• പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി

    തമിഴ്‌നാട്ടില്‍ കാവേരി പ്രക്ഷോഭം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം "ഡിഫന്‍സ് എക്‌സ്‌പോ 2018" ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നെയിലെത്തിയത്.   ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി ഇ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
     
    അതേസമയം കാവേരി പ്രശ്‌നത്തില്‍ മോദിക്കെതിരേ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ വിമാനത്താവളത്തിലും പരിസരത്തും നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്തു കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.