• മില്‍മയിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

     
    മില്‍മയിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2016 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 
     
    ഒപ്പം, പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയതി മുതല്‍ 15 മാസത്തിനകം ആസ്തി ബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം താരുമാനിച്ചു. 15 മാസമെന്ന കാലാവധി 30 മാസമാക്കി ഉയര്‍ത്താനാണ് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത്.നിശ്ചിത സമയത്തിനകം സ്വത്തുവിവരം സമര്‍പ്പിക്കാന്‍ കഴിയാതെ നിരവധി അംഗങ്ങള്‍ അയോഗ്യരാകുന്നത് ഒഴിവാക്കനാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം.