• ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഏകോപനം വരുന്നു .ഓണ്‍ ലൈന്‍ സര്‍വ്വവിജ്ഞാനകോശമാകാന്‍ വികാസ് പീഡിയ.

  പ്രത്യേക  ലേഖകന്‍
   
  രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തെ  സമ്പുര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിന്  നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിലവിലുള്ള ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ഓണ്‍ലൈന്‍ വിജ്ഞാന പോര്‍ട്ടലായ വികാസ് പീഡിയയുടെ നേതൃത്വത്തിലാണ് ഏകോപന നടപടികള്‍ ആരംഭിക്കുന്നത്. കമ്പ്യൂട്ടര്‍ രംഗത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഡാക് ,നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവ സംസ്ഥാന ഐ.ടി. മിഷനുമായി ചേര്‍ന്നാണ്     ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആദ്യപടിയായി വയനാട് എ.പി.ജെ.  ഹാളില്‍ സംസ്ഥാനതല  മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കും  ഡിജിറ്റല്‍ വളണ്ടിയര്‍മാര്‍ക്കുമുള്ള ശില്പശാല നടക്കും. ഡിജിറ്റല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് എല്ലാ ജില്ലയിലും    നടന്നു വരികയാണ്. ഡിജിറ്റല്‍ സാക്ഷരത പരിശീലനം, ബോധവല്‍ക്കരണം,  ഐ.ടി. സപ്പോര്‍ട്ടിംഗ്, ഡിജിറ്റല്‍ പരിപാടികളുടെ സംഘാടനം, ഐ.ടി. ഡെവലപ്‌മെന്റ്, സൈബര്‍ സുരക്ഷ  സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് സെല്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സംയോജനം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത,  ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി പത്ത് മേഖലകളായി തിരിച്ചാണ്  വളണ്ടിയര്‍മാരുടെ    പ്രവര്‍ത്തനം.
   
  ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി   നടക്കുന്ന ഏകദിന ശില്പശാല ജൂലൈ 4-ന് രാവിലെ 10. മണിക്ക് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്  കണ്ണന്താനം ഉദ്ഘാടനം ചെയ്യും.. സംസ്ഥാന ഐ.ടി. മിഷന്‍ ഡയറക്ടര്‍ ശീറാം സാംബശിവറാവു   മുഖ്യ പ്രഭാഷണം നടത്തും.. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍മാര്‍,   ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍മാര്‍ , ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍ ,   അക്ഷയ ജില്ലാ കോഡിനേറ്റര്‍മാര്‍,   ശില്‍പശാലയില്‍ ഡിജിറ്റല്‍ ഇന്റഗ്രേഷന്‍  വികാസ്പീഡിയ ,, ആധാര്‍,  , അക്ഷയ സേവനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍,   സര്‍ക്കാര്‍ മേഖലയിലെ  മറ്റ്  ഓണ്‍ലൈന്‍ സംവിധാനങ്ങള്‍,  റെലിസ് , ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത എന്നിവയെ കുറിച്ച്    ക്ലാസ്സുകള്‍ ഉണ്ടാകും.. . വൈകുന്നേരം  പൊതുചര്‍ച്ചയും നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ വിദഗ്ധരും പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ 9656347995 എന്ന നമ്പറില്‍  മുന്‍കൂട്ടി പേര് രജിസ്റ്റര്‍  ചെയ്യണം.
   
  23 ഭാഷകളിലുള്ള പോര്‍ട്ടലില്‍ പുതിയ വിവരദാതാക്കളുടെ എണ്ണവും പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും മലയാള വിഭാഗത്തില്‍ അനുദിന വര്‍ദ്ധനവ് ആണ് ഉണ്ടാകുന്നതെന്ന് സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബു പറഞ്ഞു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം ,ഇ - ഭരണം തുടങ്ങിയ ആറ് വിഷയങ്ങളിലാണ് വിവരങ്ങളും വിവരദാതാക്കളും ഉള്ളത്. ഓണ്‍ലൈന്‍  സന്നദ്ധ പ്രവര്‍ത്തകരാണ്  വിവരദാതാക്കള്‍.നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ചും ജി.എസ്.ടി. നിലവില്‍  വന്നതോടെ ജി.എസ്.ടി.യെക്കുറിച്ചറിയാനുമാണ് കൂടുതല്‍ പേര്‍ വികാസ് പീഡിയ സന്ദര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സര്‍വ്വകലാശാലകളും സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് മലയാളം ഭാഷാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം .നിലവില്‍ സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. സാങ്കേതിക കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്ന സി-ഡാക് കേരളത്തില്‍ വിവിധ സോഫ്റ്റ് വെയറുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. കേരളത്തില്‍ എല്ലാ ജില്ലയിലും ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ഏകോപനം നടന്നു വരികയാണ്.   കാസര്‍ഗോഡ് ,കണ്ണൂര്‍, വയനാട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഡിജിറ്റല്‍ ഏകോപനത്തിന് മുന്നോടിയായി  ജില്ലാതല ശില്പശാലകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.