• ചക്കയെ ജനകീയമാക്കിയതിന് നാല് വയനാട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്.

     പ്രത്യേക ലേഖകന്‍
     
    ചക്കയുടെ ഗുണമേന്മകളും ചക്ക ഉല്പന്നങ്ങളും  വിവിധ രംഗങ്ങളില്‍  പ്രോത്സാഹിച്ചതിനാണ് നാല് വയനാട്ടുക്കാരടക്കം 23 പേരെ തൃശൂരില്‍ വെച്ച് സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്.സംസ്ഥാന ഫലമായി ഉയര്‍ത്തപ്പെട്ട ചക്കയെ  ജനകീയമാക്കുന്നതിന്റെ ഭാഗമായി  സംസ്ഥാന കൃഷി വകുപ്പിന്റെ കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ്  ഈ അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ 23 വ്യക്തികളില്‍ 4 വ്യക്തികള്‍ വയനാട്ടുക്കാരാണ്. അമ്പലവയല്‍ പ്രാദേശീക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍, തൃക്കൈപ്പറ്റ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം ട്രസ്റ്റിയും,   ലൈവ് വാര്‍ത്ത പ്രത്യേക ലേഖകനും,ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതി അംഗവുമായ സി.ഡി.സുനീഷ്, ചക്ക പ്രചാരകയും പരിശീലകയുമായ പത്മിനി ശിവദാസ്, മീനങ്ങാടി അന്ന ഫുഡ്‌സ് ചക്ക  സംസ്‌കരണ കേന്ദ്രത്തിന്റെ സംരംഭകന്‍ പി.ജെ. ജോണ്‍സന്‍, എന്നിവരാണ് വയനാട്ടില്‍ നിന്നും അംഗീകാരത്തിന് അര്‍ഹരായത്. സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബഡിച്ച് തൃശൂരില്‍ നടന്ന സംസ്ഥാന ചക്ക മഹോത്സവ ത്തോടനുബന്ധിച്ച്  ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ്   പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാറിന്റെ സാന്നിദ്ധ്യത്തില്‍ നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിച്ചു