• പുനലൂര്‍ അടിപ്പാത തുറക്കുന്നില്ല; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

    കൊല്ലം  ചെങ്കോട്ട റെയില്‍പ്പാത പൂര്‍ണമായി കമ്മിഷന്‍ ചെയ്തു മൂന്നാഴ്ച പിന്നിട്ടിട്ടും പുനലൂര്‍ അടിപ്പാത തുറന്നു കൊടുക്കുന്നതിന് അനുബന്ധ റോഡ് നിര്‍മാണം നടക്കാത്തതു പ്രശ്നമാകുന്നു. സ്ഥലം ഏറ്റെടുക്കേണ്ട വസ്തുക്കളുടെ ഉടമകളുമായി 25നു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. ഏഴര വര്‍ഷംകൊണ്ട് 500 കോടിയിലധികം രൂപ മുടക്കി ഗേജുമാറ്റം നടത്തിയിട്ടും 14 സെന്റ് ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ അധികൃതര്‍ക്കു സാധിക്കാത്തതില്‍ ആക്ഷേപം ഉയരുന്നു. രണ്ടുവര്‍ഷത്തിനിടെ മന്ത്രിമാരും കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഒട്ടേറെ യോഗങ്ങള്‍ നടന്നെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടന്നില്ല.
     
    ഏഴര വര്‍ഷം മുന്‍പു ഗേജുമാറ്റത്തിനായി പാത അടച്ചപ്പോള്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി വാഹനങ്ങളാണ് ഇപ്പോഴുള്ളത്. അതിനാല്‍ ലവല്‍ ക്രോസ് അടച്ചിടുമ്പോള്‍ വലിയ ഗതാഗത സ്തംഭനമാണ് ഉണ്ടാകുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മൂന്നു കോടിയോളം രൂപ മുടക്കി രണ്ടരവര്‍ഷം മുന്‍പു റെയില്‍വേ അടിപ്പാത നിര്‍മിച്ചത്.