• പ്രതിസന്ധികളും വിവാദങ്ങളും നിലനില്‍ക്കെ ബി.എസ്. യെഡിയൂരപ്പ കര്‍ണാകയുടെ അധികാരത്തലപ്പത്ത്.

    പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. അണികളുടെ ആര്‍പ്പുവിളികള്‍ ഉയര്‍ന്ന വേദിയില്‍ യെഡിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. വിധാന്‍സൗധയ്ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്ദള്‍ എംഎല്‍എമാര്‍ പടയൊരുക്കത്തിന് ഒരുങ്ങുന്നതിനിടെയാണു നിര്‍ണായകമായ സത്യപ്രതിജ്ഞ നടന്നത്. യെഡിയൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ. കര്‍ണാടകയുടെ 24ാം മുഖ്യമന്ത്രിയാണ് യെഡിയൂരപ്പ. അദ്ദേഹം മൂന്നാംതവണയാണ് മുഖ്യമന്ത്രിയാവുന്നത്. ദൈവത്തിന്റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 
     
    യെഡിയൂരപ്പ ഭൂരിപക്ഷം തെളിയിക്കുന്ന കത്തുകള്‍ നാളെ ഹാജരാക്കണം എന്നത് പാര്‍ട്ടിയുടെ നെഞ്ചിടിപ്പേറ്റുന്നു. സത്യപ്രതിജ്ഞയുടെ സാധുത കോടതിവിധിക്ക് വിധേയമാണ്. നാളെ രാവിലെ 10.30ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയതിനെ ചോദ്യംചെയ്തും കോടതി രംഗത്തെത്തി.