• ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ;സജി ചെറിയാന് മുന്‍തൂക്കം.

     ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫിന്റെ സജി ചെറിയാന് മുന്‍തൂക്കം. ആദ്യം വോട്ടെണ്ണിയ മാന്നാറില്‍ കഴിഞ്ഞ തവണത്തേതുപോലെ ലീഡ് നിലനിര്‍ത്താന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. അതേസമയം, തപാല്‍ വോട്ടുകളിലെ അനിശ്ചിതത്വം മൂലം ഫലം പുറത്തുവിട്ടിട്ടില്ല. തപാല്‍വോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതില്‍ തിരികെ ലഭിച്ചത് അഞ്ചെണ്ണം മാത്രംഒരെണ്ണം വോട്ടര്‍ നേരിട്ട് എത്തിച്ചു, ബാക്കി നാലെണ്ണം തിരുവല്ല ആര്‍എംഎസ് ഓഫിസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ലഭിച്ചു. തപാല്‍ ബാലറ്റ് വാങ്ങിയവരില്‍ 792 പേരുടെ വോട്ട് തപാല്‍ സമരം കാരണം ഇതുവരെ തിരികെ എത്തിയിട്ടില്ല.
     
    വിജയിയുടെ ഭൂരിപക്ഷം 792 വോട്ടോ അതില്‍ കുറവോ ആണെങ്കില്‍ ഫലപ്രഖ്യാപനം നിയമയുദ്ധത്തിലേക്കു നീണ്ടേക്കും. മറ്റ് ആര്‍എംഎസ് ഓഫിസുകളില്‍നിന്ന് ഇന്നു രാവിലെ എട്ടിനു മുന്‍പായി ഏതാനും തപാല്‍ വോട്ടുകൂടി ലഭിച്ചേക്കും. ഈമാസം 22 മുതല്‍ തപാല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം കാരണം മേഖല പൂര്‍ണ സ്തംഭനത്തിലാണ്.