആക്ഷേപം.