• സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ;റോഡ് മാര്‍ച്ച് നടത്തി.

     സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ചു പുനലൂരില്‍ 14 ജില്ലകളില്‍ നിന്നുള്ള 28 ടീം അംഗങ്ങള്‍ പങ്കെടുത്ത റോഡ് മാര്‍ച്ച് നടത്തി. ടിബി ജംക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് തൂക്കുപാലം, കെഎസ്ആര്‍ടിസി ജംക്ഷന്‍, ആശുപത്രി ജംക്ഷന്‍ വഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ സമാപിച്ചു.  മലയോര പട്ടണത്തിനു കായികതാരങ്ങളുടെ മാര്‍ച്ച് പുത്തന്‍ അനുഭവമായി. സംഘാടകരായ എസ്.നൗഷറുദ്ദീന്‍, അശോക് ബി.വിക്രമന്‍, ടൈറ്റസ് സെബാസ്റ്റ്യന്‍, എം.എസ്.ഖുറേഷി, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
     
    പുനലൂര്‍ നഗരസഭ, ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍, പുനലൂര്‍ താലൂക്ക് സമാജം എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന മത്സരം 22നു വൈകിട്ട് അഞ്ചിനു നടക്കുന്ന ഫൈനല്‍ മത്സരത്തോടെ സമാപിക്കും.