• വെട്ടിപ്പുഴ തോടിനെ ശുചീകരിച്ച് വീണ്ടെടുക്കാന്‍ നഗരസഭ നേതൃത്വത്തിലുള്ളപുനര്‍ജ്ജനി പദ്ധതിക്ക് തുടക്കമായി.

    ജില്ലയില്‍ ഭൂരിഭാഗവും കുടിവെള്ളത്തിന് ആശ്രയിക്കുന്ന കല്ലടയാറിനെ മലീമസമാക്കുന്ന വെട്ടിപ്പുഴ തോടിനെ ശുചീകരിച്ച് വീണ്ടെടുക്കാന്‍ നഗരസഭ നേതൃത്വത്തിലുള്ളപുനര്‍ജ്ജനി പദ്ധതിക്ക് തുടക്കമായി. വലിയ ജനപങ്കാളിത്തത്തോടെയാണ് ശുചീകരണം. പ്രകൃതിസംരക്ഷണ സന്ദേശം നിറഞ്ഞ നാടന്‍ പാട്ടുകളുമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടര്‍ സാക്ഷരതാ പഠിതാക്കള്‍ എത്തിയത്.ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍ സന്നദ്ദ സംഘടനാ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍,വിവിധ വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ ശുചീകരണ ജോലികള്‍ക്കിറങ്ങി.വനം മന്ത്രി അഡ്വ  കെ രാജു  കെ എസ് ആര്‍ ടി സി ജങ്ഷനടുത്ത് വെട്ടിപ്പുഴ തോടിന്റെ കാട്ടുപടര്‍പ്പുകള്‍ നീക്കം ചെയ്ത്ശുചീകരണം ഉദ്ഘാടനം ചെയ്തു. ജലസ്രോതസുകള്‍ മാലിന്യമില്ലാതെ കാത്തു സൂക്ഷിക്കേണ്ടത് ജനങ്ങളുടെ കടമയായി കാണമെന്നും അമ്മയെപ്പോലെ നദിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും നീരുറവകള്‍ വീണ്ടെടുക്കല്‍ പുതിയ കാലത്തിന്റെ ആവശ്യമാണെന്നുംമന്ത്രി കെ രാജു പറഞ്ഞു.
     
    മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ കെ പ്രഭ, ജില്ലാ പഞ്ചായത്തംഗം അഡ്വ വേണുഗോപാല്‍, മുനിസിപ്പല്‍സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ രായ സുഭാഷ് ജി നാഥ്, ലളിതമ്മ, വി ഓമനക്കുട്ടന്‍, സാബു അലക്‌സ്, കൗണ്‍സിലര്‍മാരായ ജിജയപ്രകാശ്, കെ എ ലത്തീഫ് ,സുബി രാജ്‌സുജാത , സുജി ഷാജി, പൊതുപ്രവര്‍ത്തകരായ കെ ധര്‍മ്മരാജന്‍, ബി രാധാമണി, സി അജയപ്രസാദ്,കെ രാധാകൃഷ്ണന്‍ ,എന്‍ പി ജോണ്‍, ഏ ആര്‍ കുഞ്ഞുമോന്‍, ഹരിദാസ്, രാമസ്വാമി പിള്ള,അശോക് ബി വിക്രമന്‍, സുരേഷ് കുമാര്‍, വി പി ഉണ്ണികൃഷ്ണന്‍, പ്രജില്‍ പ്രസന്നകുമാര്‍, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ ഷാഹിര്‍ഷ ,സി ഡി എസ് ചെയര്‍പേഴ്‌സന്‍ തസ്ലിമ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.10 ദിനം  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.ഇതില്‍ പങ്കുചേരുന്നവര്‍ക്കെല്ലാം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണ പൊതികള്‍  നല്‍കി.തുടര്‍ സാക്ഷരതാ പഠിതാക്കളില്‍ നൂറു പേര്‍ വെട്ടിപ്പുഴ തോടിനെ വീണ്ടെടുക്കാന്‍ രംഗത്തിറങ്ങുന്നുണ്ട് മണ്ണുമാന്തിയന്ത്രസഹായത്താലും തോട് തുറക്കലും മാലിന്യങ്ങള്‍ നീക്കം ചെയ്യലും നടത്തുന്നുണ്ട്.നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഗ്രീന്‍വാളന്റിയര്‍മാര്‍ എന്നിവരും രംഗത്തുണ്ട്..22 വരെ പവര്‍ഹൗസ് വാര്‍ഡിലെ തൊഴിലുറപ്പ് പ്രവര്‍ത്തകരുള്‍പ്പടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ ജയഭാരതം റോഡിലെ പാലം ഭാഗം വരെ ശുചീകരിക്കും. 23 മുതല്‍ 25 വരെ കോമളം കുന്ന് വാര്‍ഡ് മേഖലയില്‍ ചെമ്മന്തൂര്‍ വരെ തോട് ശുചീകരിക്കും. ഇതേ ദിവസങ്ങളില്‍ ഠൗണ്‍ വാര്‍ഡ് നേതൃത്വത്തില്‍ എല്ലാവരുടെയും പങ്കാളിത്തത്തോടെ ചെമ്മന്തൂര്‍ കലുങ്ക് ഭാഗം വരെ ശുചീകരിക്കും. 
     
    തോട് തുറക്കലും നടത്തും.26 മുതല്‍ 28 വരെ ചെമ്മന്തൂര്‍ മുതല്‍ എസ് എന്‍ കോളേജ് ഭാഗം വരെ കോളേജ് വാര്‍ഡ് നേതൃത്വത്തില്‍ ശുചീകരിക്കും.29 മുതല്‍ 31 വരെ എസ്എന്‍ കോളേജ് ഭാഗം മുതല്‍ ചെമ്മന്തൂര്‍ ആശുപത്രി ജങ്ഷന്‍ വരെ തോട് ശുചീകരിക്കും.26 മുതല്‍ 31 വരെ കൊന്നമൂട് പാലം മുതല്‍ മുറിഞ്ഞകലുങ്ക് വരെ തോട് ശുചീകരിക്കും.കോളേജ് വാര്‍ഡ് നേതൃത്വത്തിലാണിത്. തോട് ശുചീകരണത്തിന് ശേഷം മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ എം എ രാജഗോപാല്‍ പറഞ്ഞു. ജില്ലയിലെനിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ജലം ശേഖരിക്കാനുള്ള പമ്പ് ഹൗസുകള്‍ പുനലൂരിലെ കല്ലടയാറ്റിലാണ്. കുടിനീരിനായി ആശ്രയിക്കുന്ന കല്ലടയാറിലേക്കു് തെളിനീര്‍ എത്തിക്കുന്ന മറ്റ് കൈത്തോടുകളെയും സംരക്ഷിക്കാന്‍ നഗരസഭയ്ക്ക് പദ്ധതിയുണ്ട്.