• ജൈവ പച്ചക്കറി കൂടുതല്‍ ഉല്പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ഒരു കോടി പാരിതോഷികവും, പെന്‍ഷനും, പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി.

  സി.ഡി.സുനീഷ്
   
   
  ജൈവകൃഷി മേഖലക്ക് കരുത്ത് പകരാന്‍ വന്‍ പദ്ധതികളുമായി സിക്കിം സര്‍ക്കാര്‍. പ്രഥമ ജൈവ കൃഷി സംസ്ഥാനമായ സിക്കിം, ഏറ്റവും കൂടുതല്‍ ജൈവ പച്ചക്കറി ഉല്പാദിപ്പിക്കുന്ന ജൈവ കര്‍ഷകന് ഒരു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ജൈവ കര്‍ഷകര്‍ക്ക് മാസം തോറും 1000 രൂപ പെന്‍ഷനും സിക്കിം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സമ്പൂര്‍ണ്ണ ജൈവ കൃഷി സംസ്ഥാനത്തിലേക്ക് ചുവടുകള്‍ ഉറപ്പിക്കാന്‍ കര്‍ശനമായ നടപടികളും, കര്‍ഷകരെ ശാക്തീകരിക്കുന്നതിന് പ്രോത്സാഹന പദ്ധതികളുമായി ആണ് സിക്കിം ജൈവ പറുദീസ
  കൂടുതല്‍ ഹരിതാഭമാക്കുന്നത്. ജൈവ കൃഷിയിലൂടെ ഞങ്ങള്‍ ജൈവ പ്രതിരോധം ആണ് തീര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പവന്‍ ചാമ് ലിങ്ങ് പറഞ്ഞു. 
  സിക്കിം ജനതയുടെ ആരോഗ്യ സംരംക്ഷണം, ഊര്‍ജ്ജ  സംരംക്ഷണം, ജൈവ വൈവിധ്യ സംരംക്ഷണം, പരിസ്ഥിതി ആവാസ വ്യവസ്ഥ സംരംക്ഷണം എന്നീ ജൈവ സംരംക്ഷണ പ്രതിരോധം ആണ് ഞങ്ങള്‍ തീര്‍ക്കുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന എല്ലാ വിഷ പച്ചക്കറികളും ഞങ്ങള്‍ നിരോധിച്ചു. ഇനി ഉദ്പാദനം കൂട്ടിയാല്‍ മാത്രമേ നമുക്ക് ഭക്ഷ്യ സ്വാശ്രയത്വം നേടാനാകു.
  അതിനാണ് കര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായി പദ്ധതികള്‍ പ്രഖ്യാപിച്ചത്. ജൈവ കൃഷി ചെയ്യുക എന്നത് നമ്മുടെ സാമൂഹൃ ഉത്തരവാദിത്തഛ ആയി കര്‍ഷകരും സമൂഹവും കാണണമെന്നും മുഖ്യമന്ത്രി പവന്‍ ചാമ് ലിങ്ങ് വ്യക്തമാക്കി.
  സിക്കിം സര്‍ക്കാര്‍ മുന്നോട്ട്  വെക്കുന്ന ജൈവ ,പരിസ്ഥിതി ഭരണ നിര്‍വ്വഹണങ്ങള്‍ ഐക്യരാഷ്ട്ര സഭ അടക്കമുള്ള അന്തരാഷ്ട്ര ഏജന്‍സികളും പരിസ്ഥിതി ,സന്നദ്ധ പ്രവര്‍ത്തകരും ഏറെ പ്രത്യാശയോടെ ആണ് നിരീക്ഷിക്കുന്നത്. മാതൃകാപരമായ ജൈവ ചുവടുകളോടെ ജൈവ പറുദീസ യാ യ സിക്കിം മുന്നേറുന്നു, ഹരിത നന്മകളോടെ.