• വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിനെ ഗണേഷ്‌കുമാറും ഡ്രൈവറും മര്‍ദ്ദിച്ചു

     വാഹനത്തിന് വശം നല്‍കിയില്ലെന് പറഞ്ഞ് യുവാവിനും മാതാവിനും ഭരണപക്ഷ എംഎല്‍എ യുടെ ക്രൂര മര്‍ദ്ദനം. പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറാണ് സിനിമാസ്റ്റെലില്‍ കൊല്ലം അഞ്ചലില്‍ അമ്മയെയും മകനെയും അക്രമിച്ചത്. ഉച്ചക്ക് ഒരു മണിയോടെ അഞ്ചല്‍ അഗസ്ത്യക്കോട് വച്ചായിരുന് ആയിരുന്നു സംഭവം.അഗസ്ത്യക്കോട്ടെ മരണ വീട്ടിലേക്ക് വന്ന എംഎല്‍എയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ലാ എന്ന് ആരോപിച്ചായിരുന്നു അമ്മയെയും മകനെയും എംഎല്‍എ യും ഡ്രൈവറും ക്രൂരമായി മര്‍ദ്ദിച്ചത്. 
     
    അഗസ്ത്യക്കോട് അമ്പലംമുക്കില്‍ പുലിയത്ത് വീട്ടില്‍ 22 കാരനായ അനന്തകൃഷ്ണനും മാതാവ് ഷീനക്കും നേരേയാണ് എംഎല്‍എ മര്‍ദ്ദനവും അസഭ്യവര്‍ഷവും നടത്തിയത്. വാഹനത്തില്‍ ആദ്യമിറങ്ങാതിരുന്ന എം എല്‍ എ വാഹനത്തിലിരുന്നു ഷീനയോട് അസ്ലീല ആംഗ്യം കാട്ടിയത്രേ. തുടര്‍ന് സിനിമാ സ്‌ററ്റലില്‍ ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുകയും അനന്തകൃഷ്ണനെ മര്‍ദിക്കുകയുമായിരുന്നുവത്രേ. അനന്തകൃഷ്ണന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുമുണ്ട്തടയാനെത്തിയ അമ്മ ഷീനയ്ക്കും എംഎല്‍എയുടെ അടിയേറ്റു. ഭരണം തങ്ങളുടെ കയ്യിലാണന്നാക്രോശിച്ചായിരുന്നു മര്‍ദിച്ചതെന്ന് ഷീന പറയുന്നു.
     
    ബഹളം കേട്ട് ആളുകള്‍ തടിച്ച് കൂടിയതോടെ അഞ്ചല്‍ ഇക സ്ഥലത്തെത്തിയ ശേഷമാണ് എംഎല്‍എയെ കടത്തിവിട്ടത്. മര്‍ദ്ദനമേറ്റ ഇരുവരും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അഞ്ചല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് മുമ്പും നിരവധി പേരെ ഗണേഷ് കുമാര്‍എംഎല്‍എ ഇതേ തരത്തില്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇദ്ദേഹത്തെ ഭയന് പലരും പരാതിപ്പെടാന്‍ പോലും തയ്യാറാകാറില്ല.