• കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

     കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനമെന്നും ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബി.എസ്. യെദിയൂരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തു. കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയെ രാവിലെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എംഎല്‍എമാരുടെ പിന്തുണക്കത്തും യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറി. 
     
    കത്ത് ഗവര്‍ണര്‍ സ്വീകരിച്ചതായും അദ്ദേഹം ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെദിയൂരപ്പ പറഞ്ഞിരുന്നു. ഇതിനിടെ എംഎല്‍എമാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.