• സ്‌കൂളിലെ വാന്‍ കുളത്തിലേക്കു മറിഞ്ഞു; ആയയും രണ്ടു കുട്ടികളും മരിച്ചു.

    കൊച്ചി മരടില്‍ സ്‌കൂള്‍ബസ് കുളത്തിലേക്ക്മറിഞ്ഞു. ആയയും രണ്ടു കുട്ടികളും മരിച്ചു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. കൊച്ചി മരട് കാട്ടിത്തറ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കിഡ് സ് വേള്‍ഡ് എന്ന ഡേ കെയറിലെ കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. പത്ത് കുട്ടികള്‍ വാഹനത്തിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പി.എസ് മിഷന്‍ ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.
     
    രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാഹനത്തില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.