• മോഹന്‍ലാല്‍ അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലും കറുപ്പസ്വാമി കോവിലിലും ദര്‍ശനം നടത്തി.

     
    ചലച്ചിത്രനടന്‍ മോഹന്‍ലാല്‍ അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലും കറുപ്പസ്വാമി കോവിലിലും ദര്‍ശനം നടത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. തിങ്കളഴ്ച പുലര്‍ച്ചെ 5:30 നു നിര്‍മാല്യം തൊഴാന്‍ ലാല്‍ എത്തുമെന്ന് ആണ് ആദ്യം അറിയിച്ചിരുന്നുത്. ഇതറിഞ്ഞ് പോലീസ് പുലര്‍ച്ചെ മുതല്‍ ക്ഷേത്രപരിസരത്ത് സുരക്ഷയൊരുക്കിയിരുന്നു. 11 മണിയോടെയാണ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിനൊപ്പം അച്ചന്‌കോവിലില്‍ എത്തിയത്. അര മണിക്കൂര്‍ ക്ഷേത്ര ദര്‍ശനത്തിന്ചിലവിട്ട അദ്ദേഹം തിങ്കളാഴ്ചത്തെ ക്ഷേത്ര പൂജകള്‍  സ്വന്തം പേരില്‍ വഴിപാടായി സമര്‍പ്പിച്ചു.  
     
    ദേവസം എസ്‌ക്യൂട്ടീവ് ഓഫീസര്‍ ബിനുകുമാര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സത്യശീലന്‍ പിള്ളഎന്നിവര്‍ ചേര്‍ന്നാണ് മോഹന്‍ലാലിനെ സ്വീകരിച്ചത്.  ഇഷ്ടതാരത്തെ അടുത്തു കാണാന്‍ വലിയ ആള്‍ക്കൂട്ടം എത്തിയിരുന്നു.12 മണിയോടെ അദ്ദേഹം ഒടിയന്റെ തമിഴ് നാട്ടിലെഷൂട്ടിംഗ് ലൊക്കേഷനിലേക്ക് യാത്ര തിരിച്ചു.  2003 ല്‍ മോഹന്‍ലാല്‍ അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍  എത്തിയിരുന്നു.