• ഹരിതാവരണം തീര്‍ക്കാന്‍ ഒരു സ്‌കുളില്‍ ഒരു പ്ലാവ് സംരക്ഷിക്കണം.

  സി.ഡി. സുനീഷ്
   
  സംസ്ഥാന ഫലമായി മാറിയ ചക്കക്കൊപ്പം പ്ലാവിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി ഒരു സ്‌കൂളില്‍ ഒരു പ്ലാവ് തൈ നട്ട് സംരക്ഷിക്കുന്ന പദ്ധതിയുടെ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി സംരംക്ഷണ ചുവട് വെക്കുന്നു. ആഗോള താപനത്തിന്റെ വേനലില്‍ എരിയുന്ന ഹരിതാവരണം തിരിച്ച് പിടിക്കാന്‍ ഉള്ള ശ്രമങ്ങളിലെ ഒരു കണ്ണിയായി ആണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. കാര്‍ബണ്‍ മലിനീകരണാഘാത തോത് കുറക്കാന്‍ മറ്റ് മരങ്ങളേക്കാള്‍ കൂടുതല്‍ പ്ലാവിന് കഴിയുമെന്ന ശാസ്ത്ര നിഗമനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്ലാവ് നട്ട് സംരംക്ഷിക്കുന്ന പദ്ധതി നേരത്തെ തുടങ്ങിയത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
   
  പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് സ്‌കൂളുകളില്‍ നടക്കുന്ന ഹരിതോത്സവം പദ്ധതിയില്‍ ആണ് പ്ലാവിനു് മുഖ്യ പരിഗണന വരുന്നത്. അന്തരാഷ്ട്ര പരിസ്ഥിതി ഉച്ചകോടിയില്‍ ലോക രാജ്യങ്ങള്‍ 33 ശതമാനം ഹരിതാവരണം ഒരുക്കണ മെന്ന് ധാരണയുണ്ടായിരുന്നു. ഈ ഹരിതാ വരണ പദ്ധതിയിയുടെ കൂടി ഭാഗമായി കൂടി ആണ് പ്ലാവിന് മുഖ്യ പരിഗണന നല്‍കിയുള്ള ഹരിതോത്സവങ്ങള്‍ സംസ്ഥാനത്തെ സ്‌ളുകളില്‍ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ 14,000 ത്തോളം സ്‌ളുകളില്‍ അത്ര എണ്ണം പ്ലാവുകള്‍ നിര്‍ബന്ധമായും സംരംക്ഷിക്കപ്പെടും.
  പ്ലാവുകള്‍ക്കൊപ്പം ,മാവ്,സപ്പോട്ട, പേര, ഞാവല്‍ ,ചാമ്പ, നെല്ലി എന്നീ ഫല വര്‍ഗ്ഗ തൈകളും സ്ഥല ലഭ്യത അനുസരിച്ച് നടണമെന്നു് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൂടി ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സുരക്ഷയും ഉറപ്പ് വരുത്താന്‍ ഉതകുന്ന ഒരു സ്‌കൂളില്‍ ഒരു പ്ലാവ് പദ്ധതി വിജയിപ്പിക്കാന്‍ ഉള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുകയാണിപ്പോള്‍.