• കമ്മാരസംഭവത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്.

    തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. നാല് മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രേക്ഷകരെ ഞെട്ടിക്കും.സിനിമയ്ക്ക് വേണ്ടി ദിലീപ് ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ എടുത്ത വെല്ലുവിളികളും കഷ്ടപ്പാടും വിഡിയോയില്‍ കാണാം. മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നൂതനവിദ്യകള്‍ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ആര്‍ട്ട് വിഭാഗത്തിന്റെ പ്രാധാന്യവും ഈ വിഡിയോയിലൂടെ മനസ്സിലാകും.
    ബംഗ്ലാന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. മേക്ക് അപ് റോഷന്‍ ജി. ദിലീപിന്റെ ഇതുവരെ കാണാത്ത ലുക്കും ഗെറ്റപ്പുമാണ് ട്രെയിലറിലെ പ്രധാനആകര്‍ഷണം.രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍  വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിര്‍മാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ചിത്രം തിയറ്ററുകളിലെത്തിച്ചത്.