• യുഡിഎഫിലേക്കു മടങ്ങാന്‍ തീരുമാനിുച്ച; കെ.എം.മാണി.

    യുഡിഎഫിലേക്കു മടങ്ങാന്‍ തീരുമാനിച്ചെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി. അതേസമയം രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. ഇന്നു തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വൈകിട്ട് പാര്‍ട്ടി യോഗം വീണ്ടും ചേരുമെന്നും മാണി പറഞ്ഞു. "ഞാനിപ്പോള്‍ രാജ്യസഭയിലേക്കു പോകുന്നില്ല. ജോസ് കെ.മാണിയും പോകേണ്ടെന്നാണ് എന്റെ അഭിപ്രായം" സ്ഥാനാര്‍ഥി ആരെന്നതിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മാണി വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തെങ്കിലും മനംമാറ്റമുണ്ടാകുമോയെന്ന കാര്യത്തില്‍ മാണി വ്യക്തമായ മറുപടി നല്‍കിയില്ല. 
     
    സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ സമയം വേണം. പല ഘട്ടങ്ങളിലായി, പല തലങ്ങളിലായി ചര്‍ച്ച വേണമെന്നും മാണി പറഞ്ഞു. മത നിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയാണു യുഡിഎഫിലേക്കുള്ള മടങ്ങിവരവിലൂടെ ലക്ഷ്യമിടുന്നത്. മുന്നണിക്കും കര്‍ഷക ജനതയ്ക്കും ഏറെ സഹായകരമാകും ഈ തീരുമാനം. രാജ്യസഭാ സീറ്റിന്മേല്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. സീറ്റ് കോണ്‍ഗ്രസ് സന്മനസ്സോടെ നല്‍കിയതാണ്, അറിഞ്ഞു തന്നതാണ്. തങ്ങള്‍ ഉപാധികളൊന്നും വച്ചിട്ടില്ലെന്നും മാണി പറഞ്ഞു.