• നമ്മുടെ സംസ്‌കാരത്തിന്റെ സമ്പന്നത തിരിച്ചറിയണം; ഉപരാഷ്ട്രപതി.

    പ്രത്യേക ലേഖകന്‍
     
     നമ്മുടെ സമ്പന്നമായ സംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ നാം ഏറെ പിറകിലാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ നായ്ഡു. ശ്രീ ഗുരുവായുരപ്പന്‍ ധര്‍മ്മ കലാ സമുച്ചയം  ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഷ്ടപദിയാട്ടം നൃത്ത സ്വരുപാവിഷ്‌കാരം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.പുറമേ നോക്കുമ്പോഴും നാം അകമേ നോക്കാന്‍ മറക്കരുത്.ഭാരതീയത, സംഗീതം, നൃത്തം, സംസ്‌കാരം, ഭാഷ എല്ലാം നിര്‍മ്മലമാണ്. മറ്റ് പല സംസ്‌കാരങ്ങളും നശിച്ചൊടുങ്ങിയപ്പോഴും ഇന്ത്യന്‍ സംസ്‌കാരം അതിജീവിച്ചത് ഈ സമ്പന്ന പൈതൃകത്താലാണ്. കലകളുടെ പ്രോത്സാഹനത്തിന് 20 ലക്ഷം രൂപയുടെ ചെക്ക് ശ്രീ ഗുരുവായൂരപ്പന്‍ ധര്‍മ്മ കലാ സമുച്ചയത്തിനു് കേന്ദ്ര സംസ്‌കാരീ ക വകുപ്പ് മന്ത്രി  ഡോ. മഹേഷ് ശര്‍മ കൈമാറി.തന്റെ ഒരു മാസത്തെ ശമ്പളം ട്രസ്റ്റിന് നല്‍കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 
    സംസ്ഥാന സര്‍ക്കാരിന്റെ സഹായങ്ങള്‍ അഷ്ടപദിയാട്ടത്തിന് ഉണ്ടാകുമെന്നു് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഗവര്‍ണര്‍ പി. സദാശിവം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ,ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി ഇ.ശ്രീധരന്‍, മാനേജിംഗ് ട്രസ്റ്റി ചേന്നാട് ദിനേശന്‍ നമ്പൂതിരിപ്പാട്, പ്രസിഡന്റ് പൂമുള്ളി നാരായണന്‍ നമ്പൂതിരി എന്നിവരും സംബഡിച്ചു.